Uncategorized

ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവ് & പ്രോഗ്രാം മാനേജർ നിയമനം പ്രതിമാസ വേതനം 50,000 രൂപ

പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ടെസ്റ്റിമോണിയലുകളുടെയും പകർപ്പുകൾ എന്നിവ സഹിതം [email protected]  എന്ന ഇ-മെയിലിൽ ജൂൺ 22നകം അയക്കണം.

ഇതു സംബന്ധിച്ച വിജ്ഞാപനം www.jntbgri.res.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രോഗ്രാം മാനേജർ കരാർ നിയമനം

ലൈഫ് മിഷൻ സംസ്ഥാന കാര്യാലയത്തിൽ പ്രോഗ്രാം മാനേജർ (ഫിനാൻസ്) തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു.

ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത തസ്തികയിൽ നിന്ന് സെക്രട്ടേറിയറ്റിലെ ധനവകുപ്പിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.

പ്രതിമാസ വേതനം 50,000 രൂപ. ലൈഫ് മിഷൻ സംസ്ഥാന കാര്യാലയത്തിൽ 19ന് വൈകിട്ട് മൂന്നിനകം അപേക്ഷ ലഭിക്കണം.

ബയോഡാറ്റയിൽ മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും ഉണ്ടാവണം.

Related Articles

Back to top button
error: Content is protected !!
Close