Uncategorized

നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് ഓരോ സാമ്പത്തിക വര്‍ഷവും 2000 രൂപറോയല്‍റ്റി

നെല്‍കൃഷി ചെയ്യാവുന്ന വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി കൃഷി ചെയ്യുന്നവര്‍ക്ക് ഹെക്ടറിന് ഓരോ സാമ്പത്തിക വര്‍ഷവും 2000 രൂപ നിരക്കില്‍ റോയല്‍റ്റി നല്‍കും.

അപേക്ഷ വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ പൊതു സേവന കേന്ദ്രങ്ങൾ CSC വഴിയോ www.aims.kerala.gov.in     പോര്‍ട്ടല്‍ വഴി നല്‍കാം. അപേക്ഷയോടൊപ്പം നടപ്പു സാമ്പത്തിക വര്‍ഷത്തെ കരമടച്ച രസീത്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ അപ്‌ലോഡ് ചെയ്യണം. നെല്‍വയലിന്റെ ഭൗതിക പരിശോധനയും രേഖകളുടെ ഓണ്‍ലൈന്‍ പരിശോധനയും കഴിഞ്ഞാല്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ തുക ലഭിക്കുമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

ഭക്ഷ്യസുരക്ഷ നേടുന്നതിന് സമഗ്രവും സുസ്ഥിരവും തുല്യവുമായ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിന്; മെച്ചപ്പെട്ട ഉപജീവനത്തിനായി പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, പരിപാലനം, സംരക്ഷണം, സുസ്ഥിര ഉപയോഗം; ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഗ്രാമീണ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കാർഷിക സമൂഹത്തിന്റെ മൊത്തത്തിലുള്ള സന്തുലിത സാമ്പത്തിക വികസനത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നു.

കോവിഡ് -19 മഹാമാരി മൂലം സാമ്പത്തിക കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതിജീവിക്കുന്നതിനായി കാർഷിക മേഖലക്ക് ഒട്ടനവധി സംഭാവനകൾ നൽകുവാൻ സാധിക്കും ഇത്തരത്തിൽ ബഹുജനങ്ങളെ കാർഷിക മേഖലയിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നതിനും അവർക്കാവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങൾ സമയ ബന്ധിതമായി കൈമാറുന്നതിനും ഇതിനു താല്പര്യപ്പെടുന്നവരുടെ വിവര ശേഖരം അത്യാവശ്യമാണ്. ഇതിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടാണ് കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഈ കർഷക രജിസ്‌ട്രേഷൻ പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.

ദൗത്യം
വിള ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതിന് ആധുനിക കാർഷിക ഉൽ‌പാദന സാങ്കേതികതകളും ശാസ്ത്രീയ കൃഷിരീതികളും പ്രചരിപ്പിക്കുക; നമ്മുടെ കർഷകരെ സ്വയം ആശ്രയിക്കാനും ഐസിടി ഉപകരണങ്ങൾ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും.

Related Articles

Back to top button
error: Content is protected !!
Close