Uncategorized

മാതൃജ്യോതി പദ്ധതിയുടെ ആനുകൂല്യം: മാസം 2000 രൂപ

മാതൃജ്യോതി പദ്ധതിയുടെ ആനുകൂല്യം ഇനി വിവിധ വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്കും

കാഴ്ച പരിമിതിയുള്ള അമ്മമാരുടെ ധനസഹായ പദ്ധതിയായിരുന്ന മാതൃജ്യോതിയിൽ ഇനി കുഞ്ഞുങ്ങളെ വളർത്താൻ വിവിധതരം വെല്ലുവിളികൾ നേരിടുന്ന എല്ലാ അമ്മമാരും ഉൾപ്പെടും.

ഇതിനായി സാമൂഹ്യനീതി വകുപ്പ് 12 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ശാരീരിക-മാനസിക വെല്ലുവിളി കാരണം കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുള്ള അമ്മമാർക്കാണ് ഇതിന്റെ ഫലം ലഭിക്കുക.

മാസം 2000 രൂപയാണ് സഹായമായി ലഭിക്കുക. കുഞ്ഞു പിറന്ന് മൂന്ന് മാസത്തിനകം അപേക്ഷിക്കുന്നവർക്ക് 24 മാസത്തെ ആനുകൂല്യം ലഭിക്കും.


മൂന്ന് മാസത്തിന് ശേഷം ഒരു വർഷം വരെ കാലതാമസം വരുത്തുന്നവർക്ക്, അപേക്ഷിക്കുന്നത് മുതൽ കുട്ടിക്ക് രണ്ടു വയസ്സു ആകുന്നതുവരെ ആനുകൂല്യം അനുവദിക്കും.

കാഴ്ചയുടെ പരിമിതി 40 ശതമാനത്തിന് മുകളിലുള്ള അമ്മമാർക്കാണ് ഈ ആനുകൂല്യം ആദ്യം ലഭ്യമാക്കിയിരുന്നത്.

വാർഷിക വരുമാനം ഒരു ലക്ഷത്തിന് താഴെയാണെന്ന് തെളിയിക്കുന്ന വരുമാന സർട്ടിഫിക്കറ്റ്, കുട്ടിയുടെ ഡിസ്ചാർജ് വിശദാംശങ്ങൾ, അമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മുൻഗണനാ വിഭാഗം റേഷൻ കാർഡ് എന്നിവയാണ് ഹാജരാക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അങ്കണവാടികളുമായി ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!
Close