COVID-19DriverNURSE JOB

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-15/05/2021

സെക്യൂരിറ്റി, അറ്റന്‍ഡര്‍ ഒഴിവ്: 

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കോവിഡ്  19 ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് സെക്യൂരിറ്റി, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഈ മാസം  18 ന്  മൂന്നിന്   മുന്‍പായി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിൽ 520 ഒഴിവ്,  

മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിലേക്ക് ഡോക്ടർ, ഡെന്റിസ്റ്റ്, നഴ്‌സ്, റേഡിയോഗ്രാഫർ, ഫിസിയോതെറാപിസ്റ്റ് ഒഴിവുകളിൽ നോർക്ക റൂട്‌സ് വഴി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ആകെ 520  ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31  വരെ നീട്ടി. വിശദാംശങ്ങൾക്കും അപേക്ഷിക്കുന്നതിനും   www.norkaroots.org സന്ദർശിക്കുക. ടോൾഫ്രീ നമ്പർ  1800 425 3939.


സ്റ്റാഫ് നഴ്‌സുമാർക്ക് അപേക്ഷിക്കാം

അകത്തേത്തറ: കോവിഡ് പ്രതിരോധഭാഗമായി അകത്തേത്തറ പഞ്ചായത്തിൽ ആരംഭിക്കാനിരിക്കുന്ന ഡി.സി.സി. കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു. സർക്കാർ അംഗീകാരമുള്ള ബി.എസ്‌സി. നഴ്‌സിങ്/ ജി.എൻ.എം. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നഴ്‌സിങ് കൗൺസിലിന്റെ അംഗീകാരം നിർബന്ധം. യോഗ്യതയുള്ളവർ ബന്ധപ്പെട്ട രേഖകൾ 17/05/2021 വൈകീട്ട് അഞ്ചിനുമുമ്പ് പഞ്ചായത്തോഫീസിലെത്തിക്കണം. [email protected] എന്ന ഇ-മെയിൽ വിലാസത്തിലൂടെയും അയയ്ക്കാം.

കൊല്ലങ്കോട്: പല്ലശ്ശന ഗ്രാമപ്പഞ്ചായത്തിലെ കോവിഡ് കരുതൽ വാസ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്സ്, ശുചീകരണത്തൊഴിലാളികൾ എന്നിവരെ നിയമിക്കും.

യോഗ്യരായവർ 17-ന് വൈകീട്ട് നാലിനകം [email protected] എന്ന വിലാസത്തിൽ അപേക്ഷകൾ ഇ-മെയിൽവഴി നൽകണം.

ഫോൺ: 9496047249.

തിരുവേഗപ്പുറ: ഗ്രാമപ്പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നരിപ്പറമ്പിൽ ഗവ. യു.പി. സ്‌കൂളിൽ ആരംഭിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു.

ബി.എസ്‌സി നഴ്‌സിങ്‌ അല്ലെങ്കിൽ ജി.എൻ.എം ആൻഡ്‌ കേരള നഴ്‌സിങ്‌ കൗൺസിൽ സർട്ടിഫിക്കറ്റുള്ളവർക്കും അപേക്ഷിക്കാം. കൂടിക്കാഴ്ച 17-ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാളിൽ


ചളവറ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ചളവറ പഞ്ചായത്തിൽ തുടങ്ങാനിരിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ ജോലിചെയ്യാൻ താത്‌പര്യമുള്ള ഉദ്യാഗാർഥികൾക്ക് അപേക്ഷിക്കാം. ജി.എൻ.എം./ ബി.എസ്‌സി നഴ്‌സിങ് പാസ് ആണ് യോഗ്യത. ബയോഡാറ്റയും മറ്റ്‌ രേഖകളും 18-ന് വൈകീട്ട് അഞ്ചുമണിക്കകം [email protected] എന്ന വിലാസത്തിൽ മെയിൽ ചെയ്യണം.

ഫോൺ: 9496047140, 9496047141.

