Uncategorized

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-18/02/2021

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – വി.എച്ച്.എസ്.സി (ഫിഷറീസ്) / ഫിഷറീസ് വിഷയത്തിലോ സുവോളജിയിലോ ഉള്ള ബിരുദം / എസ്.എസ്.എല്‍.സിയും അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. താത്പ്പര്യമുള്ളവര്‍ ഫെബ്രുവരി 20 ന് 11 ന് മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം.

ഫോണ്‍: 0491-2815245.

ഫിഷറീസ് വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയിലേക്ക് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – വി.എച്ച്.എസ്.സി (ഫിഷറീസ്) അല്ലെങ്കില്‍ ഫിഷറീസ് വിഷയത്തിലോ സുവോളജിയിലോ ഉള്ള ബിരുദം. താത്പ്പര്യമുള്ളവര്‍ ഫെബ്രുവരി 20 ന് 11 ന് മലമ്പുഴ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം.

ഫോണ്‍: 0491-2815245.

സൈക്കോളജി ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഗവ. വിക്ടോറിയ കോളേജില്‍ സൈക്കോളജി (ബിഹേവിയറല്‍ സയന്‍സ് ഇലക്ടീവ്) വകുപ്പില്‍ ഗസ്റ്റ് ലക്ചററുടെ  ഒഴിവുണ്ട്. യു.ജി.സി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്  ബിരുദാനന്തര ബിരുദ തലത്തില്‍ നേടിയവരെ പരിഗണിക്കും. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 20 ന് രാവിലെ 10 ന് കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കുന്നതിന് മുമ്പ് ഡി.ഡി ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഫോണ്‍: 0491-2576773.

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ 19ന് പകൽ 10.30നു നടക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്ത രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.

അതിഥി അധ്യാപക നിയമനം

മങ്കട ഗവ.കോളജില്‍ സൈക്കോളജി വിഷയത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍  55 ശതമാനം കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളും കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഫെബ്രുവരി 22ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ രേഖകളുമായി ഹാജരാകാം.

ഫോണ്‍: 04933 202135.

സംസ്‌കൃത കോളേജില്‍ അതിഥി അധ്യാപക നിയമനം; കൂടിക്കാഴ്ച 19-ന്

കൊച്ചി: തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സാഹിത്യ വിഭാഗത്തില്‍ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിവരും, യുജിസി യോഗ്യതയുളളവരും അതത് മേഖല വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരോ കോളേജിയേറ്റ് ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവരോ ആയിരിക്കണം. യുജിസി യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 19-ന് രാവിലെ 11-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

അധ്യാപക നിയമനം

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ ടൂറിസം കോഴ്സ് പഠിപ്പിക്കുന്നതിന് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവുള്ളവരും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം.  പരമാവധി പ്രായം 39. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകിട്ട് അഞ്ചുമണി. വിദ്യാഭ്യാസ യോഗ്യത, അപേക്ഷ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 8848215630.

കരാർ അധ്യാപക നിയമനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്തെ മോഡൽ ഫിനിഷിങ് സ്‌കൂളിൽ എം.ടെക് മെക്കാനിക്കൽ ബിരുദധാരികളിൽ നിന്നും കരാറടിസ്ഥാനത്തിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ എന്നിവ സഹിതം ഓഫീസർ ഇൻ ചാർജ്, മോഡൽ ഫിനിഷിങ് സ്‌കൂൾ, സയൻസ് ആന്റ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം-695 033ന് മുൻപാകെ 20ന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. ഫോൺ: 0471-2307733, 8547005050.

ഡ്രൈവർ വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ വാൻ ഡ്രൈവർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഏഴാം ക്ലാസ് പാസായ ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

പ്രതിമാസ ശമ്പളം 10,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. 25ന് രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ.
ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ലൈൻസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അഡ്രസ്സ് തെളിയിക്കുന്ന രേഖ അവയുടെ ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) ഹാജരാക്കണം. പ്രവൃത്തിപരിചയം (എച്ച്.ഡി.എം.വി ഡ്രൈവറായി സേവനം അനുഷ്ഠിച്ചത്) ഉള്ളവർക്ക് മുൻഗണന നൽകും.

