Uncategorized
Trending

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-04/02/2021

സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ് 

കാസര്‍കോട് ജില്ല സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ (സ്വീപ്പര്‍, കുക്ക്, ബാര്‍ബര്‍, ധോബി) ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന്   ജില്ല സായുധ സേന ക്യാമ്പില്‍  നടക്കും. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ജൂനിയര്‍  ഇന്‍സ്ട്രക്ടര്‍ ഒഴിവ്

വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ. വനിത ഐ.ടി.ഐയില്‍ ജൂനിയര്‍  ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) ഒരു ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി മൂന്നിന് രാവിലെ 10ന് ഐ ടി ഐയില്‍.

ഫോണ്‍: 04672341666, 9496335327.

എന്യൂമറേറ്ററുടെ ഒഴിവ്

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എന്‍മകജെ, മീഞ്ച, പുത്തിഗെ, പൈവളികെ പഞ്ചായത്തുകളില്‍  മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍  ഉപയോഗിച്ച് ജി.ഐ.എസ് സര്‍വ്വേ നടത്തുന്നതിന് എന്യൂമറേറ്റര്‍മാറെ നിയമിക്കുന്നു. ബിരുദം/സാങ്കേതിക വിഷയത്തിലുള്ള ഡിപ്ലോമ, മറ്റു സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ എന്‍മകജെ, മീഞ്ച, പുത്തിഗെ, പൈവളികെ പഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് വിഭാഗത്തിലോ ഫെബ്രുവരി 10 നകം ലഭിക്കണം.

ഫോണ്‍-9995945565, 9605805116, 9995575044, 9895410559, 8943638971




ഡ്രൈവിംഗ് സകൂള്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിലേക്ക് ഡ്രൈവിംഗ് സകൂള്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന്  ഐ.ടി.ഐ ഓഫീസില്‍. ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലുള്ള ത്രിവത്സര ഡിപ്ലോമ/ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എന്‍.ടി.സി/എസ്.ടി.സി പാസ്സായവരോ  അല്ലെങ്കില്‍  ടുവീലര്‍, ത്രീ വീലര്‍, ലൈറ്റ്‌മോട്ടോര്‍വെഹിക്കിള്‍ എന്നീ ലൈസന്‍സുകള്‍ നേടിയശേഷം അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കോ പങ്കെടുക്കാം. ഫോണ്‍ : 04672230980

വാഹനം ആവശ്യമുണ്ട്

സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില വാഹനം ആവശ്യമുണ്ട്.

വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2791910 നമ്പരിലും ലഭിക്കും.

ഗസ്റ്റ് അധ്യാപക ഒഴിവ്

കാസര്‍കോട് ഗവ. കോളേജില്‍  ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നതിനായി കൂടിക്കാഴ്ച ഫെബ്രുവരി ആറിന് രാവിലെ 10.30 ന് കോളേജില്‍ നടക്കും.  കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം.

ഫോണ്‍: 04994 256027




ജല അതോറിറ്റിയില്‍ കരാര്‍ നിയമനം

ജല ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജല അതോറിറ്റിയുടെ മലാപ്പറമ്പ് പ്രോജക്ട് ഡിവിഷനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.പദ്ധതി പൂര്‍ത്തീകരിക്കുന്നതു വരെയോ പരമാവധി ഒരു വര്‍ഷമോ 631 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത സിവില്‍ എഞ്ചിനീയറീങ് ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജല അതോറിറ്റിയുടെ മലാപ്പറമ്പ് പ്രോജക്ട് ഡിവിഷന്‍ ഓഫീസില്‍ രാവിലെ 10.30 നും 12.30 നും ഇടയില്‍ ഹാജരാകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സി കോഴ്‌സുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.എ/എം.കോം യോഗ്യതയും അധ്യാപന പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം.

ഫോണ്‍: 7510481819.

തേവലക്കര ഗവണ്‍മെന്റ് ഐ ടി ഐ യിലെ പ്ലംബര്‍, വെല്‍ഡര്‍, സര്‍വേയര്‍ ട്രോഡുകളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി എട്ടിന് രാവിലെ 11 ന് നടക്കും.

വിശദ വിവരങ്ങള്‍ 0476-2835221 നമ്പരില്‍ ലഭിക്കും.

ചടയമംഗലം ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 11 ന് ഐ ടി ഐ യില്‍ നടക്കും.

