Uncategorized
വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം
കൊല്ലം: ഭാരത് സേവക് സമാജ് കൊല്ലം ഹൈസ്‌കൂള്‍ ജംഗ്ഷന്‍-കോട്ടമുക്ക് റോഡിലുള്ള ബി എസ് എസ് ജില്ലാ സെന്ററില്‍ വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
- ഡ്രസ് മേക്കിങ് ആന്റ് ഫാഷന്‍ ഡിസൈനിങ്
- വിവിധതരം എംബ്രോയിഡറികള്‍
- കട്ടിങ് ആന്റ് ടൈലറിങ്
- ഫ്‌ളവര്‍ ടെക്‌നോളജി ആന്റ് ഹാന്‍ഡിക്രാഫ്റ്റ്
- ഫര്‍ മേക്കിങ് അഥവാ പാവ നിര്‍മാണം
- തുണി, ജൂട്ട് ബാഗ് നിര്‍മാണം
എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്.
പ്രായം:
14 നും 48 നും ഇടയില്‍.
അപേക്ഷ ഫാറവും പ്രോസ്‌പെക്ടസും സെന്ററില്‍ ലഭിക്കും.
അപേക്ഷ ജൂണ്‍ 15 നകം
പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍-കോട്ടമുക്ക് റോഡ്, കൊല്ലം-13 നല്‍കണം.
വിശദ വിവരങ്ങള്‍ 0474 2797478, 2795380 എന്നീ നമ്പരുകളില്‍ ലഭിക്കും.