Uncategorized

ഡോഗ് ഹാന്‍ഡ്‌ലര്‍ ഒഴിവ്:ശമ്പളം-20,000 രൂപ/ബാർബർ ഷോപ്പ് നവീകരണ പദ്ധതി: തിയതി നീട്ടി

കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 32 ഡോഗ്ഹാന്‍ഡ്‌ലര്‍മാരുടെ ഒഴിവില്‍ നിയമനം നടത്തുന്നു.

യോഗ്യത – എഴുതുവാനും വായിക്കുവാനും അറിവുള്ള പൂര്‍ണ ആരോഗ്യമുളള നായപിടുത്തത്തില്‍ മുന്‍ പരിചയം ഉളളവരുമായിരിക്കണം.  

സ്ത്രീകളെയും ഭിന്നശേഷിക്കരേയും പരിഗണിക്കില്ല.

പ്രായം 18 നും 41 നും ഇടയില്‍(നിയമാനുസൃത വയസിളവ് ബാധകം).

ശമ്പളം-20,000 രൂപ. യോഗ്യതയുളളവര്‍ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സെപ്തംബര്‍ എട്ടിനകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

ബാർബർ ഷോപ്പ് നവീകരണ പദ്ധതി: തിയതി നീട്ടി

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ മേഖലകളിൽ പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന ബാർബർഷോപ്പ് നവീകരണ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി, സെപ്റ്റംബർ 25 വരെ നീട്ടി.

കൂടുതൽ വിവരങ്ങൾ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടുക.

എറണാകുളം: 0484 2429130, കോഴിക്കോട്:0495 2377786.

ബാർബർഷോപ്പ് നവീകരണ ധനസഹായത്തിന് അപേക്ഷിക്കാം

Related Articles

Back to top button
error: Content is protected !!
Close