വിശദ വിവരങ്ങള്‍ 0474-2448855 നമ്പരില്‍ ലഭിക്കും.

ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി ഒന്‍പതിന് ഉച്ചയ്ക്ക് 12 ന് നടക്കും.

വിശദ വിവരങ്ങള്‍ 0474-2594579 നമ്പരില്‍ ലഭിക്കും




വാച്ച്മാന്‍; താത്കാലിക നിയമനം

കൊച്ചി: മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുളള പിണവൂര്‍കൂടി (ബോയ്‌സ്) ഇടമലയാര്‍ (ബോയ്‌സ്), മാതിരപ്പിളളി (ഗേള്‍സ്), നേര്യമംഗലം (ഗേള്‍സ്) എന്നീ ഹോസ്റ്റലുകളില്‍ ദിവസ വേതന വ്യവസ്ഥയില്‍ വാച്ച്മാന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ഏഴാം ക്ലാസ് ജയിച്ചവരും 18 വയസ് പൂര്‍ത്തിയായവരും, 41 വയസ് കവിയാത്തവരുമായിരിക്കണം.

വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി  12-ന് മുമ്പ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ – 686669 വിലാസത്തില്‍ അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2814957, 2970337 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല

സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവ്

സമഗ്രശിക്ഷാ കേരളം തിരുവനന്തപുരം ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലമെന്ററി, സെക്കന്ററി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവുകളിൽ കരാർ നിയമനം നടത്തുന്നു. ബിരുദവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ബി.എഡും അല്ലെങ്കിൽ ബിരുദവും ജനറൽ ബി.എഡും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് സെക്കന്ററി വിഭാഗത്തിന്റെ യോഗ്യത. എലിമെന്ററി വിഭാഗത്തിൽ പ്ലസ്ടുവും സ്‌പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമയും ആർ.സി.ഐ രജിസ്‌ട്രേഷനും ഉള്ളവരെ പരിഗണിക്കും. ഫെബ്രുവരി 10ന് രാവിലെ 10ന് എസ്.എസ്.കെയുടെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എത്തണം.

ഫോൺ:0471-2455590, 0471-2455591.




കംപ്ലയൻസ് എക്‌സാമിനർ കരാർ നിയമനം

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കംപ്ലയൻസ് എക്‌സാമിനർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി 19. വിശദവിവരങ്ങൾ www.erckerala.org ൽ ലഭിക്കും.

സോഷ്യൽ ഓഡിറ്റ് ഡയറക്ടർ കരാർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സോഷ്യൽ ഓഡിറ്റിന്റെ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. ബിരുദാനന്തര ബിരുദവും ഗ്രാമവികസനം/ വികേന്ദ്രീകൃതാസൂത്രണം/ ഗവൺമെന്റ് ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഉയർന്ന പ്രായപരിധി 62 വയസ്സ്. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സംസ്ഥാനമിഷൻ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവൻ, നന്തൻകോട്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ ഫെബ്രുവരി 11ന് വൈകുന്നേരം അഞ്ചിന് മുൻപ് ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക്:www.nregs.kerala.gov.in. ഫോൺ: 0471-2313385, 0471-2314385.

സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലെ വാക്ക് ഇൻ ഇന്റർവ്യു

സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലെ ഐസിഫോസ്സിലെ പ്രോജക്ടിലേക്ക് ദിവസനവേതന അടിസ്ഥാനത്തിൽ തമിഴ് ബി.എ/ എം.എ ബിരുദധാരികളെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസ്സ് ഓഫീസിൽ ആറിന് രാവിലെ 11 ന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: icfoss.in

ഫോൺ: 0471-2700012/13/14.




കേസ് വര്‍ക്കര്‍/സോഷ്യല്‍ വര്‍ക്കര്‍; അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പരവൂര്‍ നെടുങ്ങോലത്ത് പ്രവര്‍ത്തിക്കുന്ന സഖി – വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേസ് വര്‍ക്കര്‍/സോഷ്യല്‍ വര്‍ക്കറെ നിയമിക്കും. എം എസ് ഡബ്ല്യൂ/എല്‍ എല്‍ ബി ബിരുദവും മൂന്നു വര്‍ഷത്തില്‍ കുറയാതെ സ്ത്രീ സംരക്ഷണ വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന പരിചയവും 25 നും 45 നും ഇടയില്‍ പ്രായമുള്ള ജില്ലയിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഫെബ്രുവരി അഞ്ചിന് വൈകിട്ട് നാലിനകം വിമെന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, കൊല്ലം, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം-13 വിലാസത്തില്‍ നല്‍കാം.

