TEACHER

ഗസ്റ്റ് ലക്ചര്‍ / പ്രോജക്ട് അസിസ്റ്റന്റ് നിയമനം/ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഒഴിവ്

ഗസ്റ്റ് ലക്ചര്‍  ഒഴിവ്

 പന്തളം : എന്‍.എസ്.എസ് പോളിടെക്‌നിക്  കോളജില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്  വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറുടെ  ഒഴിവുണ്ട്.

 യോഗ്യത- ബി.ടെക് ഫസ്റ്റ് ക്ലാസ്/തത്തുല്യം. താല്‍പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും  ബയോഡേറ്റയും  ബന്ധപ്പെട്ട  രേഖകളുമായി  2020 സെപ്റ്റംബര്‍ എട്ടിന്  രാവിലെ 10.30 ന് കോളജ് ഓഫീസില്‍  നേരിട്ട് ഹാജരാകണം.

 കൂടികാഴ്ച കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

വയനാട്

വനിതാ ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള  ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത  മാനേജ്മെന്റ് /സാമൂഹ്യശാസ്ത്രം/ന്യൂട്രീഷ്യന്‍ എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം /ബിരുദം/ഡിപ്ലോമ.

അവസാന തീയതി സെപ്തംബര്‍ 18.

വിലാസം: പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സിവില്‍സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് – പി.ഒ, 673122. ഫോണ്‍: 04936 204833.

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഒഴിവ്

മലപ്പുറം ഗവ.കോളജില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  

  • ഡോക്ടര്‍,
  • സ്റ്റാഫ് നഴ്സ് ഗ്രേഡ് ടു,
  • ലാബ് ടെക്നീഷ്യന്‍ തസ്തികകളിലാണ് നിയമനം.

ഡോക്ടര്‍ തസ്തികയിലേക്ക്  എം.ബി.ബി.എസ് ബിരുദവും മെഡിക്കല്‍ രജിസ്ട്രേഷനും സ്റ്റാഫ് നഴ്സ് ഗ്രേഡ് ടു ബി.എസ്.സി നഴ്സിങ്/ ജി.എന്‍.എം, നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനും

ലാബ് ടെക്നീഷ്യന് ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം  ഓഗസ്റ്റ് 27 വൈകീട്ട് നാലിനകം  lsth…@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ  നല്‍കണം.

ഫോണ്‍: 0483: 2734866. 

Related Articles

Back to top button
error: Content is protected !!
Close