KERALA JOBNURSE JOBTEACHER

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-28/10/2020

ശബരിമല സേവനത്തിന് ആരോഗ്യപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം

മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലും സന്നദ്ധസേവനത്തിന് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സേവനം  ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭ്യർത്ഥിച്ചു. സന്നദ്ധ സേവനത്തിന് തയ്യാറായവർ  http://travancoredevaswomboard.org  എന്ന വെബ്സൈറ്റിൽ നവംബർ അഞ്ചിന് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി അറിയിച്ചു.

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഭക്തരുടെ ആരോഗ്യ സുരക്ഷക്കായി കൂടുതൽ ആരോഗ്യ പ്രവർത്തകരുടെ  സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മന്ത്രി അഭ്യർത്ഥന നടത്തിയത്.
കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ സേവനമാണ് മന്ത്രി അഭ്യർത്ഥിച്ചത്.

പ്രിന്‍സിപ്പല്‍ ഒഴിവ്

മലപ്പുറം: പരപ്പനങ്ങാടി എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍സിപ്പലിന്റെ ഒഴിവില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്കും പി.എച്ച്.ഡിയും പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 15 നുള്ളില്‍ ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscetnre.kerala.gov.in.
 
ന്യൂട്രീഷനിസ്റ്റ്: അപേക്ഷിക്കാം

കൊല്ലം: വനിതാ ശിശുവികസന വകുപ്പിന്റെ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍(സമ്പുഷ്ട കേരളം) പദ്ധതിയില്‍ ന്യൂട്രീഷനിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം.

യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങള്‍ bit.ly/klmnpc20  എന്ന സൈറ്റില്‍ ലഭിക്കും. അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ സി ഡി എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 എന്ന വിലാസത്തില്‍ നല്‍കണം. ഇന്റര്‍വ്യൂ ഓണ്‍ലൈനായി നടത്തും.

വിശദ വിവരങ്ങള്‍ക്ക് 0474-2793069, 9747608988, 9895274129 എന്നീ നമ്പരുകളില്‍ ലഭിക്കും.

ഡയറി എക്സ്റ്റൻഷൻ ഓഫീസർ താൽകാലിക നിയമനം

തിരുവന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിൽ അസ്ഥി സംബന്ധമായ പരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുള്ള ഡയറി എക്സ്റ്റൻഷൻ ഓഫീസറിന്റെ ഒരു താൽകാലിക ഒഴിവു നിലവിലുണ്ട്. പ്രായപരിധി 2020 ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം).

ശമ്പളം 39500-83000 രൂപ.

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ ഐ.സി.എ.ആറിനു കീഴിലുള്ള നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഡയറി സയൻസിലുള്ള ബി.ടെക് ബിരുദം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. അസ്ഥി സംബന്ധമായ പരിമിതരുടെ അഭാവത്തിൽ മൂകബധിര ഉദ്യോഗാർഥികളെയും അവരുടെ അഭാവത്തിൽ കാഴ്ച പരിമിതിയുള്ളവരെയും പരിഗണിക്കും.

വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരുവന്തപുരം: ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപിസ്റ്റ് കോഴ്സ് പാസായവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 11.30ന് ആയുര്‍വേദ കോളേജിനു സമീപം ആരോഗ്യഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിലെത്തണം.  

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2320988.

യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ കരാര്‍ നിയമനം

കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള എളങ്കുന്നപ്പുഴ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍  താത്കാലികമായി നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നതിന് മുന്നോടിയായി ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ബയോഡാറ്റ നവംബര്‍ വൈകിട്ട് അഞ്ചിന് മുമ്പായി dmoi…@gmail.com ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു നല്‍കണം.

യോഗ്യത എസ്.എസ്.എല്‍.സി,  ബി.എന്‍.വൈ.എസ്/എം.എസ്.സി യോഗ/യോഗയില്‍ എംഫില്‍/ പി.ജി ഡിപ്ലോമ ഇന്‍ യോഗ (ഒരു വര്‍ഷ കോഴ്‌സ്).ജില്ലയില്‍ ഉളളവര്‍ക്ക് മുന്‍തൂക്കം നല്‍കും.

ഇന്റര്‍വ്യൂ തിയതിയും സമയവും ഉദ്യോഗാര്‍ഥികളെ പിന്നീട് നേരിട്ട് അറിയിക്കും.

അക്കൗണ്ടന്റ് തസ്തിക കരാര്‍ നിയമനം

കൊച്ചി: കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടാലി അറിയാവുന്ന, സര്‍ക്കാര്‍ സര്‍വ്വീസില്‍ സമാന തസ്തികയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

പ്രായം 60 വയസ് കവിയാന്‍ പാടില്ല. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ നവംബര്‍ അഞ്ചിന്് മുമ്പ് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. 

ഫോണ്‍ 0484 2422275, 0484 2422068.

LATEST JOB lINKS

This image has an empty alt attribute; its file name is cscsivasakthi.gif
9638 ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് തസ്തികകൾക്കുള്ള ഐബി‌പി‌എസ് ആർ‌ആർ‌ബി 2020 വിജ്ഞാപനം: യോഗ്യത, പരീക്ഷാ രീതി, തിരഞ്ഞെടുക്കൽ പ്രക്രിയ എന്നിവ പരിശോധിക്കുക

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 – 345 കംബൈൻഡ് ഡിഫൻസ് സർവ്വിസ് പരീക്ഷ I (സിഡിഎസ് -1)

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് കമ്പനി: സൂപ്പര്‍ വൈസര്‍ ഒഴിവുകൾ

ഐ.ബി.പി.എസ് ബാങ്ക് ക്ലര്‍ക്ക് പരീക്ഷ അപേക്ഷിക്കാന്‍ ഒരവസരം കൂടി | പൊതുമേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളിൽ ക്ലർക്ക് ജോലി നേടാം | 2557 ഒഴിവുകൾ

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾ‌ക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്

SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ

സ്‌കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം

ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പി‌എസ്‌സി വിജ്ഞാപനം-2020

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക

മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ്: ഡ്രൈവർ ഒഴിവുകൾ

നവോദയ വിദ്യാലയ സമിതി റിക്രൂട്ട്‌മെന്റ് 2020- ടീച്ചർ, ലൈബ്രേറിയൻ & സ്റ്റാഫ് നഴ്സ് ഒഴിവുകൾ

Related Articles

Leave a Reply

Your email address will not be published.

Back to top button
error: Content is protected !!
Close