വാഹന ക്വട്ടേഷന്‍ ക്ഷണിച്ചു

നിയമ സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  വിവിധ തെരഞ്ഞെടുപ്പ്  സാമഗ്രികള്‍ മുംബൈയില്‍ നിന്ന് മലപ്പുറം ജില്ലാ ഇലക്ഷന്‍ ഓഫീസ് വെയര്‍ഹൗസിലെത്തിക്കുന്നതിനായി വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ബാലറ്റ് യൂനിറ്റ് ( ബോക്‌സ് 325), കണ്‍ട്രോള്‍ യൂനിറ്റ് (ബോക്‌സ് 125, 200) വി.വി പാറ്റ് യൂനിറ്റ് (ബോക്‌സ് -2,000, 1250) എന്നിവ മുംബൈയിലെ വിവിധയിടങ്ങളില്‍ നിന്ന് വെയര്‍ഹൗസിലെത്തിക്കുന്നതിന് കണ്ടെയ്‌നര്‍ ലോറി ഉടമകളില്‍ നിന്നാണ് ക്വട്ടേഷന്‍ ക്ഷണിച്ചത്.  ക്വട്ടേഷനുകള്‍ ഫെബ്രുവരി 19 വൈകീട്ട് നാല് വരെ കലക്ടറേറ്റില്‍ സ്വീകരിക്കും.

ഡോക്ടർ, സ്റ്റാഫ് നേഴ്‌സ്, ഫാർമിസ്റ്റ് ഒഴിവ്

ആർദ്രം പദ്ധതിയുടെ ഭാഗമായി ദേലംപാടി പഞ്ചായത്തിലെ അഡൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നേഴ്‌സ്, ഫാർമിസ്റ്റ് എന്നീ തസ്തികകളിൽ ജീവനക്കാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 19 ന് വൈകീട്ട് മൂന്നിന് അഡൂർ പ്രാഥമീകരാരോഗ്യ കേന്ദ്രത്തിൽ നടക്കും.

ഫോൺ: 04994 271266

പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്

മലബാർ ദേവസ്വം ബോർഡിനു കീഴിലുളള കാസർകോട് താലൂക്കിലെ നീർച്ചാൽ കാർമാർ മഹാവിഷ്ണു ക്ഷേത്രത്തിലും മഞ്ചേശ്വരം താലൂക്കിലെ ഉപ്പള ഐല ശ്രീ ദുർഗാപരമേശ്വരി ക്ഷേത്രത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ബോർഡ് നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസിൽ മാർച്ച് 10 നകം അപേക്ഷിക്കണം.  

മഞ്ചേശ്വരം താലൂക്കിലെ ബഡാജെ മഹാലിംഗേശ്വര ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. മാർച്ച് എട്ടിനകം അപേക്ഷിക്കണം.

പൂന്തോട്ട പരിപാലനം :   തൊഴിലാളിയെ നിയമിക്കുന്നു.

    വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലേക്ക് പൂന്തോട്ട പരിപാലനത്തിന് ഒരു വര്‍ഷത്തേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ദിവസവേതനത്തിന് തൊഴിലാളിയെ നിയമിക്കുന്നു. തൊഴില്‍ സമയം രാവിലെ ഏഴ് മുതല്‍ ഉച്ച രണ്ടു  വരെ. പ്രതിദിന വേതനം 660 രൂപ. അഭിമുഖം ഫെബ്രുവരി 22 -ന് രാവിലെ 11 മണിക്ക് വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ നടക്കും. തൊഴിലാളിക്ക് പൂന്തോട്ട പരിപാലനത്തില്‍ അറിവുണ്ടായിരിക്കണം. കായികശേഷിയുളള ആളായിരിക്കണം, 40 വയസ്സ് താഴെ പ്രായമുളള ആളായിരിക്കണം. ബുഷ് കട്ടര്‍, തെങ്ങ് കയറ്റം തുടങ്ങിയ പ്രവൃത്തികള്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ മേല്‍വിലാസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവയുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, പൂന്തോട്ട പരിപാലനത്തില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും ലഭിച്ച പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രവും സഹിതം നേരിട്ട്  ഹാജരാകണം.  

