Uncategorized

കുടുംബശ്രീ ജലജീവന്‍ പദ്ധതി തെരഞ്ഞെടുപ്പ്

കൊല്ലം: കുടുംബശ്രീ ജലജീവന്‍ മിഷനില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍ തസ്തികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. പ്രായപരിധി 20 നും 40 നും ഇടയില്‍. തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് മുന്‍ഗണനയുണ്ട്. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ് യോഗ്യത, ജോലിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍  പി.ഒ, കൊല്ലം 691013 വിലാസത്തില്‍ ജൂലൈ 12 വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. യോഗ്യതയും വിശദവിവരങ്ങളും 04742794692 നമ്പരില്‍ ലഭിക്കും.

പത്തനംതിട്ട: ജലജീവന്‍ പദ്ധതി പ്രകാരം ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവന്‍ ഗ്രാമീണ  ഭവനങ്ങളിലും ലഭ്യമാക്കുക എന്ന പദ്ധതിയുടെ ഐ.എസ്.എ ജോലികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍  ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍  എന്നിവരെ തെരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ  അംഗങ്ങള്‍ക്കോ കുടംബശ്രീ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. പ്രായ പരിധി 2021 ജനുവരി ഒന്നിന് 20 വയസ് പൂര്‍ത്തിയായവരും  40 വയസ് കവിയാത്തവരും ആയിരിക്കണം.

ടീം ലീഡര്‍:-വിദ്യാഭ്യാസ യോഗ്യത :  എംഎസ്ഡബ്ല്യൂ/ എംഎ സോഷ്യോളജി. പ്രവൃത്തി പരിചയം: ഗ്രാമവികസനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

കമ്മ്യൂണിറ്റി എഞ്ചിനീയര്‍:- വിദ്യാഭ്യാസ യോഗ്യത: ബിടെക്/ ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്). പ്രവൃത്തി പരിചയം: ഗ്രാമവികസനം/  ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍:- വിദ്യാഭ്യാസ യോഗ്യത : ബിരുദം. പ്രവൃത്തി പരിചയം: ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജല വിതരണ പദ്ധതികളില്‍  കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.

       താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ പൂരിപ്പിച്ച അപേക്ഷ, (വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ) കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, പത്തനംതിട്ട കളക്‌ട്രേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അവസാന തീയതി ഈ മാസം 13 വൈകുന്നേരം അഞ്ച്. അതിനുശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ  9645323437  എന്ന നമ്പറിലോ ബന്ധപ്പെടുക.

കോട്ടയം: ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ 15-ന് വൈകീട്ട് അഞ്ചിനകം [email protected] എന്ന ഇ-മെയിലിലോ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് ബിൽഡിങ്‌ രണ്ടാം നില, കളക്ടറേറ്റ് പി.ഒ. എന്ന വിലാസത്തിലോ അപേക്ഷിക്കണം.

ഫോൺ: 0481-2302049.

തൃശൂര്‍: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലേക്കും ടാപ്പുകളിലൂടെ ശുദ്ധജല വിതരണം ചെയ്യുന്നതിനായി വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതിയായ ജലനിധിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായി ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്‍റെ ഭാഗമായാണ് അപേക്ഷ ക്ഷണിച്ചത്.

ടീം ലീഡര്‍ (രണ്ട് പഞ്ചായത്തിന് ഒരാള്‍) – 18 ഒഴിവുകളുണ്ട്.

  • എംഎസ്ഡബ്ള്യൂ/എംഎ സോഷ്യോളജി ബിരുദാനന്തര ബിരുദം. 
  • ഗ്രാമ വികസന പദ്ധതി/ ജലവിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം,
  • ടൂ വീലര്‍ ലൈസന്‍സ്,
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

കമ്മ്യൂണിറ്റി എഞ്ചിനീയര്‍ – 37 ഒഴിവുകള്‍.

  • ഡിപ്ലോമ/ഡിഗ്രി ഇന്‍ സിവില്‍ എഞ്ചിനീയറിങ്. ഗ്രാമ വികസന പദ്ധതി /സാമൂഹ്യ സേവനം/ ജല വിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം,
  • ടൂ വീലര്‍ ലൈസന്‍സ്,
  • കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ – 37 ഒഴിവുകള്‍.

ഡിഗ്രി. ഗ്രാമ വികസന പദ്ധതി / സാമൂഹ്യ സേവനം / ജലവിതരണ പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.  കുടുംബശ്രീ അംഗങ്ങള്‍/കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതത് പഞ്ചായത്തുകാര്‍ക്ക് മുന്‍ഗണന.

അപേക്ഷ അയക്കേണ്ട അവസാന തിയ്യതി ജൂലൈ 12 തിങ്കളാഴ്ച്ച വൈകീട്ട് 5 മണി വരെ.  അപേക്ഷകള്‍ ബയോഡാറ്റ സഹിതം [email protected] എന്ന മെയിലിലേക്കോ, അല്ലെങ്കില്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ അയ്യന്തോള്‍, തൃശൂര്‍ – 680  003 എന്ന വിലാസത്തിലോ അയയ്ക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

കുടുംബശ്രീ വിവിധ തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയില്‍ ജലജീവന്‍ പദ്ധതിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായി വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ശുദ്ധജല വിതരണത്തിനായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുമായി വിവിധ തസ്തികകളിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു.