ട്രസ്റ്റി  നിയമനം

 കൊയിലാണ്ടി താലൂക്ക് നൊച്ചാട് ശ്രീ. നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലേക്ക് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ പ്രദേശ വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി  20 -നു വൈകീട്ട്  അഞ്ചിനകം  കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം

ജൂനിയര്‍ റിസര്‍ച് ഫെലോ ഒഴിവ്

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍  നടത്തുന്ന  താല്‍ക്കാലിക ഗവേഷണ പ്രോജക്ടിലേക്ക് ജൂനിയര്‍ റിസര്‍ച് ഫെലോകളെ നിയമിക്കുന്നു. ബയോകെമിസ്ട്രി/ ബയോ ടെക്‌നോളജിയില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ എം എസ് സി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി 28 വയസ്സില്‍ താഴെ.  താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 11 ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. മോളിക്കുലാര്‍ ബയോളജിയിലുള്ള  രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

ഫോണ്‍: 0490 2399249.  വെബ് സൈറ്റ്: www.mcc.kerala.gov.in.

ജില്ലാതലത്തില്‍ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു

കൊച്ചി:  സമഗ്ര ശിക്ഷാ കേരളം, എറണാകുളം ജില്ല – ഐ.ഇ.ഡി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സിന്റെ നിലവിലുള്ള ഒഴിവുകളിലേക്കായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സ് എലിമെന്ററി വിഭാഗത്തിന് ബിരുദം / പ്ലസ് ടു ഉം സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ഡിപ്ലോമയും സാധുതയുള്ള ആര്‍.സി.ഐ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

സ്‌പെഷ്യല്‍ എഡ്യുക്കേറ്റേഴ്‌സ് സെക്കണ്ടറി വിഭാഗത്തിന് ബിരുദാനന്തര ബിരുദം/ ബിരുദവും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബി.എഡ്ഡും സാധുതയുള്ള ആര്‍.സി.ഐ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഫെബ്രുവരി ഒമ്പതിന് രാവിലെ 10-ന് ് എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസില്‍ (എസ്.എസ്.കെ) നടക്കുന്ന കൂടിക്കാഴ്ചയില്‍ നേരിട്ട് പങ്കെടുക്കണം. വിശദ വിവരങ്ങള്‍ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും.

വാക്ക് ഇന്‍ ഇന്റര്‍വ്യു

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ അഗദതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.  അഗദതന്ത്രത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.  പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി ഒന്‍പത് രാവിലെ പത്തുമണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2460190.

ആയുർവേദ കോളേജിൽ കരാർ അധ്യാപക ഒഴിവുകൾ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ സംഹിത സംസ്‌കൃത & സിദ്ധാന്ത, അഗദതന്ത്ര, ദ്രവ്യഗുണവിജ്ഞാന വകുപ്പുകളിൽ കരാർ അധ്യാപക നിയമനത്തിന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും  സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാക്കണം. ദ്രവ്യഗുണവിജ്ഞാന വകുപ്പിൽ എട്ടിനും അഗദതന്ത്ര വകുപ്പിൽ ഒൻപതിനും സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പിൽ 10 നുമാണ് ഇന്റർവ്യു. രാവിലെ 11 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ രാവിലെ 10 ന്  പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം.

