TEACHER

ലക്ചറര്‍ & അധ്യാപകരെ നിയമിക്കുന്നു

ആലപ്പുഴ:  ചെങ്ങന്നൂർ അങ്ങാടിയ്ക്കൽ എസ്.സി.ആർ.വി. ടി.ടി.ഐയിൽ ടി.എസ്.എ (ഇംഗ്ലീഷ്), ടി.എസ്.എ(മലയാളം), ടി.എസ്.എ(കണക്ക്) തസ്തികയില്‍ താല്‍ക്കാലിക അധ്യാപകരെ 2020-21 അദ്ധ്യയനവർഷത്തിലേയ്ക്ക് നിയമിക്കുന്നു.

മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയത്തിൽ  ജൂണ്‍ 26ന്  വെള്ളി രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് മാവേലിക്കര ജില്ല വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

യോഗ്യത:

ടി.എസ്.എ -അതാതു വിഷയത്തിലുള്ള 55% മാർക്കോടെയുളള ബിരുദാനന്തര ബിരുദവും എം.എഡും.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പെരിങ്ങോം ഗവ. കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്,  മാത്തമാറ്റിക്സ്, ജേര്‍ണലിസം എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു.

കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.


ജൂണ്‍ 29 ന് രാവിലെ 11 മണിക്ക് സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്,  മാത്തമാറ്റിക്സ് വിഷയങ്ങളുടെയും

30 ന് രാവിലെ 11 മണിക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേര്‍ണലിസം വിഷയങ്ങളുടെ ഇന്റര്‍വ്യൂ നടക്കും.

കോവിഡ്-19 പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിച്ചായിരിക്കണം ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് ഹാജരാകേണ്ടത്.

 ഫോണ്‍: 04985 237340, ഇമെയില്‍: [email protected].

ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ എസ്.സി ആര്‍ വി.ടി.ടിഐയില്‍ ടിഎസ്എ (ഇംഗ്ലീഷ്, കണക്ക്) തസ്തികയില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു.

അതത് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും എംഎഡുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ മാവേലിക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ 26ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഫോണ്‍: 0479 2302206.  

ലക്ചറര്‍ നിയമനം

പെരിന്തല്‍മണ്ണ: ഗവ. പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ ഒഴിവുളള ലക്ചറര്‍  തസ്തികയിലേക്ക്   താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ബന്ധപ്പെട്ട എഞ്ചിനീയറിങില്‍ ഒന്നാം  ക്ലാസോടെ  ബി.ടെക്  / എം.ടെക്. ബിരുദമാണ് യോഗ്യത.

 താത്പര്യമുളളവര്‍   സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും  സഹിതമുള്ള അപേക്ഷ   [email protected] എന്ന ഇ-മെയിലൂടെ ജൂണ്‍ 27നകം സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹിന്ദി, സംസ്‌കൃതം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്.

55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാനയോഗ്യത. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.

താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 23 ന് രാവിലെ 10 ന് പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ മുന്‍കൂറായി തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഫോണ്‍: 04924-254142.

അതിഥി അധ്യാപക നിയമനം

മലപ്പുറം

കൊണ്ടോട്ടി: ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2020-21 അധ്യയനവര്‍ഷത്തിലേക്ക് വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

ജൂണ്‍ 24ന്

  • രാവിലെ 10.30 മുതല്‍ 11.30 വരെ കൊമേഴ്‌സ്,  
  • ഉച്ചക്ക് 12 മുതല്‍ 1.30 വരെ ടൂറിസം, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫ്രഞ്ച്,

ജൂണ്‍ 25ന്

  • രാവിലെ 10.30 മുതല്‍ 11.30 വരെ മാത്തമാറ്റിക്‌സ്
  • ഉച്ചക്ക് 12 മുതല്‍ 1.30 വരെ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഇന്റര്‍വ്യൂ.

കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207630507 എന്ന നമ്പറിലോ www.gasckondotty.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യണം.

മങ്കട 

മങ്കട ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

  • ജൂണ്‍ 22ന്  ബി.ബി.എ,
  • 23ന് ഹിസ്റ്ററി, ജേണലിസം,
  • 24ന് സൈക്കോളജി, ഫിസിയോളജി,
  • 25ന് സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്,
  • 26ന് പൊളിറ്റിക്കല്‍ സയന്‍സ്, ഉറുദു,
  • 29 ന് എക്കണോമിക്‌സ്,
  • 30 ന് ഇംഗ്ലീഷ് എന്നിങ്ങനെയാണ് ഇന്റര്‍വ്യൂ.

കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചക്കായി അതത് തീയതികളില്‍ രാവിലെ 10 മണിക്കുള്ളില്‍ കോളജ് ഓഫീസില്‍ എത്തണം.

ഫോണ്‍: 0493 3202135.

Related Articles

Back to top button
error: Content is protected !!
Close