COVID-19
Trending

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടക്കം ഇന്നുമുതൽ; ആറു പ്രവേശന കവാടങ്ങള്‍ സജ്ജമാക്കി കേരളം:

:അടച്ചിടൽമൂലം മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ ഇന്നുമുതൽ തിരികെയെത്തിച്ചുതുടങ്ങും. കേരളത്തിലേക്കു വരാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തവർക്ക് യാത്രാപാസ് നൽകിത്തുടങ്ങി. സംസ്ഥാന അതിർത്തിയിലെ ആറു പ്രവേശന കവാടങ്ങളിലൂടെയാണ് ഇവരെ കൊണ്ടുവരുക.

ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ മടങ്ങിവരവിന് ആറ് പ്രവേശന കവാടങ്ങള്‍ സജ്ജമാക്കി കേരളം.

ആരോഗ്യപരിശോധന, വാഹനങ്ങൾ അണുവിമുക്തമാക്കൽ തുടങ്ങി സംസ്ഥാനത്തേക്കു കടത്തിവിടുന്നതിനുമുമ്പ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൃത്യമായ രൂപരേഖ തയ്യാറാക്കി

  • ഇഞ്ചിവിള (തിരുവനന്തപുരം),
  • ആര്യങ്കാവ് (കൊല്ലം),
  • കുമളി (ഇടുക്കി),
  • വാളയാര്‍ (പാലക്കാട്),
  • മുത്തങ്ങ (വയനാട്),
  • മഞ്ചേശ്വരം (കാസര്‍കോട്) എന്നീ പ്രവേശന കേന്ദ്രങ്ങളിലൂടെ മാത്രമെ കേരളത്തിലേക്കു പ്രവേശനം അനുവദിക്കൂ.

രാവിലെ ഏഴുമുതൽ വൈകീട്ട് ആറുമണിവരെയാണ് അതിർത്തിയിലെത്താനുള്ള അനുമതി.

കോവിഡ്-19 ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ അകപ്പെട്ട മലയാളികള്‍ക്ക് കേരളത്തില്‍ തിരിച്ചു വരുന്നതിനുള്ള പാസുകള്‍ക്ക് അപേക്ഷിക്കാം. പാസുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. നോര്‍ക്ക വെബ് സൈറ്റില്‍ രജിസ്ട്രര്‍ ചെയ്തവര്‍ക്കാണ് പാസ്സ് ലഭിക്കാന്‍ അപേക്ഷ നല്‍കാനാവുക.

കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക;

  • മടങ്ങിവരാന്‍ ഉദ്ദേശിക്കുന്ന ജില്ലയിലെ കലക്ടറില്‍നിന്ന്​ covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിലൂടെ യാത്രാനുമതി വാങ്ങണം.
  • ഇന്ന് (03/05/2020) വൈകിട്ട് അഞ്ചുമണിമുതല്‍ ഈ പോര്‍ട്ടല്‍ വഴി ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
  • ഇതിനായി നോര്‍ക്ക രജിസ്റ്റര്‍ നമ്ബര്‍ ഉപയോഗിക്കണം
  • കോവിഡ് ജാഗ്രത വെബ്സൈറ്റില്‍ ലഭ്യമായ സ്ലോട്ടുകളുടെ അടിസ്ഥാനത്തില്‍ യാത്രാതീയതിയും എന്‍ട്രി ചെക്ക് പോസ്​റ്റും തെരഞ്ഞെടുക്കുക.
  • കലക്ടറുടെ യാത്രാനുമതി ലഭിച്ചതിന് ശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ പാടുള്ളൂ. വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയശേഷം റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബരിലേക്കും ഇമെയിലിലേക്കും ക്യുആര്‍ കോഡ് സഹിതമുള്ള യാത്രാനുമതി ജില്ലാ കലക്ടര്‍ നല്‍കും.
  • ഒരു വാഹനത്തില്‍ ഗ്രൂപ്പായും വ്യത്യസ്ത ജില്ലകളിലുള്ളവര്‍ ഒരു വാഹനത്തിലും യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള നിബന്ധനകള്‍ വെബ്‌സൈറ്റില്‍ ഉണ്ട്.
  • യാത്രാ പെര്‍മിറ്റ് കയ്യില്‍ കരുതണം.
  • പുറപ്പെടുന്ന സംസ്ഥാനങ്ങളില്‍നിന്നു യാത്രാനുമതി വേണമെങ്കില്‍ നേടിയിരിക്കണം.
  • യാത്രാവേളയില്‍ സാമൂഹിക അകലം പാലിക്കണം. അഞ്ച് സീറ്റര്‍ വാഹനത്തില്‍ നാലും ഏഴ് സീറ്റര്‍ വാഹനത്തില്‍ അഞ്ചും വാനില്‍ 10ഉം ബസില്‍ 25ഉം ആളുകള്‍ മാത്രമേ പാടുള്ളൂ.
  • അതിര്‍ത്തി ചെക്ക്പോസ്​റ്റുവരെ മാത്രം വാടക വാഹനത്തില്‍ വരികയും അതിന് ശേഷം മറ്റൊരു വാഹനത്തില്‍ യാത്രതുടരാന്‍ ആഗ്രഹിക്കുന്നവര്‍ അതത് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ക്രമീകരിക്കേണ്ടതാണ്.
  • യാത്രക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന വാഹനത്തില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കൂ. യാത്രക്ക് ശേഷം ഡ്രൈവറും ഹോം ക്വാറന്‍റീനില്‍ കഴിയണം
  • യാത്രക്കാരെ കൂട്ടുന്നതിനായി പോകുന്ന ഡ്രൈവറും കോവിഡ് ജാഗ്രത വെബ്സൈറ്റിലൂടെ കലക്ടര്‍മാരില്‍നിന്ന്​ എമര്‍ജന്‍സി പാസ് വാങ്ങണം.
  • മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങള്‍ക്കുള്ള മടക്ക പാസ് കലക്ടര്‍മാര്‍ നല്‍കും.
  • കേരളത്തിലേക്ക്​ പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും കേവിഡ് 19 ജാഗ്രതാ മൊബൈല്‍ ആപ്​ അവരവരുടെ ഫോണുകളില്‍ നിര്‍ബന്ധമായും ഇന്‍സ്​റ്റാള്‍ ചെയ്യണം.
  • യാത്രയുമായി ബന്ധപ്പെട്ട് അവിചാരിതമായി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ഗവ. സെക്രട്ടേറിയറ്റിലെ വാര്‍ റൂമുമായോ (0471 2781100/2781101) നിര്‍ദിഷ്​ട അതിര്‍ത്തി ചെക്ക്പോസ്​റ്റുമായോ ബന്ധപ്പെടേണ്ടതാണ്.
  • സംസ്ഥാനത്തിന്റെ പരിശോധന പൂർത്തിയാക്കിയശേഷം രോഗലക്ഷണമില്ലാത്തവരെ വീടുകളിലോ പ്രത്യേക കേന്ദ്രത്തിലോ ക്വാറന്റൈനിലാക്കും. ഇവരെ മൊബൈൽ നമ്പർ ഉപയോഗിച്ച് പിന്തുടരും. പ്രാദേശികമായി ആരോഗ്യപ്രവർത്തകർ നിരീക്ഷിക്കുകയും ചെയ്യും.