കരിയർ കൗൺസിലർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് കരാർ ഒഴിവ്

സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡിന്റെ ട്രാൻസ് ജെന്റർ വ്യക്തികൾക്ക് കരിയർ മാർഗ്ഗനിർദ്ദേശം നൽകുന്ന എക്കണോമിക് എംപവേർഡ് ഹബ് ഫോർ ട്രാൻസ് ജന്റേഴ്‌സ് പദ്ധതിയിലേക്ക് കരിയർ കൗൺസിലറേയും കമ്പ്യൂട്ടർ അസിസ്റ്റന്റിനേയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓരോ ഒഴിവുകൾ വീതമാണുള്ളത്. പ്രായപരിധി 36 വയസ്. ബിരുദാനന്തര ബിരുദവും കരിയർ ഗൈഡൻസിൽ രണ്ടുവർഷത്തിൽ കുറയാതെയുള്ള പ്രവർത്തന പരിചയവുമുള്ളവർക്ക് കരിയർ കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാം. ബിരുദവും ഡിസിഎ/പിജിഡിസിഎ/തത്തുല്യ യോഗ്യതയും ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവർത്തനപരിചയവുമാണ് കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയുടെ യോഗ്യത. ബയോഡാറ്റ (ഇ-മെയിൽ, ഫോൺ നമ്പർ) 15ന് വൈകിട്ട് നാലിന് മുൻപ് സെക്രട്ടറി, കേരള സംസ്ഥാന സാമൂഹ്യ ക്ഷേമ ബോർഡ്, കെ.എൻ.ആർ.എ-120, റ്റി.സി. നമ്പർ-42/2565, റോട്ടറി ജംഗ്ഷൻ, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ ലഭിക്കണം.

ഫോൺ:0471-2352258. ഇ-മെയിൽ: [email protected]

ഓവര്‍സീയര്‍മാരുടെ ഒഴിവ്

പനത്തടി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് രണ്ട്  പേരെ  ഓവര്‍സീയര്‍മാരെ  നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി എട്ടിന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. സിവില്‍ എഞ്ചിനീയറിങ്  ഡിപ്ലോമയുള്ളവര്‍ക്ക് പങ്കെടുക്കാം.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്റെ ഭാഗമായി ജില്ലയില്‍ ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് കാസര്‍കോട് കറന്തക്കാട് എ ടി റോഡിലെ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലത്തില്‍ നടക്കും. ബി ടെക് അഗ്രിക്കള്‍ച്ചറല്‍ ആണ് യോഗ്യത.

ഫോണ്‍: 9495032155

This image has an empty alt attribute; its file name is cscsivasakthi.gif

ഐ‌ഒ‌സി‌എൽ ജെ‌ഇ‌എ റിക്രൂട്ട്മെന്റ് 2021: ജൂനിയർ എഞ്ചിനീയർ അസിസ്റ്റന്റ് തസ്തികകളിൽ ഓൺ‌ലൈനായി അപേക്ഷിക്കുക


റെയിൽ‌വേ ബി‌എൽ‌ഡബ്ല്യു അപ്രന്റിസ് 2021 വിജ്ഞാപനം: 374 ഐടിഐ, ഐടിഐ ഇതര സീറ്റുകൾ യോഗ്യത പരിശോധിക്കുക,തിരഞ്ഞെടുക്കൽ മാനദണ്ഡങ്ങളും വിശദാംശങ്ങളും

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2021: 249 ഡാറ്റാ പ്രോസസ്സിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, ജെടിഒ, മറ്റ് തസ്തികകൾക്കായി അപേക്ഷ ക്ഷണിച്ചു

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം

ഇന്ത്യൻ ആർമി ടെസ് റിക്രൂട്ട്മെന്റ് 2021: 10 + 2 ടെക്നിക്കൽ എൻട്രി സ്കീമിനായി ഓൺലൈനായി അപേക്ഷിക്കുക

നേവിയിൽ അവസരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

SSC MTS 2021:പരീക്ഷാ തിയ്യതി , യോഗ്യത, ശമ്പളം, പരീക്ഷാ രീതി, അപ്‌ഡേറ്റുകൾ എന്നിവ പരിശോധിക്കു

പ്രതിരോധ മന്ത്രാലയം 2021: എം‌ടി‌എസ്, എൽ‌ഡി‌സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് -2, മറ്റ് തസ്തികകൾ

KPSC 155 തസ്തികകളിൽ വിജ്ഞാപനം : ഓൺലൈൻ വഴി അപേക്ഷിക്കാം

ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-2021: ഒ ടി എ ഗയ 85 എം ടി എസ്, കുക്ക്, ഡ്രൈവർ, മറ്റ് തസ്തികകൾ

SSC CGL 2021 : കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും 6506 തസ്തികകളിൽ സർക്കാർ ജോലി : ഒഴിവുകൾ, യോഗ്യത, പരീക്ഷ തീയതി, സിലബസ്


രസേനാ റിക്രൂട്ട്മെൻ്റ് റാലി : ARO കാലിക്കറ്റ് ആർമി റിക്രൂട്ട്മെന്റ് റാലി അപേക്ഷ ക്ഷണിച്ചു.

Related Articles

Check Also

Close
Back to top button
error: Content is protected !!
Close