കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് 2022
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി നിലവിൽ ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർഥികൾ 2022 ജൂലൈ 15ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
അറിയിപ്പ് വിശദാംശങ്ങൾ
- ബോർഡ്: ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള (DUK)
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: KUDSIT/252/AR AD/2021
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 07
- തസ്തിക: താഴെ നൽകുന്നു
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ജൂൺ 27
- അവസാന തീയതി: 2022 ജൂലൈ 15
ഒഴിവ് വിശദാംശങ്ങൾ
ഡിജിറ്റൽ സർവകലാശാല പുറത്തിറക്കിയ തൊഴിൽ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 7 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
› പ്രോജക്ട് അസിസ്റ്റന്റ് (VAPT): 01
› പ്രോജക്ട് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ്): 01
› ട്രെയിനീ (നെറ്റ്വർക്ക് ആൻഡ് സിസ്റ്റം സെക്യൂരിറ്റി): 02
› ട്രെയിനി (പെനെട്രേറേഷൻ ടെസ്റ്റിംഗ്): 02
› ട്രെയിനി (സൈബർ ഫോറൻസിക്): 01
പ്രായപരിധി
› പ്രോജക്ട് അസിസ്റ്റന്റ് (VAPT): 35 വയസ്സ് വരെ
› പ്രോജക്ട് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ്): 35 വയസ്സ് വരെ
› ട്രെയിനീ (നെറ്റ്വർക്ക് ആൻഡ് സിസ്റ്റം സെക്യൂരിറ്റി): 26 വയസ്സ് വരെ
› ട്രെയിനി (പെനെട്രേറേഷൻ ടെസ്റ്റിംഗ്): 26 വയസ്സ് വരെ
› ട്രെയിനി (സൈബർ ഫോറൻസിക്): 26 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത
1. പ്രോജക്ട് അസിസ്റ്റന്റ് (VAPT)
• അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ BCA/BSc അല്ലെങ്കിൽ ബിടെക്
• അഭികാമ്യം: കമ്പ്യൂട്ടർ സയൻസിൽ എംടെക്/ എംസിഎ/MSc
2. പ്രോജക്ട് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ്)
• അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ BCA/BSc അല്ലെങ്കിൽ ബിടെക്
• അഭികാമ്യം: കമ്പ്യൂട്ടർ സയൻസിൽ എംടെക്/ എംസിഎ/MSc
3. ട്രെയിനീ (നെറ്റ്വർക്ക് ആൻഡ് സിസ്റ്റം സെക്യൂരിറ്റി)
• കമ്പ്യൂട്ടർ സയൻസ് അഥവാ ഇൻഫർമേഷൻ ടെക്നോളജിയിൽ (CS/IT) BCA/ BSc അല്ലെങ്കിൽ ബിടെക്/ MCA/ MSc (CS/IT/ സെക്യൂരിറ്റി)/ എംടെക്.
4. ട്രെയിനി (പെനെട്രേറേഷൻ ടെസ്റ്റിംഗ്)
കമ്പ്യൂട്ടർ സയൻസ് അഥവാ ഇൻഫർമേഷൻ ടെക്നോളജിയിൽ (CS/IT) BCA/ BSc അല്ലെങ്കിൽ ബിടെക്/ MCA/ MSc (CS/IT/ സെക്യൂരിറ്റി)/ എംടെക്.
5. ട്രെയിനി (സൈബർ ഫോറൻസിക്)
കമ്പ്യൂട്ടർ സയൻസ് അഥവാ ഇൻഫർമേഷൻ ടെക്നോളജിയിൽ (CS/IT) BCA/ BSc അല്ലെങ്കിൽ ബിടെക്/ MCA/ MSc (CS/IT/ സെക്യൂരിറ്റി)/ എംടെക്.
Note: അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണ്ണമായ യോഗ്യതകൾ പരിശോധിക്കുക.
ശമ്പള വിശദാംശങ്ങൾ
› പ്രോജക്ട് അസിസ്റ്റന്റ് (VAPT): 25,000/-
› പ്രോജക്ട് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ്): 25,000/-
› ട്രെയിനീ (നെറ്റ്വർക്ക് ആൻഡ് സിസ്റ്റം സെക്യൂരിറ്റി): 10,000-15,000/-
› ട്രെയിനി (പെനെട്രേറേഷൻ ടെസ്റ്റിംഗ്): 10,000 – 15,000/-
› ട്രെയിനി (സൈബർ ഫോറൻസിക്): 10,000 – 15,000/-
അപേക്ഷാ ഫീസ്
› 200 രൂപയാണ് അപേക്ഷ ഫീസ്
› SC/ST/ അംഗപരിമിതർ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല
› അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി അപേക്ഷാ ഫീസ് അടക്കാവുന്നതാണ്
എങ്ങനെ അപേക്ഷിക്കാം?
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് 2022 ജൂലൈ 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. എങ്ങനെ അപേക്ഷിക്കാമെന്ന് താഴെ നൽകുന്നു.
- താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കോളത്തിൽ നൽകിയിരിക്കുന്ന Apply Now ക്ലിക്ക് ചെയ്യുക
- നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക
- ഡൗൺലോഡ് ചെയ്തതിനുശേഷം നോട്ടിഫിക്കേഷൻ പൂർണമായി വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തുക
- ശേഷം അപേക്ഷാഫോറം പൂരിപ്പിക്കുക
- ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
- അവസാനം സബ്മിറ്റ് ചെയ്യുക
അറിയിപ്പ് |
|
അപേക്ഷ ലിങ്ക് |
|
ഔദ്യോഗിക വെബ്സൈറ്റ് |
|