ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജോലി
തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) ദിവസ വേതന ജോലികൾ ശബരിമല ക്ഷേത്രത്തിൽ: വരുന്ന സീസണിൽ 2020-2021 (മലയാളം വർഷം 1196) താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായവർക്ക് 2020 ഒക്ടോബർ 06 മുതൽ 2020 ഒക്ടോബർ 19 വരെ അപേക്ഷിക്കാം
കൊല്ലവർഷം 1196-ലെ മണ്ഡലപൂജ -മകരവിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി നോക്കുവാൻ താൽപര്യമുളള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.2020-2021 വർഷത്തെ മണ്ഡലകാലത്തെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ഹിന്ദു വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ..
ഏറ്റവും പുതിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) വിജ്ഞാപനം 2020 യോഗ്യതാ മാനദണ്ഡങ്ങൾ, കാറ്റഗറി നമ്പർ അപേക്ഷാ പ്രക്രിയ, അപേക്ഷയുടെ അവസാന തീയതി മുതലായവ പോലുള്ള സബരിമല ക്ഷേത്ര ഒഴിവുകളുടെ വിശദാംശങ്ങളെക്കുറിച്ച് നിങ്ങൾ അറിയുവാൻ
ശബരിമല ക്ഷേത്ര ദിവസ വേതന ജോലികൾക്കുള്ള വിശദാംശങ്ങൾ
- ഓർഗനൈസേഷൻ: തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി)
- തൊഴിൽ തരം: ദിവസ വേതനം
- അവസാന തിയ്യതി: 19 ഒക്ടോബർ 2020
- ജോലിസ്ഥലം: ശബരിമല ക്ഷേത്രം,പത്തനംതിട്ട
- പ്രായപരിധി: അപേക്ഷകർ 18 നും 60 നും ഇടയിൽ പ്രായമുള്ള ഹിന്ദു സമുദായത്തിൽ നിന്നുള്ളവരായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
- ആറു മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ് ഫോട്ടോ,
- ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്,
- വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്,
- മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ്
- എന്നിവ സഹിതം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളളമാതൃകയിൽ വെളളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 19 ഒക്ടോബർ 2020 വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷകൾ ദേവസ്വം ചീഫ് എഞ്ചിനീയറുടെ ഓഫീസിൽ എത്തണം.
കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020
അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പിഎസ്‌സി വിജ്ഞാപനം-2020
ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പിഎസ്‌സി വിജ്ഞാപനം-2020
SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ
അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പിഎസ്‌സി വിജ്ഞാപനം-2020
ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പിഎസ്‌സി വിജ്ഞാപനം-2020