COVID-19

ക്ഷേമനിധി ഉൾപ്പെടാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപ സഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമനിധി പെൻഷന്റെ ഭാഗമായി ആനുകൂല്യങ്ങൾ ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് 1000 രൂപ വീതം സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താ് സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ഒരു ക്ഷേമനിധിയുടെയും പരിധിയിൽ വരാത്തവരും അവശത അനുഭവിക്കുന്നവരുമുള്ള കുടുംബങ്ങളുണ്ട്. ഇത്തരത്തിൽ അവശത അനുഭവിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക.

1000 രൂപ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നൽകും. തുക വിതരണം ചെയ്യുന്ന നടപടി ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ക്ഷേമനിധികൾ ഫലപ്രദമായി നടപ്പിലാക്കുന്ന മേഖലയാണ്. വിവിധ ക്ഷേമനിധികളിലുള്ള തൊഴിലാളികൾക്ക് ഇതിനകം സഹായം നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ക്ഷേമനിധി പെൻഷന്റെ ഭാഗമായി ആനുകൂല്യങ്ങൾ ലഭിക്കാത്ത കുടുംബങ്ങൾക്ക് സഹായം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!
Close