അഡീഷണല്‍ ഓവര്‍സിയര്‍ തസ്തികയിലേക്കും , ബ്ലോക്ക് പഞ്ചായത്തിൽ അക്രഡിറ്റഡ് എഞ്ചിനീയർ നിയമനം
മലമ്പുഴ ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഡീഷണല്‍ ഓവര്‍സിയര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു.
ഡിപ്ലോമ/ ഐ.ടി.ഐ സിവില്‍ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല് സഹിതം ജൂണ്‍ 16ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് പ്രസവാവധി ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.
ആറുമാസമാണ് കാലാവധി. അപേക്ഷകൾ ജൂൺ 16 വൈകീട്ട് 5 മണി വരെ അയയ്ക്കാം.
അപേക്ഷകൾ പഞ്ചായത്ത് ഓഫീസിലും സ്വീകരിക്കുന്നതാണ്. ബി ടെക് സിവിൽ എഞ്ചിനീയറിംഗാണ് യോഗ്യതയായി പരിഗണിച്ചിട്ടുള്ളത്.
ഈ പദ്ധതിയിൽ മുൻപ് പ്രവർത്തിച്ചിട്ടുള്ള വർക്ക് മുൻഗണന ലഭിക്കുമെന്നും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.