Uncategorized

അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ: ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുൻകരുതൽ വേണം

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.


ഡിസംബർ 6ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലീമിറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.





ഡിസംബർ 6ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, ഡിസംബർ 7ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമിറ്റർ മുതൽ 115.5 മില്ലീമിറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.


കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

ഓറഞ്ച്, മഞ്ഞ അലർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.


ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ ജാഗ്രത നിർദേശം പാലിക്കണം.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാം.





ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണ്.  ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണം.

  • ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് കുട്ടികൾ ഒഴിവാക്കണം.
  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലോ മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം.
  • ജനലും വാതിലും അടച്ചിടണം.
  • ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല.
  • വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം.
  • ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കണം.
  • കഴിയുന്നത്ര ഗൃഹാന്തർഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കണം.
  • ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
  • വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.
  • പട്ടം പറത്തരുത്.
  • തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം.
  • വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം.
  • മിന്നലാഘാതം ഏറ്റ ആളിന് ഉടൻതന്നെ പ്രഥമ ശുശ്രൂഷ നൽകണം.
  • മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റി കെട്ടാനും മഴ മേഘമുള്ളപ്പോൾ തുറസായ സ്ഥലത്തേക്ക് പോകരുത്.

NEW JOB LINK

This image has an empty alt attribute; its file name is cscsivasakthi.gif

യുറേനിയം കോര്‍പ്പറേഷനില്‍ 274 അപ്രന്റിസ് ഒഴിവുകള്‍

കേരള പി‌എസ്‌സി വിജ്ഞാപനം – സൂപ്രണ്ടിനും മറ്റ് ഒഴിവുകൾക്കും അപേക്ഷിക്കുക | Rs. പ്രതിമാസം 35700-75600 ശമ്പളം

ആർ‌ആർ‌ബി എൻ‌ടി‌പി‌സി, ഗ്രൂപ്പ് ഡി, മറ്റ് പരീക്ഷ തിയ്യതികൾ: പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു, വിശദാംശങ്ങൾ പരിശോധിക്കുക

കേരള പി‌എസ്‌സി:പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്റ്റിങ് അസ്സിസ്റ്റന്റ് : കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2020

വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റിൽ കെയർടേക്കർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം

AFCAT നോട്ടിഫിക്കേഷൻ 2021: ഓൺലൈൻ അപേക്ഷ, പരീക്ഷാ രീതി, സിലബസ്, ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിക്കുക

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പോലീസ് കോൺസ്റ്റബിൾ (സായുധ പോലീസ് ബറ്റാലിയൻ): പി‌എസ്‌സി സ്പെഷ്യൽ റിക്രൂട്ട്മെന്റ്

SSC CHSL(10+2) 2020: റിക്രൂട്ട്മെന്റ് 2020 – 6000 പോസ്റ്റൽ പിഎ, എസ്എ, ഡിഇഒ, എൽഡിസി ഒഴിവുകൾ

ഫയർ ആൻഡ് റെസ്ക്യൂ സർവ്വിസിൽ ഫയർ വുമൺ (ട്രെയിനി):കേരള പി‌എസ്‌സി വിജ്ഞാപനം-2020

കേരള വാട്ടർ അതോറിറ്റിയിൽ 88 ഓപ്പറേറ്റർ ഒഴിവുകൾ: കേരള പി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020

ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് ഒഴിവുകളിലേക്ക് വിജ്ഞാപനം – ഓൺലൈൻ വഴി അപേക്ഷിക്കാം

ക്ലർക്ക്, അസിസ്റ്റന്റ്, മറ്റ് തസ്തികകൾക്കായി കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2020, 187+ ഒഴിവുകൾ:

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

കാനറ ബാങ്ക് റിക്രൂട്ട്മെന്റ് 2020, 220 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ

എസ്‌ബി‌ഐ അപ്രന്റീസ് 8500 റിക്രൂട്ട്‌മെന്റ് 2020: സിലബസ്, പരീക്ഷാ രീതി, പരീക്ഷ തിയ്യതി , ശമ്പളം, ഒഴിവുകളുടെ വിശദാംശങ്ങൾ

എസ്‌ബി‌ഐ 2000 പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ് 2020

കേരള പി‌എസ്‌സി:അപെക്സ് സൊസൈറ്റീസ് റിക്രൂട്ട്മെന്റ് 2020 – ടൈപ്പിസ്റ്റ് Gr II / ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ ഒഴിവുകൾ

Related Articles

Back to top button
error: Content is protected !!
Close