NURSE JOBTEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-04/11/2020

കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് ഒഴിവ്

പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. കുടുബശ്രീ അയല്‍ക്കൂട്ട അംഗമോ കുടുംബാംഗമോ ആയവര്‍ക്ക്  അപേക്ഷിക്കാം.

അംഗീകൃത സര്‍വ്വകലാശാല ബി.കോം ബിരുദം, ടാലി, അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. പ്രായപരിധി 20 നും 35നും മദ്ധ്യേ( 2020 ഒക്ടോബര്‍ 2 ന്).

അപേക്ഷകള്‍  www.kudumbashree.org ല്‍ ലഭിക്കും. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് എന്ന പേരില്‍ മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്, യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവ സഹിതം നവംബര്‍ 20ന് വൈകിട്ട് അഞ്ചിന് മുന്‍പ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, പാലക്കാട്- 678001 അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ബന്ധപ്പെടാവുന്നതാണ്.

ആലപ്പുഴ: കുടുംബശ്രീ ജില്ല മിഷനില്‍ വെളിയനാട്, പട്ടണക്കാട്, മുതുകുളം, ഭരണിക്കാവ്, മാവേലിക്കര, മാവേലിക്കര നഗരസഭ എന്നീ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന രാമങ്കരി, വയലാര്‍, ചിങ്ങോലി, ഭരണിക്കാവ്, മാന്നാര്‍, മാവേലിക്കര നഗരസഭ എന്നീ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ അക്കൗണ്ടന്റ് ഒഴിവിലേക്ക് അയല്‍ക്കൂട്ട അംഗം/ കുടുംബാംഗമോ ആയവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബികോം ബിരുദം, ടാലി യോഗ്യത കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷകര്‍ ഒക്ടോബര്‍ രണ്ടിന് 20നും 35നും മധ്യേ പ്രായമുള്ളവായരിക്കണം. കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല.

ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം, ജില്ലാതലത്തിലുള്ള എഴുത്തു പരീക്ഷയുടെയും അഭിമുഖ്യത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷകള്‍ കുടുംബശ്രീ ആലപ്പുഴ ജില്ല മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org വെബ് സൈറ്റില്‍ നിന്നോ ലഭിക്കും.

ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ മാറാവുന്ന100 രൂപയുടെ ഡി.ഡി പരീക്ഷാഫീസായി അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20.

വിശദവിവരത്തിന് ഫോണ്‍ 0477 -2254104.

തൊഴിലവസര പദ്ധതി

പാലക്കാട്: എല്ലാ തൊഴില്‍ മേഖലയിലെയും വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന് വ്യവസായ വകുപ്പ് സഹകരണ സംഘങ്ങള്‍ മുഖേന നടപ്പിലാക്കിവരുന്ന നൂതന സംരംഭത്തിന്റെ ഗുണഭോക്താക്കളാകാന്‍ താല്‍പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുമായോ ബ്ലോക്കിലെ വ്യവസായ വികസന ഓഫീസറുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

ഫോണ്‍ 0491 2505408, 0491 2505385

മലപ്പുറം: ജില്ലയിലെ എല്ലാ തൊഴില്‍ മേഖലയിലുള്ള വിദഗ്ധ-അവിദഗ്ധ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിനുള്ള ഒരു നൂതന സംരംഭം വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്നു. ഓരോ പ്രദേശത്തെയും തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ വ്യവസായ സഹകരണ സംഘങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ താത്പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ്, ബ്ലോക്കിലെ വ്യവസായ വികസന ഓഫീസര്‍ എന്നിവരുമായി ബന്ധപ്പെടണം.

ഫോണ്‍: 9544762201 (താലൂക്ക് വ്യവസായ ഓഫീസ്, പൊന്നാനി), 9495291353 (ജില്ലാ വ്യവസായ കേന്ദ്രം, മലപ്പുറം), 8606128142  (ജില്ലാ വ്യവസായ കേന്ദ്രം, മലപ്പുറം).

