COVID-19NURSE JOBTEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ

പ്രിൻസിപ്പൽ നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ

സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ ആർട്‌സ് & സയൻസ് കോളേജിൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

  • ബിരുദാനന്തരബിരുദം (55 ശതമാനത്തിൽ കുറയാതെ മാർക്ക്),
  • പത്ത് വർഷത്തെ അദ്ധ്യാപന പരിചയം,
  • പി.എച്ച്.ഡി യോഗ്യതയുളളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
  • മാനേജ്‌മെന്റ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ പി.ജി. അഭികാമ്യം.
  • പ്രിൻസിപ്പൽ തസ്തികയിൽ അംഗീകൃത കോളേജുകളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന ലഭിക്കും.
  • താത്പര്യം ഉളളവർ 15ന് രാവിലെ 11ന് തിരുവനന്തപുരം ഊറ്റുകുഴിയിലുളള സംസ്ഥാന സഹകരണ യൂണിയൻ ഹെഡ്ഡോഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

വിശദവിവരങ്ങൾക്ക്: 0471-2320420, 9446702612.

ഗസ്റ്റ് ലക്ചറർ ഒഴിവ്

നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ, കോളേജുകളിലെ അദ്ധ്യാപന പരിചയം എന്നിവ അഭിലഷണീയ യോഗ്യത.

അപേക്ഷകർ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് ലക്ചറർ പാനലിൽ പേരുള്ളവരായിരിക്കണം.

യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം.

സംസ്‌കൃതം വിഭാഗത്തിലേക്ക് 18ന് രാവിലെ 10.30നും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലേക്ക് 22ന് രാവിലെ 10.30നുമാണ് ഇന്റർവ്യൂ.

ചീഫ് മെഡിക്കൽ ഓഫീസർ സ്ഥിരം ഒഴിവ്

സംസ്ഥാനത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ചീഫ് മെഡിക്കൽ ഓഫീസറിന്റെ ഒരു സ്ഥിരം ഒഴിവുണ്ട്. പ്രായപരിധി 01.01.2020ന് 41 വയസുകവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം 16650-23200 (ശമ്പള സ്‌കെയിലിന്റെ മിനിമത്തിൽ പ്രതിമാസം 68711 രൂപ).

യോഗ്യത:

ജനറൽ മെഡിസിനിൽ എം.ഡിയും ഇൻഡസ്ട്രി ഹെൽത്തിൽ മൂന്നുമാസം കാലാവധിയുള്ള പരിശീലന സർട്ടിഫിക്കറ്റോ ഇൻഡസ്ട്രി ഹെൽത്തിൽ ഡിപ്ലോമയും മെഡിക്കൽ ഓഫീസറായി മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എംബിബിഎസും ഇൻഡസ്ട്രി ഹെൽത്തിൽ മൂന്നുമാസം കാലാവധിയുള്ള പരിശീലന സർട്ടിഫിക്കറ്റോ, ഇൻഡസ്ട്രി ഹെൽത്തിൽ ഡിപ്ലോമയും മെഡിക്കൽ ഓഫീസറായി അഞ്ചുവർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.


പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഓൺലൈനായി (www.eemployment.kerala.gov.in) രജിസ്റ്റർ ചെയ്ത ശേഷം വിവരം 0471-2330756 എന്ന ഫോൺ നമ്പറിൽ അറിയിക്കണം.

ഓൺലൈൻ രജിസ്‌ട്രേഷന്റെ കൺഫർമേഷൻ സ്ലിപ്, രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ ഐഡി കാർഡ് പകർപ്പ്, ഫോൺ നമ്പർ, മെയിൽ ഐഡി) എന്നിവ [email protected]  എന്ന മെയിലിലേക്ക് 11നകം അയയ്ക്കണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് കരാർ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശാസ്ത്രം, എൻജിനിയറിംങ് ടെക്‌നോളജി ഇവയിലൊന്ന് മുഖ്യവിഷയമായി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

കമ്യൂണിറ്റി/തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയമുണ്ടാകണം. പ്രായപരിധി 35 വയസ് (2020 ജൂലൈ 31ന് 35 വയസ് കവിയാൻ പാടില്ല).
അനുബന്ധ രേഖകൾ സഹിതം അപേക്ഷ 20ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തവിധം ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ് സെൽ പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അയക്കണം.

വിശദവിവരങ്ങൾക്ക്: http://rb.gy/7crg85. ഫോൺ: 8330002311, 8330002360.

ഫാര്‍മസിസ്റ്റ് ഒഴിവ്

കാസർഗോഡ്: ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍  ഫാര്‍മസിസ്റ്റ്  തസ്തികയില്‍  നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും.

18-നും 40-നുമിടയില്‍ പ്രായമുള്ള എന്‍ സി പി യോ സി സി പി യോ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2206886

ജില്ലാ ഹോമിയോ ആശുപത്രികളില്‍ ഒഴിവുകള്‍

കാസർഗോഡ്: ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷനിലൂടെ 

  • നേഴ്‌സിങ് അസിസ്റ്റന്റ്,
  • അറ്റന്‍ഡര്‍,
  • മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍  തസ്തികകളില്‍  നിയമനം നടത്തുന്നു.

