COVID-19

കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവർക്ക് പാസ് വേണം, ക്രമീകരണങ്ങളായി

രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസിന് അപേക്ഷിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

* ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കിയശേഷം പാസിന് അപേക്ഷിക്കണം
* രോഗലക്ഷണങ്ങളില്ലാത്തവർക്ക് നിർബന്ധിത 14 ദിവസ ഹോം ക്വാറൻറയിൻ


റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനുവേണ്ടി ‘കോവിഡ്19 ജാഗ്രത’ പോർട്ടലിൽ അപേക്ഷിക്കണം.

  • ഇതിനകം ഏതുമാർഗം വഴിയും എന്ന് അപേക്ഷിച്ചവർ അത് റദ്ദാക്കി റെയിൽമാർഗമാണ് വരുന്നത് എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കണം.
  • ഇതുവരെ പാസിനപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാൻ സൗകര്യമുണ്ടാകും.
  • ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ ‘കോവിഡ്19 ജാഗ്രത’ വഴി രേഖപ്പെടുത്തണം.
  • റെയിൽവേ ടിക്കറ്റ് ഉറപ്പാക്കിയശേഷമാകണം പാസിനായി അപേക്ഷിക്കേണ്ടത്.
  • കേരളത്തിൽ ഇറങ്ങുന്ന റെയിൽവേ സ്റ്റേഷനുകളിൽ കമ്പ്യൂട്ടർ വഴി വിശദാംശങ്ങൾ പരിശോധിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം രോഗലക്ഷണങ്ങളില്ലാത്തവർ നിർബന്ധിത 14 ദിവസ ഹോം ക്വാറൻറയിനിൽ പ്രവേശിക്കണം.
  • ഹോം ക്വാറൻറയിൻ പാലിക്കാത്തവരെ നിർബന്ധമായി ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറയിനിൽ മാറ്റും. രോഗലക്ഷണങ്ങളെ ഉള്ളവരെ തുടർപരിശോധന നടത്തും.
  • റെയിൽവേസ്റ്റേഷനിൽനിന്ന് വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും.
  • ഇത്തരം വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കുകയും ഡ്രൈവർ ഹോം ക്വാറൻയിൻ സ്വീകരിക്കുകയും വേണം.
  • റെയിൽവേ സ്റ്റേഷനുകളിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.
  • കോവിഡ്19 ജാഗ്രത പോർട്ടലിൽ ( https://covid19jagratha.kerala.nic.in ) പാസിനപേക്ഷിക്കാതെ വരുന്ന യാത്രക്കാർ നിർബന്ധമായും 14 ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറയിനിൽ പോകേണ്ടിവരുമെന്നും സർക്കാർ അറിയിച്ചു.
  • കോവിഡ്19 ജാഗ്രതാ പോർട്ടലിൽ public services–domestic returnees- new application–form group, if more than one are travelling in the same ticket–fill in the details like from station, bound station, address–select mode of travel as train–enter train no./special train–enter PNR no.–submit  എന്ന രീതിയിലാകണം പാസിനുള്ള അപേക്ഷ പൂരിപ്പിക്കേണ്ടത്.

  • റോഡ് മുഖേന അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി വരുന്നവരും കോവിഡ്19 ജാഗ്രതാ പോർട്ടലിൽ പാസിന് അപേക്ഷിക്കണം.
  • കേരളത്തിൽനിന്ന് പാസ് നേടുന്നതിനൊപ്പം ഏതു സംസ്ഥാനത്തുനിന്നാണോ വരുന്നത് അവിടെനിന്നുള്ള ആവശ്യമായ പാസുകളും യാത്രയ്ക്ക് മുമ്പ് നേടിയിരിക്കണം.
  • യാത്രക്കിടയിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പാസുകൾ ലഭിച്ചശേഷമേ യാത്ര ആരംഭിക്കാവൂ.
  • പാസില്ലാതെ വരുന്നവർക്ക് ചെക്ക് പോസ്റ്റുകളിലൂടെ പ്രവേശനം അനുവദിക്കില്ല. സ്വന്തം വാഹനമോ വാടകവാഹനമോ വീടുകളിൽ പോകാൻ ഉപയോഗിക്കാം.
  • വാടകവാഹനമാണെങ്കിൽ എൻട്രി ചെക്ക്പോസ്റ്റിൽനിന്ന് വാഹനത്തിനുള്ള റിട്ടേൺ പാസും നൽകും.
  • റോഡ് മുഖേന വരുന്ന ഒരു സംഘത്തിലെ യാത്രക്കാർക്ക് വെവ്വേറെ ദിവസങ്ങളിലേക്കാണ് പാസ് അനുവദിച്ചിരിക്കുന്നതെങ്കിലും എല്ലാവർക്കും പാസിൽ പരാമർശിച്ചിട്ടുള്ളത് ഒരേ വാഹനമാണെങ്കിൽ, യാത്രക്കാരിൽ ഏതെങ്കിലും ഒരാൾക്ക് അനുവദിച്ച തീയതിയിൽ എത്താവുന്നതാണ്.

യാത്ര പാസ് ?

•••••<><><><><><><>•••••

കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക്‌ നിലവിൽ താമസിക്കുന്ന സംസ്ഥാനത്തു നിന്നും , കേരളത്തിൽ നിന്നും യാത്ര പാസ് കരസ്ഥമാക്കേണ്ടതാണ് . അതിനായുള്ള ലിങ്ക് ചുവടെ കൊടുക്കുന്നു

? ആസാം (ASSAM)
https://eservices.assam.gov.in/directApply.do?serviceId=1533
? ഛത്തീസ്ഗഡ്
https://raipur.gov.in/cg-covid-19-epass
? ഡൽഹി
https://epass.jantasamvad.org/epass/relief/english
? ഹരിയാന
https://edisha.gov.in/eForms/MigrantService
? ഹിമാചൽ പ്രദേശ്
http://covid19epass.hp.gov.in
? കർണാടക
https://sevasindhu.karnataka.gov.in/Sevasindhu/English
?മധ്യ പ്രദേശ്
https://mapit.gov.in/covid-19
? മഹാരാഷ്ട്ര
https://covid19.mhpolice.in
? ഒഡീഷ
http://covid19regd.odisha.gov.in
?പഞ്ചാബ്
http://covidhelp.punjab.gov.in
? രാജസ്ഥാൻ
http://emitraapp.rajasthan.gov.in
? തമിഴ്നാട്
http://rtos.nonresidenttamil.org
? ഉത്തർപ്രദേശ്
http://164.100.68.164/upepass2
? തെലുങ്കാന
https://epass-svc.app.koopid.ai/epassportal/widgets/dashboard.html
? കേരളം
https://covid19jagratha.kerala.nic.in/home/addDomestic
? ഗോവ
www.goaonline.gov.in
? ആന്ധ്രാപ്രദേശ്
www.spandana.ap.gov.in
•••••<><><><><><><>•••••

Related Articles

Back to top button
error: Content is protected !!
Close