DriverTEACHER

അസിസ്റ്റന്റ് പ്രൊഫസര്‍/പ്രിൻസിപ്പാൾ/വനിത ഡ്രൈവർ വിവിധ ജോലി ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പാലക്കാട് കോട്ടായിയില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് 2020-21 അധ്യയന വര്‍ഷത്തേയ്ക്ക്  അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു.

മണിക്കൂര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. മലയാളം, ഹിന്ദി തസ്തികകളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ കൂടിയുള്ള ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പിഎച്ച്ഡിയുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം (എസ്.എസ്.എല്‍.സി ബുക്കിന്റെ ആദ്യപേജ്) പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (മാര്‍ക്ക് ലിസ്റ്റ് ഉള്‍പ്പെടെ) സ്‌കാന്‍ ചെയ്ത്, േേവു://രമസൌ്വവമഹാമിിമാ.ശവൃറ.മര.ശി ലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സെപ്തംബര്‍ 30ന് മുന്‍പ് രമസൊ.ുൃശിരശുമഹ@ഴാമശഹ.രീാ ല്‍ അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0492 2285577.

പ്രിൻസിപ്പാൾ തസ്തികയിൽ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിലേയ്ക്ക് പ്രതിമാസം 20,000 ഓണറേറിയം വ്യവസ്ഥയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചർ തസ്തികകളിൽ നിന്നും വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം തയ്യാറാക്കിയ അപേക്ഷ ഒക്‌ടോബർ ഒന്നിന് വൈകിട്ട് അഞ്ചിനു മുമ്പ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2737246.

ജൈവവൈവിധ്യ ബോർഡിൽ വിഷയ വിദഗ്ധർക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ആർ.കെ.ഐ പദ്ധതികളിലേക്ക് വിഷയ വിദഗ്ധരെ (subject expert) തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനായി ക്ഷണിച്ചു.  അവസാന തിയതി: സെപ്റ്റംബർ 30.  വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.  ഫോൺ: 0471 2724740.

ഷീ ടാക്‌സി: വനിത ഡ്രൈവർമാരെ ക്ഷണിക്കുന്നു

സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിനു കീഴിലുള്ള ജെന്റർ പാർക്കിന്റെ ഷീ ടാക്‌സി പദ്ധതിയുടെ ഭാഗമായി തൃശൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലേക്ക് പരിചയസമ്പന്നരായ വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  താല്പര്യമുള്ളവർ ഒക്‌ടോബർ 15നു മുമ്പ് 7306701200, 7306701400 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

കോമേഴ്‌സ്യല്‍ അപ്രന്റീസ്; അഭിമുഖം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസിലേക്ക് കോമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി ജി ഡി സി എ/തത്തുല്യ യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.

പ്രായപരിധി 28 വയസ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഫോട്ടോയും സെപ്തംബര്‍ 30 നകം [email protected]     എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

തിരഞ്ഞെടുക്കുന്നവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിമുഖം നടത്തും. വിശദ വിവരങ്ങള്‍ക്ക് 0474-2762117 നമ്പരില്‍ ലഭിക്കും

സൈറ്റ് എഞ്ചിനീയര്‍ നിയമനം- വിരമിച്ചവര്‍ക്ക് അവസരം

സംസ്ഥാന സര്‍ക്കാറിന് കീഴിലെ ജെന്‍ഡര്‍ പാര്‍ക്ക് കോഴിക്കോട് ക്യാമ്പസില്‍ സൈറ്റ് എഞ്ചിനീയറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ അസി.എഞ്ചിനീയര്‍ തസ്തികയില്‍ നിന്നും വിരമിച്ചവരെ ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു.

താല്‍പര്യമുളളവര്‍ കോഴിക്കോട് വെളളിമാടുകുന്ന് സോഷ്യല്‍ ജസ്റ്റിസ് കോംപ്ലക്സിലെ ജെന്‍ഡര്‍ പാര്‍ക്ക് മാനേജറുടെ ഓഫീസില്‍ സെപ്തംബര്‍ 24 ന് ഉച്ചയ്ക്ക രണ്ട് മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് മാനേജര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!
Close