Jagratha permit Pass : Click Here

Govt.Order:G.O (Rt) No. 1411/2020/GAD: Click Here

അന്തർ സംസ്ഥാന യാത്ര: വിവരങ്ങൾക്ക് വാർറൂമുമായി ബന്ധപ്പെടാം

നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

കേരളത്തിലേക്കും കേരളത്തില്‍നിന്നുമുള്ള അന്തര്‍സംസ്ഥാന യാത്രകള്‍ സംബന്ധിച്ച വിഷയങ്ങള്‍ ഏകോപിപ്പിക്കാനും മേല്‍നോട്ടം വഹിക്കാനും നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിച്ച്‌ നിയോഗിച്ചിട്ടുണ്ട്. ബിശ്വനാഥ് സിന്‍ഹ ഐഎഎസാണ് കേരളത്തില്‍ സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍. സഞ്ജയ് എം കൗള്‍ ഐഎഎസ് ആണ് അഡീഷനല്‍ സ്‌റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍. മനോജ് എബ്രഹാം ഐപിഎസ് ആണ് പോലീസ് പ്രതിനിധി.

വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍

  • കര്‍ണാടക: പിഐ ശ്രീവിദ്യ (9447791297)
  • മഹാരാഷ്ട്ര:ജോഷി മൃണ്‍മയി ശശാങ്ക് (8281112002)
  • തെലങ്കാന: ഡോ എസ് കാര്‍ത്തികേയന്‍ (9447782000)
  • തമിഴ്‌നാട്: എസ് വെങ്കിടേസപതി (9496007020), കെ ഇമ്ബശേഖര്‍ (9895768608)
  • ഡല്‍ഹി: ജീവന്‍ ബാബു കെ (9447625106), ഹരിത വി കുമാര്‍(8126745505)
  • ആന്ധ്രാപ്രദേശ്: ഡോ എസ് കാര്‍ത്തികേയന്‍ (9447782000)

സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി നൽകൽ: മാർഗനിർദേശങ്ങളായി

  • ആന്‍ഡമാന്‍ നികോബാര്‍:എസ്. വെങ്കിടേസപതി (9496007020), കെ. ഇമ്ബശേഖര്‍ (9895768608)
  • അസം: പ്രണബ് ജ്യോതിനാഥ് (9937300864), വിആര്‍ പ്രേംകുമാര്‍ (9446544774)
  • അസം ഒഴികെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍: ചന്ദ്രശേഖര്‍ എസ് (9447023856)
  • ബീഹാര്‍: പ്രണബ് ജ്യോതിനാഥ് (9937300864), വി.ആര്‍. പ്രേംകുമാര്‍ (9446544774)
  • ചത്തീസ്ഖഡ്: പിഐ ശ്രീവിദ്യ (9447791297)
  • ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു: ജോഷി മൃണ്‍മയി ശശാങ്ക് (8281112002)
  • ഗോവ:ജോഷി മൃണ്‍മയി ശശാങ്ക് (8281112002)
  • ഗുജറാത്ത്: സഞ്ജയ് എം. കൗള്‍ (9447011901), ജെറോമിക് ജോര്‍ജ് (9447727271)
  • ഹരിയാന: ജീവന്‍ ബാബു കെ (9447625106), ഹരിത വി. കുമാര്‍(8126745505)
  • ഹിമാചല്‍ പ്രദേശ്: ഡോ എ കൗശിഗന്‍ (9447733947)
  • ഝാര്‍ഖണ്ഡ്: ചന്ദ്രശേഖര്‍ എസ് (9447023856)-
  • ലഡാഖ്, ജമ്മു കശ്മീര്‍: ഡോ എ കൗശിഗന്‍ (9447733947)
  • ലക്ഷദ്വീപ്:എസ് വെങ്കിടേസപതി (9496007020), കെ. ഇമ്ബശേഖര്‍ (9895768608)
  • മധ്യപ്രദേശ്: പി.ഐ. ശ്രീവിദ്യ (9447791297)
  • ഒഡിഷ: പ്രണബ് ജ്യോതിനാഥ് (9937300864), വി.ആര്‍. പ്രേംകുമാര്‍ (9446544774)
  • പുതുച്ചേരി:എസ്. വെങ്കിടേസപതി (9496007020), കെ. ഇമ്ബശേഖര്‍ (9895768608)

കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം

  • പഞ്ചാബ്, ചണ്ഡിഗഡ്: ഡോ എ കൗശിഗന്‍ (9447733947)
  • രാജസ്ഥാന്‍:ജോഷി മൃണ്‍മയി ശശാങ്ക് (8281112002)
  • സിക്കിം: ചന്ദ്രശേഖര്‍ എസ് (9447023856)
  • ഉത്തരാഖണ്ഡ്: ജീവന്‍ ബാബു കെ (9447625106), ഹരിത വി.
  • ഉത്തര്‍പ്രദേശ്: ജീവന്‍ ബാബു കെ (9447625106), ഹരിത വി. കുമാര്‍(8126745505)
  • പശ്ചിമബംഗാള്‍: പ്രണബ് ജ്യോതിനാഥ് (9937300864), വിആര്‍ പ്രേംകുമാര്‍ (9446544774)

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കുടുങ്ങിയവരുടെ അന്തര്‍സംസ്ഥാന യാത്രയുടെ ഏകോപനത്തിനുള്ള ചുമതലയും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്

  • തിരുവനന്തപുരം, കൊല്ലം: ഡോ എസ് കാര്‍ത്തികേയന്‍, കെ. ഇമ്ബശേഖര്‍.
  • പത്തനംതിട്ട, ആലപ്പുഴ:ഹരിത വി കുമാര്‍
  • കോട്ടയം, ഇടുക്കി: ജീവന്‍ബാബു കെ.
  • എറണാകുളം, തൃശൂര്‍: എ കൗശിഗന്‍, വിആര്‍ പ്രേംകുമാര്‍.
  • പാലക്കാട്, മലപ്പുറം: എസ് വെങ്കിടേസപതി, ജെറോമിക് ജോര്‍ജ്.
  • കോഴിക്കോട്, വയനാട്: ജോഷി മൃണ്‍മയി ശശാങ്ക്
  • കണ്ണൂര്‍, കാസര്‍കോട്: പിഐ ശ്രീവിദ്യ

നോര്‍ക്ക രജിസ്ട്രേഷന്‍ എങ്ങിനെ

  • മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ നോര്‍ക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
  • വെബ്‌സൈറ്റില്‍ ഇടതു വശത്ത് വിദേശ മലയാളികള്‍ക്കും വലതു വശത്ത് ഇതര സംസ്ഥാനത്തുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്.
  • പേര്, ജനന തീയതി, ആധാര്‍ അല്ലെങ്കില്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ, ഇപ്പോള്‍ ഉള്ള സ്ഥലത്തിന്റേയും കേരളത്തില്‍ എത്തിച്ചേരേണ്ട സ്ഥലത്തിന്റേയും വിശദാംശങ്ങള്‍, മടങ്ങി വരുന്നതിനുള്ള കാരണം, വരാന്‍ ഉദ്ദേശിക്കുന്ന തീയതി, യാത്രക്കായി വാഹനം ഉപയോഗിക്കുന്നവര്‍ വാഹന നമ്ബര്‍ എന്നീ വിവരങ്ങള്‍ രജിസ്‌ട്രേഷനോടുനുബന്ധിച്ച്‌ നല്‍കണം.

ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കും;നോര്‍ക്ക രജിസ്‌ട്രേഷൻ

Related Articles

One Comment

  1. From,
    181/10, behind h.m.t, Jawahar ki nadi, Umarawati nagar, Ajmer, Rajasthan – 305001

    To,
    kavupra thazhathethil House, Alankode post, Malappuram District, Kerala – 679585

Back to top button
error: Content is protected !!
Close