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സ് (എൻ.എച്ച്.എം.)മാരെ ദിവസവേതന അടിസ്ഥാനത്തിൽ താത്‌കാലികമായി നിയമിക്കുന്നു. ഉദ്യോഗാർഥികൾ [email protected] എന്ന ഇ മെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കണം. ബി.എസ്‌സി. നഴ്സിങ് / ജി.എൻ.എം. യോഗ്യതയും നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനും ആവശ്യമാണ്.

പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് എം.ഇ.എസ്. കോളേജിൽ തുടങ്ങുന്ന സി.എഫ്.എൽ.ടി.സി. യിലേക്ക്‌ താത്‌കാലികാടിസ്ഥാനത്തിൽ നഴ്‌സിങ്‌ സ്റ്റാഫിനെ ആവശ്യമുണ്ട്. ജനറൽ നഴ്‌സിങ്‌, ബി.എസ്‌സി. നഴ്‌സിങ്‌ യോഗ്യതയുള്ളവർക്കും പാരാമെഡിക്കൽ രജിസ്‌ട്രേഷൻ ഉള്ളവർക്കും അപേക്ഷിക്കാമെന്ന് സെക്രട്ടറി അറിയിച്ചു. വിലാസം: [email protected]

ഫാർമസിസ്റ്റിനെ നിയമിക്കുന്നു


ഏലൂർ: ഏലൂർ നഗരസഭയിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ബി.ഫാം/ഡി.ഫാം യോഗ്യതയുള്ളവർ അസൽ രേഖകൾ സഹിതം തിങ്കളാഴ്ച രാവിലെ 11-ന് ഏലൂർ പി.എച്ച്.സി.യിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

ജെ എച്ച് ഐ നിയമനം

ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ടെലിഫോണിക് ഇന്റര്‍വ്യൂ വഴിയാണ് നിയമനം. എസ്.എസ്.എല്‍ സി , ഡിപ്പോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ [email protected] എന്ന വിലാസത്തില്‍ മെയ് 17 ന് വൈകിട്ട് 5 ന് മുമ്പ് ലഭിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയില്‍ വാട്ട്‌സ്ആപ്പ് നമ്പര്‍ ചേര്‍ക്കണം

ഫോണ്‍04935240390

ലാബ് ടെക്നീഷൻ നിയമനം

പ്രാഥമികാരോഗ്യകേന്ദ്രം വാളാട് ലാബ് ടെക്നീഷൻ തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള ടെലിഫോൺ ഇന്റർവ്യൂ മെയ് 19 ന് നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച ബയോഡാറ്റ, ഫോൺ നമ്പർ സഹിതം [email protected] എന്ന മെയിൽ ഐഡിയിലേക്ക് മെയ് 17 ന് മുമ്പായി അയയ്ക്കണം. തവിഞ്ഞാൽ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.

ഫോൺ 04935 266586

കാർ വാടകയ്ക്ക് ആവശ്യമുണ്ട്

സംസ്ഥാന വികലാംഗ കോർപറേഷന്റെ തിരുവനന്തപുരം പൂജപ്പുരയിലെ ഹെഡ് ഓഫീസിലേക്ക് ഡ്രൈവർ ഉൾപ്പെടെ കാർ വാടകയ്ക്ക് ആവശ്യമുണ്ട്. മേയ് 22നകം ക്വട്ടേഷൻ നൽകണം. വിശദവിവരങ്ങൾക്ക്: www.hpwc.kerala.gov.in

This image has an empty alt attribute; its file name is cscsivasakthi.gif

DSSSB റിക്രൂട്ട്മെന്റ് 2021: 7236 ടിജിടി, അസിസ്റ്റന്റ് ടീച്ചർ, എൽഡിസി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പോസ്റ്റ് ഓഫീസ് സ്റ്റാഫ് കാർ ഡ്രൈവർ : 10 ക്ലാസ് പാസ്സ്, 63, 200 / – വരെ ശമ്പളം:

സൈനിക് സ്‌കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2021: ടിജിടി / പിജിടി അധ്യാപക ഒഴിവുകൾ

കേരള പി.എസ്.സി റിക്രൂട്ട്മെന്റ് 2021: ഓൺലൈനിൽ അപേക്ഷിക്കുക | 500+ ഒഴിവുകൾ

സപ്ലൈക്കോ കേരള റിക്രൂട്ട്മെന്റ് 2021

മിൽമ റിക്രൂട്ട്മെന്റ് 2021 – സിസ്റ്റം സൂപ്പർവൈസറിനുള്ള ഒഴിവ് | ഓൺലൈനിൽ അപേക്ഷിക്കുക!!!

