Uncategorized

കേന്ദ്ര / കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ

അധ്യാപക ഒഴിവ്

പാലക്കാട്: കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന മരുതറോഡ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എം.ബി.എ. 2020-21 അധ്യയനവർഷത്തിലേക്കുള്ള ഗസ്റ്റ് ലക്ചറർ (മണിക്കൂറടിസ്ഥാനത്തിൽ) ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

യു.ജി.സി. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. 21-ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. ഇ-മെയിൽ: [email protected].

അതിഥി അധ്യാപക നിയമനം

മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നു.

  • സെപ്തംബര്‍ 22ന്  രാവിലെ 9.30ന് ഹിന്ദി, എക്കണോമിക്‌സ്,
  • 23ന് അറബിക്, ഫിസിക്‌സ്,  
  • 24ന് മലയാളം, സുവോളജി,  
  • 25ന് ഉറുദു, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് അഭിമുഖം.

നെറ്റ് യോഗ്യതയും കോഴിക്കോട് ഡി.ഡി.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം കോളജില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു

എഡ്യൂക്കേറ്റര്‍ നിയമനം

പാലക്കാട്: വനിത ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ  ഗവ:  ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യൂക്കേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.

പ്രതിമാസം 10000 രൂപയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ബി.എഡ് യോഗ്യതയുള്ള മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.

പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ആറുമുതല്‍ എട്ടു വരെയും വൈകീട്ട് ആറു മുതല്‍ എട്ടു വരെയും അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യമായ സമയത്തും ആയിരിക്കും ജോലി.

താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം , വയസ്സ് , എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സൂപ്രണ്ട് ഗവ: ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ്, മുട്ടികുളങ്ങര, പാലക്കാട്- 678594 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ – 0491 2556494.

എറണാകുളം: വനിതാ ശിശു വികസന വകുപ്പിൻ്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർ, ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിലും സാങ്കേതിക വിദ്യയിലുമുള്ള ഒരു വർഷത്തെ പ്രവ്യത്തി പരിചയവുമാണ് ബ്ലോക്ക് കോ-ഓർഡിനേറ്ററുടെ യോഗ്യത.

20- 35 ആണ് പ്രായപരിധി. 

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, കമ്യുണിറ്റി / ലോക്കൽ ഗവൺമെൻറുമായി ബന്ധപ്പെട്ട പ്രവർത്തന മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ബ്ലോക്ക് പ്രൊജക്ട് അസിസ്റ്റൻ്റിൻ്റെ യോഗ്യത. പ്രായപരിധി 20- 35.

ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ പ്രോഗ്രാം ഓഫീസർ, ഐ.സി.ഡി.സി സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് 682030 എന്ന വിലാസത്തിലോ nnm…@gmail.com എന്ന മെയിലിലോ 2020 സെപ്തംബർ 22നു വൈകിട്ട് മൂന്നിന് മുൻപ് ലഭിക്കണം. 

ഫോൺ – 0484 24 23934

പ്രൊജക്ട് എഞ്ചിനീയര്‍ നിയമനം

കൊല്ലം: ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ യൂണിറ്റില്‍  ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ സ്‌കീം പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

തിരഞ്ഞെടുപ്പ് അഭിമുഖം മുഖേന.

പ്രായപരിധി 35 വയസ്. ബി ടെക്(സിവില്‍) യോഗ്യതയുള്ളവര്‍ സെപ്തംബര്‍ 21 ന് വൈകിട്ട് അഞ്ചിനകം [email protected]    എന്ന വിലാസത്തില്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, ഫോണ്‍ നമ്പര്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, വെളളപേപ്പറില്‍ തയ്യാറാക്കിയ  അപേക്ഷ എന്നിവ സമര്‍പ്പിക്കണം.

ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരെ     സെപ്തംബര്‍ 24 ന് കൂടിക്കാഴ്ച്ച നടത്തും. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.    

 വിശദ വിവരങ്ങള്‍  0474-2795675, 9961474761 എന്നീ നമ്പരുകളില്‍.  

കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ സേനയിൽ അവസരം

യന്ത്രവൽകൃത കാർഷിക തൊഴിൽ സേനയിലേക്ക് കുടുംബശ്രീ അംഗങ്ങളായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയിലെ കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ വനിതകൾക്കാണ് അവസരം.
അപേക്ഷകർ 18നും 45നും ഇടയിൽ പ്രായമുള്ളവരും കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 40 ദിവസമെങ്കിലും പണിയെടുത്തവരുമായിരിക്കണം.
സൗജന്യ പരിശീലനത്തിനുശേഷം ഇവർക്ക് തൊഴിൽ ലഭ്യമാക്കും. അപേക്ഷകൾ സെക്രട്ടറി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്, മാപ്രാണം, മാടായിക്കോണം എന്ന വിലാസത്തിൽ സെപ്റ്റംബർ 22 നകം ഓഫീസിൽ നൽകേണ്ടതാണ്. ഫോൺ – 9656115352

സ്റ്റാഫ് നേഴ്‌സ് നിയമനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ജി.എന്‍.എം യോഗ്യതയും നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും വെന്റിലേറ്റര്‍ സൗകര്യമുളള ഐ.സി യൂണിറ്റില്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി  ജോലി ചെയ്ത്  പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സെപ്റ്റംബര്‍ 19 വൈകുന്നേരം നാലിനകം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും  [email protected] എന്ന ഇ- മെയില്‍ വിലാസത്തില്‍ അയയ്ക്കണം.

ഫോണ്‍: 0481 2304844

ഫാര്‍മസിസ്റ്റ് നിയമനം

ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസ് ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും എന്‍.സി.പി അല്ലെങ്കില്‍ സി.സി.പി (ഹോമിയോ) ആണ് വിദ്യാഭ്യാസ യോഗ്യത.

പ്രായപരിധി 18-47.

താത്പര്യമുള്ളവര്‍ യോഗ്യത, അര്‍ഹത സംബന്ധിച്ച അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം കല്‍പ്പാത്തി ചാത്തപ്പുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സെപ്തംബര്‍ 17 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.

ഫോണ്‍ 0491- 2966355, 2576355.

വാക്-ഇന്‍-ഇന്റര്‍വ്യൂ


കൊച്ചി: നാഷണല്‍ ആയുഷ് മിഷന്‍-ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ കരാര്‍/ദിവസ  വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഫാര്‍മസിസ്റ്റ്: യോഗ്യത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ്-ഹോമിയോ ഇന്റര്‍വ്യൂ ഈ മാസം 23-ന് രാവിലെ 10-ന്.

നഴ്‌സ്: യോഗ്യത ജി.എന്‍.എം കോഴ്‌സ്. ഇന്റര്‍വ്യൂ ഈ മാസം 23-ന് ഉച്ചയ്ക്ക് 12.30-ന്. നഴ്‌സിംഗ് അസിസ്റ്റന്റ് ആന്റ് അറ്റന്‍ഡര്‍ യോഗ്യത എസ്.എസ്.എല്‍.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഇന്റര്‍വ്യൂ 24-ന് രാവിലെ 10.30 ന്.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ യോഗ്യത എസ്.എസ്.എല്‍.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനം (അഭികാമ്യം) ഇന്റര്‍വ്യൂ 25-ന് രാവിലെ 10.30 ന്


താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ ദിവസം അസല്‍ രേഖകളും (പകര്‍പ്പ് സഹിതം) കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവരത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2955687.

അക്രെഡിറ്റഡ് ഓവര്‍സിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

    മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം എടത്വാ ഗ്രാമ പഞ്ചായത്തിലെ അക്രഡിറ്റഡ് ഓവര്‍സിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായം 18 നും 35നും മധ്യേ .

രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്മാന്‍ സിവി ല്‍ സര്‍ട്ടിഫിക്കറ്റ്/ സിവില്‍ ഡിപ്ലോമ / സിവില്‍ എന്‍ജിനീയറിങ് ‘ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

മഹാത്മാഗാഡി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 18ന് പകല്‍ 11ന് എ ട ത്വാ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി പങ്കെടുക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ‘പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.

ഫോണ്‍ :0477 2212261

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള മഞ്ചേശ്വരം താലൂക്കിലുളള ഇച്ചിലംകോട് ഗ്രാമത്തിലെ കുബ്ബനൂര്‍  ശ്രീ ശാസ്താ  ക്ഷേത്രത്തില്‍  പാരമ്പര്യേതര ട്രസ്റ്റിമാരുടെ  ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദു മതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഒക്‌ടോബര്‍  ഏഴിനകം ലഭിക്കണം.

ഏറനാട് താലൂക്കിലെ കാപ്പാട്ട് ഊട്ടുബ്രഹ്മസ്വം  പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്തംബര്‍ 29ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെകടറുടെ ഓഫീസിലോ ബന്ധപ്പെടണം.