  • ആനക്കയം,
  • ഒതുക്കുങ്ങല്‍,
  • പൊന്മള,
  • ആലിപ്പറമ്പ്,
  • അങ്ങാടിപ്പുറം,
  • ഏലംകുളം,
  • കീഴാറ്റൂര്‍,
  • മേലാറ്റൂര്‍,
  • താഴേക്കോട്,
  • വെട്ടത്തൂര്‍,
  • പുലാമന്തോള്‍,
  • കരുളായി,
  • കരുവാരക്കുണ്ട്,
  • തുവ്വുര്‍,
  • നിറമരുതുര്‍,
  • ഒഴുര്‍,
  • പെരുമണ്ണ ക്ലാരി,
  • തിരുനാവായ,
  • വെട്ടം,
  • ആതവനാട്,
  • തെന്നല,
  • പറപ്പുര്‍

എന്നീ പഞ്ചായത്തുകളിലാണ് നിയമനം. തസ്തികകളും യോഗ്യതയും ഒഴിവുകളുടെ എണ്ണവും ചുവടെ ചേര്‍ക്കുന്നു.

ടീം ലീഡര്‍ (രണ്ട് പഞ്ചായത്തുകളില്‍ ഒരാള്‍ വീതം). യോഗ്യത – എം.എസ്.ഡബ്യൂ/എം.എ. സോഷ്യോളജി. റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം- ഒഴിവുകളുടെ എണ്ണം- എട്ട്. പഞ്ചായത്ത് പ്രവര്‍ത്തന പരിധി – ഒന്ന്.

കമ്മ്യൂണിറ്റി എഞ്ചിനീയര്‍ –  ഡിപ്ലോമ/ബിരുദം (സിവില്‍ എഞ്ചിനീയറിംഗ്). റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഒഴിവുകളുടെ എണ്ണം – 16.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ – ബിരുദം. റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതത് പഞ്ചായത്തുകളിലുള്ളവര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണം – 16.

അപേക്ഷകള്‍ അയക്കേണ്ട അവസാന തീയ്യതി ജൂണ് 25. ബയോഡാറ്റ സഹിതം [email protected] എന്ന മെയിലേയ്‌ക്കോ അല്ലെങ്കില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തിലോ അപേക്ഷകള്‍ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2733470.

കുടുംബശ്രീയിൽ ഒഴിവുകൾ

കണ്ണൂർ: കുടുബശ്രീ ജില്ലാ മിഷൻ ടീം ലീഡർ, കമ്യൂണിറ്റി എൻജിനീയർ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • ജില്ലയിലെ മാലൂർ,
  • ന്യൂ മാഹി,
  • കടമ്പൂർ,
  • കതിരൂർ,
  • പന്ന്യന്നൂർ,
  • കുന്നോത്തുപറമ്പ്,
  • മൊകേരി,
  • തൃപ്പങ്ങോട്ടൂർ

എന്നീ പഞ്ചായത്തുകളിൽ ജലനിധി പദ്ധതിയുടെ ഭാഗമായി മുഴുവൻ വീടുകളിലും ടാപ്പുകളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ഗ്രാമപ്പഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുകയും നിർവഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുകയുമാണ് ചുമതല. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 19-ന് വൈകിട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം. വിലാസം: ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, ബി.എസ്.എൻ.എൽ. ഭവൻ മൂന്നാം നില, റബ്കോ ബിൽഡിങ്ങിന് സമീപം, സൗത്ത് ബസാർ, കണ്ണൂർ.

ഫോൺ: 049- 2702080.

കുടുംബശ്രീയിൽ ഡെപ്യൂട്ടേഷൻ: 72 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീയിൽ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ 72 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർക്കാണ് അപേക്ഷിക്കാനാകുന്നത്. തിരുവനന്തപുരത്തുള്ള സംസ്ഥാന മിഷൻ ഓഫീസിലേക്ക് പ്രോഗ്രാം ഓഫീസർ/ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്ന തസ്തികയിലേക്ക് ആറ് ഒഴിവുകളാണുള്ളത്. കുടുംബശ്രീ ജില്ലാതല ഓഫീസുകളിലേക്ക് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 14 ഒഴിവുകൾ), അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാർ (ആകെ 52 ഒഴിവുകൾ) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ള വനിതാ ജീവനക്കാർക്ക് മുൻഗണനയുണ്ട്. വിശദമായ വിജ്ഞാപനങ്ങൾ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയേഴ്സ് വിഭാഗത്തിൽ (www.kudumbashree.org/careers) ലഭ്യമാണ്.

ജലനിധി റീജിയണൽ പ്രോജക്ട് ഡയറക്ടർ ഒഴിവ്

കേരള സർക്കാർ നടപ്പിലാക്കിവരുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം റീജിണൽ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിലേയ്ക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെ  ജീവനക്കാർക്ക്  അപേക്ഷിക്കാം. പത്ത് വർഷം ഗ്രാമീണവികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവൃത്തി പരിചയം വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ/ ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.jalanidhi.kerala.gov.in സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 വൈകിട്ട് അഞ്ചു മണി.

This image has an empty alt attribute; its file name is cscsivasakthi.gif

ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിക്രൂട്ട്മെന്റ് 2021, 350 നാവിക്, യാന്ത്രിക് ഒഴിവുകൾ

ഇന്ത്യൻ ആർമി സോൾജിയർ ജിഡി റിക്രൂട്ട്മെന്റ് 2021 – വനിതാ മിലിട്ടറി പോലീസ് ഒഴിവുകൾ !!

എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ട്രെയിനിക്കായി എൻ‌ടി‌പി‌സി റിക്രൂട്ട്മെന്റ് 2021 | 280 പോസ്റ്റുകൾ

ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റ് 2021, 1524 ഗ്രൂപ്പ് സി സിവിലിയൻ ഒഴിവുകൾ

DSSSB റിക്രൂട്ട്മെന്റ് 2021: 7236 ടിജിടി, അസിസ്റ്റന്റ് ടീച്ചർ, എൽഡിസി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Related Articles

Back to top button
error: Content is protected !!
Close