ഫോണ്‍ : 0495 2376514.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23 ന്

ജില്ലാ മാനസികാരോഗ്യ പദ്ധതി ഓഫീസിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 23 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും.

വിശദ വിവരങ്ങള്‍ 0474-2795017

റേഡിയേഷൻ ടെക്‌നോളജിസ്റ്റ് കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയേഷൻ ടെക്‌നോളജിസ്റ്റിനെ നിയമിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ 24ന് രാവിലെ 11ന് നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in യിൽ ലഭിക്കും.

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം,  കളനാട് പി.എച്ച്.സി എന്നിവിടങ്ങളില്‍  ലാബ് ടെക്‌നീഷ്യന്‍മാരുടെ  (ഗ്രേഡ് രണ്ട്) ഒഴിവുണ്ട്. അഭിമുഖം  ഫെബ്രുവരി 19 ന് രാവിലെ 11 മണിക്ക് ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍

വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക നിയമനം

    കേരള വനഗവേഷണ സ്ഥാപനത്തിൽ വിവിധ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ, ജൂനിയർ റിസർച്ച് ഫെല്ലോ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.

എസ്.ടി.പ്രൊമോട്ടര്‍ കൂടിക്കാഴ്ച

പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളിലും സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും എസ്.ടി.പ്രൊമോട്ടര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 20 ന് നടക്കും. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലുള്ളവര്‍ക്ക് രാവിലെ 10.30 ന് ബത്തേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലും പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ യഥാക്രമം രാവിലെ 10.30നും ഉച്ചയ്ക്ക് 2 നുമാണ് കൂടിക്കാഴ്ച്ച.   പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളിലെയും ബത്തേരി മുനിസിപ്പാലിറ്റിയിലെയും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പങ്കെടുക്കാം.

യോഗ്യത: എട്ടാം ക്ലാസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 25 നും 50 നും ഇടയില്‍.  ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ഫോണ്‍ 04936 221074.

This image has an empty alt attribute; its file name is cscsivasakthi.gif

ഇന്ത്യൻ എയർഫോഴ്സ് ഗ്രൂപ്പ് സി റിക്രൂട്ട്മെന്റ് 2021: അപേക്ഷാ ഫോം ; യോഗ്യതയും ഒഴിവുകളുടെ വിശദാംശങ്ങളും

NAPS KSEB റിക്രൂട്ട്മെന്റ്: 2021 -ഓൺലൈനിൽ അപേക്ഷിക്കുക

ഇന്ത്യൻ നേവി ട്രേഡ്സ്മാൻ മേറ്റ് റിക്രൂട്ട്മെന്റ് 2021: 1159 ട്രേഡ്സ്മാൻ ഒഴിവുകൾ

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ കരിയർ 2021

2000 എച്ച്സി / ജിഡി, കോൺസ്റ്റബിൾ / ജിഡി, എസ്ഐ / Exe, എഎസ്ഐ / Exe തസ്തികകളിൽ സിഐഎസ്എഫ് റിക്രൂട്ട്മെന്റ് 2021

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ടാറ്റ എൻട്രി / കാഷ്യർ തസ്തികയിൽ 150+ഒഴിവുകൾ

2500+ അപ്രന്റീസ് തസ്തികകളിൽ സെൻട്രൽ റെയിൽവേ റിക്രൂട്ട്മെന്റ് 2021

ഐ‌ഒ‌സി‌എൽ ജെ‌ഇ‌എ റിക്രൂട്ട്മെന്റ് 2021: ജൂനിയർ എഞ്ചിനീയർ അസിസ്റ്റന്റ് തസ്തികകളിൽ ഓൺ‌ലൈനായി അപേക്ഷിക്കുക

ഇന്ത്യൻ ആർമി ടെസ് റിക്രൂട്ട്മെന്റ് 2021: 10 + 2 ടെക്നിക്കൽ എൻട്രി സ്കീമിനായി ഓൺലൈനായി അപേക്ഷിക്കുക

SSC MTS 2021:പരീക്ഷാ തിയ്യതി , യോഗ്യത, ശമ്പളം, പരീക്ഷാ രീതി, അപ്‌ഡേറ്റുകൾ എന്നിവ പരിശോധിക്കു

Related Articles

Back to top button
error: Content is protected !!
Close