സിവിൽ സർവീസ് അക്കാഡമി നിയമനം നടത്തുന്നു
സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയിലും ഉപകേന്ദ്രങ്ങളിലും വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു.
അഡ്മിനിസ്ട്രേറ്റീവ് അനലിസ്റ്റ് (ഒരു ഒഴിവ്),
യോഗ്യത:
ബി.ടെക്/ എം.ടെക്, എം.ബി.എയും യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂവിൽ പങ്കെടുത്തവർക്ക് പരിഗണന
ശമ്പളം:
പ്രതിമാസം 45000 രൂപ.
അക്കാഡമിക്ക് സപ്പോർട്ട് കോ-ഓർഡിനേറ്റർ (ഒരു ഒഴിവ്)
യോഗ്യത:
ബിരുദവും യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം, ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന,
ശമ്പളം:
പ്രതിമാസം 30,000 രൂപ).
എഡ്യുക്കേറ്റർ
- ഹിസ്റ്ററി,
- ഇക്കണോമിക്സ്,
- പൊളിറ്റിക്കൽ സയൻസ്,
- മലയാളം,
- ലിറ്ററേച്ചർ,
- പബ്ലിക് അഡ്മിനിസ്ട്രേഷൻ,
- സോഷിയോളജി,
- ജോഗ്രഫി,
- എൻവയറോൺമെന്റ് സയൻസ്
എന്നീ വിഷയങ്ങളിൽ, ഒഴിവ് (ആറ് എണ്ണം വീതം),
യോഗ്യത
യു.പി.എസ്.സി സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം. മേൽവിഷയത്തിൽ ഏതെങ്കിലും ഒന്ന് ഐച്ഛിക വിഷയമായി എടുത്ത് പങ്കെടുത്തിട്ടുളളയാളായിരിക്കണം
ശമ്പളം:
പ്രതിമാസം 35,000 രൂപ).
നിയമനങ്ങൾക്കുളള വാക്ക്-ഇൻ-ഇന്റർവ്യൂ കേരള സ്റ്റേറ്റ് സിവിൽ സർവീസ് സർവീസ് അക്കാഡമിയുടെ തിരുവനന്തപുരത്ത് ചാരാച്ചിറയിലുളള ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് സി.സി.ഇ.കെ യുടെ ഔദ്യോഗിക വെബ്സൈറ്റിലെ www.ccek.org സന്ദർശിക്കുക.
OFFICIAL NOTIFICATION : CLICK HERE