കൂടിക്കാഴ്ച സെപ്റ്റംബര്‍ 17 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും. 18-നും 40-നുമിടയില്‍ പ്രായമുള്ളവരായിരിക്കണം.  ഹോമിയോ എ ക്ലാസ് മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമോ ഗവണ്‍മെന്റ് ഹോമിയോ സ്ഥാപനങ്ങളില്‍ മൂന്ന്  വര്‍ഷത്തില്‍ കുറയാതെ മരുന്ന് കൈകാര്യം ചെയ്ത യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2206886 

ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവ്

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ജില്ലകളിലെ താത്കാലിക ഒഴിവുകളിലേക്ക് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.keralabiodiversity.org  യിൽ ലഭിക്കും. ഫോൺ: 0471 2724740

എന്യൂമറേറ്ററുടെ ഒഴിവ്

കാസർഗോഡ്: ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്റ്  ക്യാച്ച് അസ്സസ്സ്‌മെന്റ് സര്‍വ്വേ നടത്തുന്നതിന്  എന്യൂമറേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 14 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തില്‍. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളള 21 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

ഫോണ്‍ 04672202537

നേഴ്‌സുമാരുടെ ഒഴിവ്

കണ്ണൂർ: ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ദേശീയ ആയുഷ് മിഷന്‍ മുഖേന നേഴ്‌സ് (ജി എന്‍ എം) തസ്തികയില്‍  നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച.

18-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും, തിരിച്ചറിയല്‍ രേഖയും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 14 ന്  രാവിലെ 10 ന് കാഞ്ഞങ്ങാടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ)-ല്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2206886

ഡയാലിസിസ് ടെക്നീഷ്യനെ ആവശ്യമുണ്ട്

ആലപ്പുഴ  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിരമായി ഡയാലിസിസ് ടെക്നീഷ്യനെ ആവശ്യമുണ്ട്. ഡിഎംഇ അംഗീകൃത യോഗ്യതകള്‍ വേണം. ഡയാലിസിസ് വിഭാഗത്തില്‍ മികച്ച പ്രവൃത്തി പരിചയമുള്ള സ്റ്റാഫ് നഴ്സിനെയും ആവശ്യമുണ്ട്.


 വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ ഗോമതി, നെഫ്രോളജി വിഭാഗം പ്രൊഫസര്‍, വണ്ടാനം മെഡിക്കല്‍ കോളേജ് -ഫോണ്‍ – 9447000258

എക്‌സ്‌റേ ടെക്‌നീഷ്യന്‍ ഒഴിവ്

    ഇടുക്കി: ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന എക്‌സ്‌റേ ടെക്‌നീഷ്യന്‍ തസ്തികയില്‍ 2 താല്‍ക്കാലിക ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്  കുയിലിമല സിവില്‍ സ്റ്റേഷനില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സെപ്തംബര്‍ 14 രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തുന്നു.

യോഗ്യത എസ്.എസ്.എല്‍.സി, കേരള സര്‍ക്കാരിന്റെ അംഗീകൃത ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി കോഴ്‌സ്/ ബി.എസ്.സി റേഡിയോളജി. താല്‍പര്യമുള്ളവര്‍ അന്നേ ദിവസം വയസ്സ്,യോഗ്യത,

വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232318.

താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു

മലപ്പുറം: ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും പ്രാണിജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 ബയോഡാറ്റ, വയസ്സ്, ഫോണ്‍ നമ്പര്‍ യോഗ്യത, പ്രാണിജന്യരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 14ന് വൈകുന്നേരം അഞ്ചിനകം [email protected] എന്ന മെയിലിലേക്ക് അയക്കണം. 

പഞ്ചായത്തുകളില്‍ എഞ്ചിനീയര്‍ ഒഴിവ്

രാഷ്ട്രീയ ഗ്രാമ സമാജ് അഭിയാന്‍ പദ്ധതികളുടെ നിര്‍വ്വഹണത്തിനായി ജില്ലയിലെ പാണ്ടിക്കാട്, തൃക്കലങ്ങോട്, വണ്ടൂര്‍, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, പള്ളിക്കല്‍, പുലാമന്തോള്‍, ആനക്കയം, ആതവനാട്, വേങ്ങര, പൊന്‍മള, പൂക്കോട്ടൂര്‍, ചീക്കോട്, കുഴിമണ്ണ, പുല്‍പ്പറ്റ, കരുവാരക്കുണ്ട്, കുറുവ, കോഡൂര്‍, താനാളൂര്‍, മേലാറ്റൂര്‍, ഊര്‍ങ്ങാട്ടിരി എന്നീ പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നു.

 പ്രതിമാസ വേതനം 25,000 രൂപ. യോഗ്യത ബിടെക് /ബി.ഇ ഇന്‍ സിവില്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ തത്തുല്യം, രണ്ട് വര്‍ഷ പ്രവൃത്തി പരിചയ സാക്ഷ്യപത്രം.  

കരാര്‍ കാലാവധി 2021 മാര്‍ച്ച് 31വരെ. അപേക്ഷ ബയോഡാറ്റ സഹിതം സെപ്തംബര്‍ 17ന് ഉച്ചക്ക് രണ്ടിനകം ജില്ലാ എല്‍.ഐ.ഡി & ഇ.ഡബ്ല്യു എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ [email protected] എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കണം.  

ട്രസ്റ്റി നിയമനം

പാലക്കാട്: മണ്ണാര്‍ക്കാട് താലൂക്ക്, കര്‍ക്കിടാംകുന്ന്, തിരുവാലപ്പറ്റ ക്ഷേത്രത്തില്‍ ട്രസ്റ്റിമാരായി സന്നദ്ധ സേവനം ചെയ്യാന്‍ താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സെപ്തംബര്‍ 16 വൈകീട്ട് 5 ന് മുമ്പ് മലബാര്‍ ദേവസ്വം ബോര്‍ഡ് ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷഫോറം ജില്ലാ  അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala..gov.in ലും ലഭിക്കും.

Related Articles

Back to top button
error: Content is protected !!
Close