Uncategorized
Trending

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-28/01/2021

ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനം

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനത്തിന് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. പ്രയപരിധി 2021 ജനുവരി ഒന്നിന് 25 – 45 വയസ്സ്. പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരൊഴിവാണുള്ളത്. പ്രതിമാസ വേതനം 30675 രൂപ. രണ്ട് പ്രോജക്ട് അസിസ്റ്റന്റ്  ഒഴിവുണ്ട്. പ്രതിമാസ വേതനം 19950 രൂപ. ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 17325 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ ഫെബ്രുവരി 15 നകം ലഭിക്കണം

ഓവര്‍സിയറുടെ ഒഴിവ്

കുമ്പള പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് കുമ്പള പഞ്ചായത്തില്‍ നടക്കും. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. ഫോണ്‍: 04998 213033

ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് പഞ്ചായത്തില്‍ നടക്കും. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്/ബി ഇ/ഡിപ്ലോമയുള്ളവര്‍ക്ക് പങ്കെടുക്കാം.

നഴ്‌സിന്റെ ഒഴിവ്

ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ  തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം  നടപ്പാക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ ഒരു നേഴ്‌സിന്റെ ഒഴിവുണ്ട്.  കൂടിക്കാഴ്ച ജനുവരി 28ന് രാവിലെ 10ന് ചെറുവത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും.

ഫോണ്‍: 04672263922, 989565866

ട്രസ്്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍  കോഴിക്കോട്  വാളോറ ശ്രീ. അയ്യപ്പക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ പ്രദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി 20 -ന് വൈകീട്ട്  അഞ്ച് മണിക്കകം കോഴിക്കോട്  അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

ഫോണ്‍ : 0495 2374547.

ജലജീവൻ മിഷൻ: വളണ്ടിയർമാരെ നിയമിക്കുന്നു 

ജലജീവൻ മിഷൻ: വളണ്ടിയർമാരെ നിയമിക്കുന്നു 

ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി താൽക്കാലിക അടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നു. കേരള വാട്ടർ അതോറിറ്റി പിഎച്ച് ഡിവിഷൻ ഇരിഞ്ഞാലക്കുടയുടെ കീഴിൽ തൃശൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജില്ലയിലെ സെക്ഷൻ ഓഫീസുകളിലൂടെ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ വളണ്ടിയർമാരെ നിയമിക്കുന്നു. 179 ദിവസത്തേക്ക് 631 രൂപ ദിവസ വേതനത്തിലാണ്  നിയമനം. സിവിൽ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനവും ജലവിതരണ രംഗത്തെ പ്രവർത്തി പരിചയവും അഭികാമ്യം. യോഗ്യരായ ഉദ്യോഗാർഥികൾ ജനുവരി 29ന് ഉച്ചക്ക് 12.30 മുതൽ 4 മണി വരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം ഇരിങ്ങാലക്കുട പിഎസ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ഹാജരാകണം

കൂടിക്കാഴ്ച

വൈത്തിരി താലൂക്കിലെ കണിയാമ്പറ്റ, മുട്ടില്‍, പൊഴുതന, പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ പഞ്ചായത്തുകളില്‍ എസ്.ടി.പ്രൊമോട്ടര്‍ ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്‍രവ്യൂ ഫെബ്രുവരി 5 ന് ഐ.റ്റി.ഡി.പി. ഓഫീസില്‍ നടക്കും.  കണിയാമ്പറ്റ, മുട്ടില്‍, പൊഴുതന പഞ്ചായത്തിലുള്ളവര്‍ക്ക് രാവിലെ 10 നും പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ പഞ്ചായത്തിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 1.30 നുമാണ് കൂടിക്കാഴ്ച.  

ഫോണ്‍ 04936 202232.

എസ്.ടി.പ്രൊമോട്ടര്‍ അപേക്ഷ ക്ഷണിച്ചു

പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ എസ്.ടി.പ്രൊമോട്ടര്‍ ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 8 ന് രാവിലെ 11 ന്  സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കും.  പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എട്ടാം ക്ലാസ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 25 നും 50 നും ഇടയില്‍.  ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ഫോണ്‍ 04936 221074.

കൗൺസിലർ ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആർട്ട് സെന്ററിൽ കൗൺസിലർ തസ്തികയിൽ കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത (മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്ക്/ സൈക്കോളജിയിൽ സ്‌പെഷ്യലൈസേഷൻ നടത്തിയവർക്ക് മുൻഗണന). സോഷ്യോളജിയിൽ ബിരുദമുള്ളവരെയും പരിഗണിക്കും. പ്രതിമാസവേതനം 13,000 രൂപ. കരാർ കാലാവധി ഒരു വർഷം.
ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഫെബ്രുവരി എട്ടിന് മുൻപ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭിക്കണം.

അക്രഡിറ്റഡ് എഞ്ചിനീയറെ ആവശ്യമുണ്ട്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി ഒന്‍പതിന് രാവിലെ 10 ന് നടക്കും. സിവില്‍/അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പ്രവൃത്തി പരിചയമുണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി എത്തണം.

This image has an empty alt attribute; its file name is cscsivasakthi.gif


റെയിൽ‌വേ ബി‌എൽ‌ഡബ്ല്യു അപ്രന്റിസ് 2021 വിജ്ഞാപനം: 374 ഐടിഐ, ഐടിഐ ഇതര സീറ്റുകൾ യോഗ്യത പരിശോധിക്കുക,തിരഞ്ഞെടുക്കൽ മാനദണ്ഡങ്ങളും വിശദാംശങ്ങളും

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2021: 249 ഡാറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ജെടിഒ, മറ്റ് തസ്തികകൾക്കായി അപേക്ഷ ക്ഷണിച്ചു

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം

ഇന്ത്യൻ ആർമി ടെസ് റിക്രൂട്ട്മെന്റ് 2021: 10 + 2 ടെക്നിക്കൽ എൻട്രി സ്കീമിനായി ഓൺലൈനായി അപേക്ഷിക്കുക

നേവിയിൽ അവസരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

SSC MTS 2021:പരീക്ഷാ തിയ്യതി , യോഗ്യത, ശമ്പളം, പരീക്ഷാ രീതി, അപ്‌ഡേറ്റുകൾ എന്നിവ പരിശോധിക്കു

പ്രതിരോധ മന്ത്രാലയം 2021: എം‌ടി‌എസ്, എൽ‌ഡി‌സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് -2, മറ്റ് തസ്തികകൾ

KPSC 155 തസ്തികകളിൽ വിജ്ഞാപനം : ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

Related Articles

Back to top button
error: Content is protected !!
Close