COVID-19Uncategorized

ജില്ല വിട്ട് ജോലിക്ക് സ്ഥിരമായി പോവുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ് നല്‍കും

ജില്ല വിട്ട് ജോലിക്ക് സ്ഥിരമായി പോവുന്നവർക്ക് ഒരാഴ്ച കാലാവധിയുള്ള പാസ്സ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതത് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് ഈ പാസ്സ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റുള്ളവർക്ക് ജില്ല വിട്ട് പോവാൻ പാസ്സ് അനുവദിക്കുന്നതിന് ഓൺലൈൻ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ സംവിധാനം വഴി പാസ് കിട്ടാത്തവർക്ക് അതിന്റെ മാതൃക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പകർത്തി എഴുതി അതത് സ്റ്റേഷൻ ഹൗസ് ഓഫീസിലെത്തി പാസ് വാങ്ങാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സർക്കാർ-സ്വകാര്യ ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ശുചീകരണത്തൊഴിലാളികൾ, മാധ്യപ്രവർത്തകർ, സർക്കാർ ജീവനക്കാർ, ഐഎസ്ആർഒ, ഐടി മേഖലകളിൽ ഉള്ളവർ, ഡാറ്റാ സെന്റർ ജീവനക്കാർ മുതലായവർക്ക് മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യുന്നതിന് പൊലീസ് പാസ് വാങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാകും.

വൈകുന്നേരം ഏഴു മണി മുതൽ അടുത്തദിവസം രാവിലെ ഏഴു മണി വരെയുളള യാത്രാനിരോധനവും ഇവർക്ക് ബാധകല്ല. എന്നാൽ ഹോട്ട്സ്പോട്ട് മേഖലകളിലേക്ക് പൊലീസ് പാസ് നൽകില്ല.

APPLICATION LINK: Click Here

Read Also: ജില്ല വിട്ട് യാത്രചെയ്യാനുള്ള പാസ് ഇനിമുതല്‍ ഓണ്‍ലൈനില്‍

Related Articles

Back to top button
error: Content is protected !!
Close