Uncategorized

വ്യവസായ ഭദ്രതാ സ്‌കീം; അപേക്ഷിക്കാം

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സൂക്ഷമ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ വ്യവസായ ഭദ്രത എന്ന പദ്ധതി നടപ്പാക്കുന്നു.

പദ്ധതി പ്രകാരം 2020 ഏപ്രില്‍ ഒന്നിനും ഡിസംബര്‍ 31 നും ഇടയ്ക്കുള്ള ദീര്‍ഘകാല വായ്പയ്‌ക്കോ പ്രവര്‍ത്തന മൂലധന വായ്പയ്‌ക്കോ ആറു മാസത്തേക്ക് ധനസഹായം ലഭിക്കും.

ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടം ഫയല്‍ ചെയ്തിട്ടുള്ളതും 2020 ജനുവരി ഒന്നിനും മാര്‍ച്ച് 15 നും ഇടയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതുമായ എം എസ് എം ഇ യൂണിറ്റുകള്‍ക്കാണ് ധനസഹായം ലഭിക്കുക.

പദ്ധതി പ്രകാരമുള്ള ആനുകൂല്യം ജില്ലയിലെ എം എസ് എം ഇ യൂണിറ്റുകള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ അതത് താലൂക്ക്/ബ്ലോക്ക് വ്യവസായ ഓഫീസുകളില്‍ ലഭിക്കും.

Related Articles

Back to top button
error: Content is protected !!
Close