വനിത സെക്യൂരിറ്റി ഗാർഡ് താൽകാലിക നിയമനം

തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ സെക്യൂരിറ്റി ഗാർഡ് (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താൽകാലിക ഒഴിവുണ്ട്. എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

വൈകിട്ട് അഞ്ചു മുതൽ രാവിലെ ഒൻപതുവരെയാണ് ജോലിയുടെ സമയക്രമം. 2020 ഒക്‌ടോബർ എട്ടിന് 18-41 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ശമ്പളം പ്രതിമാസം 8,000 രൂപ.  വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥികൾ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 18നു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

തൃപ്പൂണിത്തുറ ഗവ; ആയുര്‍വേദ കോളേജില്‍ വാച്ചര്‍

കൊച്ചി: തൃപ്പൂണിത്തുറ ഗവ; ആയുര്‍വേദ കോളേജില്‍ ഒഴിവുളള രണ്ട് വാച്ചര്‍ തസ്തികകളിലേക്ക് പ്രതിദിനം 660 രൂപ നിരക്കില്‍ ദിവസവേതന വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് പരിഗണിക്കപ്പെടേണ്ടവര്‍ക്കായി നവംബര്‍ ആറിന് രാവിലെ 11-ന് കോളേജില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2777374 നമ്പരില്‍ ബന്ധപ്പെടുക. യോഗ്യത നല്ല ആരോഗ്യം, മലയാളം എഴുതാനും വായിക്കാനുമുളള കഴിവ്, ആരോഗ്യാവസ്ഥ തെളിയിക്കുന്നതിനുളള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്. 

മൾട്ടി പർപ്പസ് ഹെൽപ്പർ താത്കാലിക നിയമനം

തിരുവനന്തപുരം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ മൾട്ടിപർപ്പസ് ഹെൽപ്പർ (വനിതകൾ മാത്രം) തസ്തികയിൽ രണ്ട് താത്കാലിക ഒഴിവ് നിലവിലുണ്ട്.

എട്ടാം ക്ലാസ് യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും വേണം, 2020 ഒക്‌ടോബർ എട്ടിന് പ്രായം 18-41നും മദ്ധ്യേ. പ്രതിമാസ ശമ്പളം 8,000 രൂപ.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 18ന് മുൻപ് നേരിട്ടെത്തി  പേര് രജിസ്റ്റർ ചെയ്യണം.

പ്രിൻസിപ്പൽ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ (പി.ഇ.റ്റി.സി) പ്രിൻസിപ്പൽ ഒഴിവിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പ്രിൻസിപ്പൽ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

 വ്യക്തിഗത വിവരങ്ങളടങ്ങിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ 11 ന് വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം നന്ദാവനം റോഡ്, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭിക്കണം.  

ഫോൺ – 0471-2737246.

ആർ.സി.സിയിൽ ബയോമെഡിക്കൽ എൻജിനിയർ കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാർ ആടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. നവംബർ 14ന് വൈകിട്ട് 3.30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും.

വീഡിയോ സ്ട്രിംഗർമാരുടെ പാനൽ: അപേക്ഷ ക്ഷണിച്ചു

ജില്ലകളിൽ പി.ആർ.ഡിയുടെ വീഡിയോ സ്ട്രിംഗർ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, അപേക്ഷിക്കുന്ന ജില്ലയിൽ സ്ഥിര താമസക്കാരനാകണം,  പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം, സ്വന്തമായി ഫുൾ എച്ച്.ഡി. പ്രൊഫഷണൽ ക്യാമറ, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം, ദൃശ്യങ്ങൾ വേഗത്തിൽ അയക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം.
അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ 20.
അപേക്ഷാ ഫോം ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും www.prd.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഹാജരാക്കണം.

സഭ ടിവിയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

നിയമസഭാ സെക്രട്ടേറിയറ്റിന്റെ സഭാ ടി.വിയിൽ റിസർച്ച് അസിസ്റ്റന്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കല, സാഹിത്യം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ എം.ഫിൽ അഥവാ പി.എച്ച്.ഡി ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രാവീണ്യമുള്ളവരും 25നും 45നും ഇടയിൽ പ്രായമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതമുള്ള അപേക്ഷ നിയമസഭാ സെക്രട്ടറി, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ഇ-മെയിലിലോ ([email protected])  നവംബർ ഒമ്പതിന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.  വിശദവിവരങ്ങൾക്ക്: www.niyamasabha.org.   

യോഗ ഡെമോണ്‍സ്ട്രേറ്റര്‍ നിയമനം

കൊച്ചി: ജില്ലയിലെ മരട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലെ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് വെല്‍നസ് സെന്ററിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്ക്ടര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ നേരിട്ടുളള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിഎന്‍വൈഎസ്/എംഎസ്സി (യോഗ)/എംഫില്‍ (യോഗ) അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത കാലയളവിലുളള പി.ജി ഡിപ്ലോമയോ/അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സോ ഉളള ഉദ്യോഗാര്‍ഥികള്‍.