ഡയറക്ടറേറ്റ് ഓഫ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് 100+ അക്കൗണ്ടന്റ് ഒഴിവുകൾ/a>

എസ്‌ബി‌ഐ ക്ലർക്ക് വിജ്ഞാപനം 2021: ജൂനിയർ അസോസിയേറ്റ്‌സിന്റെ 5454 തസ്തികകളിലേക്ക്

മലബാർ സിമൻറ്സ് ജോലി ഒഴിവുകൾ-2021

വിവിധ വകുപ്പുകളിലായി 91 തസ്തികകളിൽ നിയമനത്തിനു പി.എസ്.സി വിജ്ഞാപനം

ഐടിഐ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021: ഡിപ്ലോമ എഞ്ചിനീയർ തസ്തികകളിൽ ഓൺലൈനായി അപേക്ഷിക്കുക:

ഗോവ ഷിപ്പ് യാർഡ് റിക്രൂട്ട്മെന്റ് 2021 – ഓൺലൈനിൽ അപേക്ഷിക്കുക | നേരിട്ടുള്ള അഭിമുഖം !!!!

DRDO അപ്രന്റിസ് റിക്രൂട്ട്മെന്റ് 2021:

കേരള സംസ്ഥാന കോഴി വികസന കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2021: ലോവർ ഡിവിഷൻ ക്ലർക്ക്

DSSC വെല്ലിംഗ്ടൺ റിക്രൂട്ട്മെന്റ് 2021 – വിവിധ ഒഴിവുകൾക്കായി അപേക്ഷിക്കുക

കേരള മലിനീകരണ നിയന്ത്രണ ബോർഡ് റിക്രൂട്ട്മെന്റ് 2021

VECC റിക്രൂട്ട്മെന്റ് 2021, സ്റ്റൈപൻഡിയറി ട്രെയിനിയും മറ്റ് ഒഴിവുകളും

എൻ‌സി‌ആർ‌ടി‌സി റിക്രൂട്ട്മെന്റ് 2021, ഡിപ്ലോമ / ബി‌ഇ / ബിടെക് ജോലികൾ

DFCCIL റിക്രൂട്ട്മെന്റ് 2021 – 1074 ജൂനിയർ മാനേജർ, എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്

SSC GD കോൺസ്റ്റബിൾ 2021: കാത്തിരിക്കുന്നവർക്ക് വേണ്ടി സുപ്രധാന വിജ്ഞാപനം പുറപ്പെടുവിച്ചു

കേരള പി‌എസ്‌സി ലോവർ ഡിവിഷൻ ക്ലർക്ക് റിക്രൂട്ട്‌മെന്റ് 2021 – ലോവർ ഡിവിഷൻ ക്ലർക്ക് ഒഴിവുകൾ

മദ്രാസ് ഹൈക്കോടതി റിക്രൂട്ട്മെന്റ് 2021 – 3557 ഓഫീസ് അസിസ്റ്റന്റ്, ഗാർഡനർ, വാച്ച്മാൻ, സാനിറ്ററി വർക്കർ,തുടങ്ങിയ വിവിധ തസ്തികകൾ

B.Com- ന് ശേഷമുള്ള മികച്ച സർക്കാർ ജോലികളുടെ പട്ടിക – നിങ്ങളുടെ ഓപ്ഷനുകൾ പരിശോധിക്കാം

നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് റിക്രൂട്ട്മെന്റ് 2021

FSSAI റിക്രൂട്ട്മെന്റ് 2021: മാനേജർ മറ്റ് പോസ്റ്റുകൾ

Related Articles

Back to top button
error: Content is protected !!
Close