പോസ്റ്റല്‍ ഡിവിഷണില്‍ അപേക്ഷ ക്ഷണിച്ചു

കാസര്‍കോട് പോസ്റ്റല്‍ ഡിവിഷണില്‍ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണതപാല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരെയും, സ്വയം തൊഴില്‍ ചെയ്യുന്ന യുവതി -യുവാക്കളെയും ഡയറക്ട ഏജന്റായും, 65 വയസില്‍ താഴെ പ്രായമുളള കേന്ദ്ര- സംസ്ഥാന സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കുന്നതിനുളള അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായിരിക്കണം.  മുന്‍ ഇന്‍ഷുറന്‍സ് ഏജന്റ്മാര്‍, വിമുക്ത ഭടന്മാര്‍, വിരമിച്ച അധ്യാപകര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. 

അപേക്ഷകര്‍ വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൊബൈല്‍ നമ്പറുള്‍പ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, കാസര്‍കോട് ഡിവിഷന്‍ , കാസര്‍കോട് 671121  എന്ന വിലാസത്തില്‍ അപേക്ഷിക്കണം .

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഈ മാസം 25 ന്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04994-230885/230746.

തപാൽ വകുപ്പിൽ നിയമനം

പാലക്കാട്: പാലക്കാട് പോസ്റ്റൽ ഡിവിഷനിൽ ഇൻഷുറൻസ് ഏജന്റ്, ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തും. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ 18 നും 50 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർ, സ്വയംതൊഴിൽ ചെയ്യുന്ന യുവതീയുവാക്കൾ എന്നിവരെ ഡയറക്ട് ഏജൻറായും, 65 വയസ്സിൽത്താഴെ പ്രായമുള്ള കേന്ദ്ര-സംസ്ഥാന സർവീസിൽനിന്ന്‌ വിരമിച്ചവരെ ഫീൽഡ് ഓഫീസർ ആയും നിയമിക്കും.

അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം. മുൻ ഇൻഷുറൻസ് ഏജന്റ്മാർ, ആർ.ഡി. ഏജന്റ്, വിമുക്തഭടന്മാർ, ജനപ്രതിനിധികൾ, വിരമിച്ച അധ്യാപകർ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്.

അപേക്ഷകർ വയസ്സ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസ്, പാലക്കാട് പോസ്റ്റൽ ഡിവിഷൺ, പാലക്കാട്-678001 എന്നവിലാസത്തിൽ 25-നകം അപേക്ഷിക്കണം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടിക്കാഴ്ച നടത്തേണ്ടതിനാൽ കൂടിക്കാഴ്ച നടത്തുന്ന തീയതി അപേക്ഷകരെ നേരിട്ട് അറിയിക്കും. ഫോൺ: 9495888824, 0491-2544740.

കൗണ്‍സിലര്‍ നിയമനം അപേക്ഷ ക്ഷണിച്ചു

വനിതാശിശുവികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കൗണ്‍സിലര്‍ തസ്തികയിലേക്ക് ഒരുവര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രതിമാസം 21,850 രൂപ ഹോണറേറിയം ലഭിക്കും.

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദമുള്ള കൗണ്‍സിലിംഗില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യതാ പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. സെപ്തംബര്‍ 30 വരെ ഫോട്ടോ പതിച്ച അപേക്ഷകള്‍ സ്വീകരിക്കും. വനിതാശിശുവികസനവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍  www.wcd.kerala.gov.in  കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

വിലാസം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി.ഒ, വയനാട്, പിന്‍ 673591. ഫോണ്‍: 04936-246098, 8606229118

ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ യില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവിങ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 25 ന് വൈകീട്ട് നാലിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9446360105.

കുക്ക് താൽകാലിക ഒഴിവ്

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിൽ സംവരണം ചെയ്ത കുക്ക് തസ്തികയിൽ 16,500 – 43,800 രൂപ ശമ്പള നിരക്കിൽ താൽകാലിക ഒഴിവുണ്ട്.  

  • എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.  
  • കപ്പലിലോ കര/വ്യോമസേന ക്യാമ്പുകളിലോ തുറമുഖ വകുപ്പിലോ കുക്കായി ജോലി ചെയ്ത പ്രവൃത്തിപരിചയം വേണം.
  •  ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിലുള്ളവർക്ക് എല്ലാത്തരത്തിലുള്ള ഭക്ഷണവും പാകം ചെയ്തു നൽകണം.
  •  പ്രായപരിധി 2018 ജനുവരി ഒന്നിന് 18-41 വയസ്സ്.  ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 20 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

Related Articles

Back to top button
error: Content is protected !!
Close