പ്രായപരിധി 40 വയസില്‍ കവിയരുത്. ഒഴിവുകള്‍ ഒന്ന്. ശമ്പളം 17,000/- (ബിഎന്‍വൈഎസ്/എംഎസ്സി (യോഗ)/എംഫില്‍ (യോഗ). 14000 സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. ഇന്റര്‍വ്യൂ നവംബര്‍ 17-ന് രാവിലെ 11 മുതല്‍.

താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്ക് കോവിഡ് -19 പ്രോട്ടോകോള്‍ പാലിച്ച്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്/ആധാര്‍ കാര്‍ഡ് തുടങ്ങിയ അസല്‍ രേഖകളും പകര്‍പ്പുകളും സഹിതം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപമുളള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. 

പാലക്കാട്: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ യോഗ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത ബി.എന്‍.വൈ.എസ്/ പിജി ഡിപ്ലോമ ഇന്‍ യോഗ/ എം.എസ്.സി യോഗ. ഒരൊഴിവാണുള്ളത്. ശമ്പളം 17,000 രൂപ. താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 11 ന് രാവിലെ 10.30 ന്് കൂടിക്കാഴ്ചക്ക് എത്തണം. യോഗ്യത, അര്‍ഹത സംബന്ധിച്ച ഒറിജിനല്‍ രേഖകള്‍, തിരിച്ചറിയല്‍ / ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം പാലക്കാട് കല്‍പ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍ -0491 2966355, 2576355.

സിനിമ ഓപ്പറേറ്റര്‍; അപേക്ഷ ക്ഷണിച്ചു

കൊച്ചി: സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റര്‍ പരീക്ഷാ ബോര്‍ഡ് 2020 ല്‍ നടത്തുന്ന സിനിമാ ഓപ്പറേറ്റര്‍ പരീക്ഷയ്ക്ക് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 20 വൈകിട്ട് അഞ്ച് വരെ. വിശദ വിവരങ്ങള്‍ക്ക് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ceikerala.gov.in ലും 2020 ഒക്‌ടോബര്‍ 13 ലെ കേരള ഗസറ്റ് നമ്പര്‍ നാലിലും ലഭ്യമാണ്. 

തെറാപ്പിസ്റ്റ് കോഴ്‌സ് പാസ്സായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു

ആലപ്പുഴ:ഭാരതീയ ചികിത്സാ വകുപ്പിൽ പ്ലാൻ പദ്ധതിയിൽ പഞ്ചകർമ്മ തെറാപ്പിസ്റ്റിന്റെ  ഒഴിവിലേയ്ക്ക് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷന്റെ തെറാപ്പിസ്റ്റ് കോഴ്‌സ് പാസ്സായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ നംവബർ ഒമ്പതിന്  മുമ്പ് ലഭിക്കത്തക്ക വിധം അയച്ചു തരണം. അംഗീകൃത യോഗ്യതയുള്ള അപേക്ഷകർ 0477-2252965 എന്ന ഫോൺ നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ്  ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  

ജൈവവൈവിധ്യ ബോർഡിൽ താൽകാലിക ഒഴിവുകൾ

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ തസ്തികയിലെ താൽകാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്നവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഈ മാസം ഒൻപതുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും.

ഫോൺ: 04712724740.

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif
9638 ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകൾക്കുള്ള ഐബി‌പി‌എസ് ആർ‌ആർ‌ബി 2020 വിജ്ഞാപനം: യോഗ്യത, പരീക്ഷാ രീതി, തിരഞ്ഞെടുക്കൽ പ്രക്രിയ എന്നിവ പരിശോധിക്കുക

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

പിഎസ്‌സി വിജ്ഞാപനം: ഉടൻ 61 തസ്തികകളിൽ-2020

ഐ.ബി.പി.എസ് ബാങ്ക് ക്ലര്‍ക്ക് പരീക്ഷ അപേക്ഷിക്കാന്‍ ഒരവസരം കൂടി | പൊതുമേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളിൽ ക്ലർക്ക് ജോലി നേടാം | 2557 ഒഴിവുകൾ

IBPS SO 2020: 645 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചു: പരീക്ഷാ രീതി, സിലബസ്, ഒഴിവ് പരിശോധിക്കുക

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 – 345 കംബൈൻഡ് ഡിഫൻസ് സർവ്വിസ് പരീക്ഷ I (സിഡിഎസ് -1)

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

ഐ‌ഒ‌സി‌എൽ റിക്രൂട്ട്മെന്റ് 2020: 482 അപ്രന്റീസ് / ജെ‌ഇ‌എ, മറ്റ് ഒഴിവുകൾ

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

Related Articles

Back to top button
error: Content is protected !!
Close