TEACHER

ഇംഗ്ലീഷ് ഗസ്റ്റ് അദ്ധ്യാപകർ & റിസർച്ച് ഫെലോ ഒഴിവ്

തിരുവനന്തപുരം സർക്കാർ ലോ കോളേജിൽ 2020-21 അദ്ധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ലിറ്ററേച്ചർ) കോഴ്‌സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ രണ്ട് ഒഴിവുകളുണ്ട്.

നിയമനത്തിനായി 19ന് രാവിലെ പത്തിന് ഇന്റർവ്യൂ നടക്കും.

കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണം.

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രോജെക്ടിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവർ ജൂൺ പത്തിന് വൈകിട്ട് അഞ്ചിനുമുൻപ് വിശദവിവരങ്ങൾ അടങ്ങുന്ന ബയോഡാറ്റ(സോഫ്റ്റ് കോപ്പി)

ഡോ.മിനി വി.പി, അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്ട്രിക്കൽ എൻജിനിയറിങ്, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം-695016 ([email protected] ) എന്ന വിലാസത്തിൽ അയയ്ക്കണം.

ഇലക്ട്രിക്കൽ എൻജിനിയറിങ് മാസ്റ്റർ/ ബാച്ചിലർ ബിരുദവും ANSYS MAXWELL  സോഫ്റ്റ് വെയറിൽ മെഷീൻ ഡിസൈനിംഗിലും പെർഫോമൻസ് അനാലിസിസിലും രണ്ടുവർഷത്തെ പ്രവർത്തി പരിചയവും വേണം.

ഒരു വർഷത്തെ കാലാവധിയിൽ കരാർ നിയമനമായിരിക്കും.

Related Articles

Back to top button
error: Content is protected !!
Close