Uncategorized

ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു 85000 ശമ്പളം & ഫാര്‍മസിസ്റ്റ്, ഇ സി ജി ടെക്നീഷ്യന്‍ എപിഡമിയോളജിസ്റ്റ് നിയമനം

ട്രഷറി വകുപ്പിൽ കരാർ വ്യവസ്ഥയിൽ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു.

കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്, എം.ടെക് യോഗ്യതയോ എം.സി.എയോ ഐ.ടിയിൽ എം.എസ്‌സിയോ ഉളളവർ ജൂലൈ അഞ്ചിനകം അപേക്ഷിക്കണം.

40 വയസിൽ താഴെയുളളവർക്ക് അപേക്ഷ നൽകാം.

85,000 രൂപയാണ് വേതനം.

മൂന്നോ അതിലധികമോ വർഷത്തെ പ്രവൃത്തിപരിചയം വേണം.

ബയോഡേറ്റയും അപേക്ഷയും ജനനത്തീയതി, വിദ്യാഭ്യാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം

ഡയറക്ടർ ഓഫ് ട്രഷറീസ്, കൃഷ്ണ ബിൽഡിംഗ്, തൈക്കാട് പി.ഒ. 695014, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം.  

[email protected] എന്ന മെയിലിലേക്കും അയയ്ക്കാം.

ഫാര്‍മസിസ്റ്റ് ഒഴിവ്; അപേക്ഷിക്കാം

പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെ എന്‍ എച്ച് എം ആയൂഷ് ആയുര്‍വേദ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തും.

അംഗീകൃത കോളജുകളില്‍ നിന്നും അയുര്‍വേദ ഫാര്‍മസി കോഴ്‌സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ജൂണ്‍ 30 നകം പത്തനാപുരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.

ഇ സി ജി ടെക്നീഷ്യന്‍ നിയമനം

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ ആര്‍ എസ് ബി വൈ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തില്‍ ഇ സി ജി ടെക്നീഷ്യന്‍മാരെ നിയമിക്കുന്നു.

 എസ് എസ് എല്‍ സി, ഇ സി ജി യിലും ഓഡിയോമെട്രിക് ടെക്നോളജിയിലുമുള്ള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് ആണ് യോഗ്യത.  

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 24 ന് രാവിലെ 10 മണിക്ക് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

എപിഡമിയോളജിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കണ്ണൂര്‍ ഓഫിസിലേക്ക് കോവിഡ് 19 ന്റെ ഭാഗമായി എപിഡമിയോളജിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.

 മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്തോടുകൂടിയുള്ള ഏതെങ്കിലും മെഡിക്കല്‍ ബിരുദമാണ് യോഗ്യത.


അപേക്ഷകന്‍/അപേക്ഷക ജില്ലയില്‍ സ്ഥിരതാമസക്കാരനും, കോവിഡ് ഡ്യൂട്ടി ഉള്‍പ്പെടെ ജില്ലയില്‍ എവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരുമായിരിക്കണം.

പ്രായം 40 വയസില്‍ താഴെ.  

നിയമനം ജൂണ്‍ 30 വരെ മാത്രമായിരിക്കും. അപേക്ഷകള്‍ www.nhmkannur.in എന്ന വെബ്സൈറ്റില്‍ ജൂണ്‍ 21 ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പ് സമര്‍പ്പിക്കണം.

Related Articles

Back to top button
error: Content is protected !!
Close