Kerala JobsPolice JobPSC

കേരള പോലീസ് റിക്രൂട്ട്‌മെന്റ് 2023: മെക്കാനിക് പോലീസ് കോൺസ്റ്റബിൾ ഒഴിവുകൾ

കേരള മെക്കാനിക്ക് പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2023

കേരള പോലീസ് മെക്കാനിക്ക് റിക്രൂട്ട്മെന്റ് 2023: കേരള പോലീസിലേക്ക് വീണ്ടും ഒരു റിക്രൂട്ട്മെന്റ് വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. സംസ്ഥാന തലത്തിൽ വരുന്ന റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ആണ് ഇപ്പോൾ PSC പ്രസിദ്ധീകരിച്ചിരിക്കുന്നത്. Police (Motor Transport Wing) ഡിപ്പാർട്ട്മെന്റിൽ മെക്കാനിക്ക് പോലീസ് കോൺസ്റ്റബിൾ ഒഴിവുകളാണ് ഉള്ളത്.

വനിതകൾക്കും ശാരീരിക അംഗവൈകല്യമുള്ള വ്യക്തികൾക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതല്ല. പെട്ടെന്ന് അപേക്ഷയിലേക്ക് പോകുന്നതിനു മുൻപ്  താഴെ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ വായിച്ച് മനസ്സിലാക്കുക.

അവലോകനം

വകുപ്പിന്റെ പേര്പോലീസ് (മോട്ടോർ ട്രാൻസ്പോർട്ട് വിംഗ്)
പോസ്റ്റിന്റെ പേര്മെക്കാനിക്ക് പോലീസ് കോൺസ്റ്റബിൾ
കാറ്റഗറി നമ്പർ128/202
നിയമന രീതിനേരിട്ടുള്ള റിക്രൂട്ട്മെന്റ്
അപേക്ഷാ രീതിഓൺലൈൻ
അപേക്ഷയുടെ അവസാന തീയതി2023 ഓഗസ്റ്റ് 18

ശമ്പള വിശദാംശങ്ങൾ

പിഎസ്സി പുറത്തിറക്കിയ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് മെക്കാനിക്ക് പോലീസ് കോൺസ്റ്റബിൾ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 31,100 മുതൽ 66,800 രൂപ വരെ ശമ്പളം ലഭിക്കും.

ശമ്പളത്തിന് പുറമെ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളായ മെഡിസെപ്പ്, PF, ബോണസ്.. തുടങ്ങിയ എല്ലാം ലഭിക്കും. കൂടാതെ യോഗ്യതയ്ക്ക് അനുസരിച്ച് പ്രമോഷനും.

ഒഴിവുകളുടെ വിശദാംശങ്ങൾ

കേരള പോലീസിലെ മോട്ടോർ ട്രാൻസ്പോർട്ട് വിങ്ങിലെ മെക്കാനിക്ക് പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് സംസ്ഥാനതലത്തിൽ 18 ഒഴിവുകളാണ് ഉള്ളത്. ഈ 18 ഒഴിവുകൾ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഒഴിവുകൾ ഇനിയും വർദ്ധിക്കാം.

പ്രായപരിധി

18 വയസ്സ് മുതൽ 26 വയസ്സ് വരെയാണ് പ്രായപരിധി, ഉദ്യോഗാർത്ഥികൾ 1997 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

ഉയർന്ന പ്രായപരിധി മറ്റ് പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 29 വയസ്സും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 31 വയസ്സും, വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾക്ക് 41 വയസ്സുമാണ് പ്രായപരിധി.

വിദ്യാഭ്യാസ യോഗ്യത

എസ്എസ്എൽസി പാസായിരിക്കണം അതല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം. മോട്ടോർ മെക്കാനിസത്തിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.

ശാരീരിക യോഗ്യതകൾ

› ഉയരം: കുറഞ്ഞത് 165 സെന്റീമീറ്റർ
› നെഞ്ചളവ്: കുറഞ്ഞത് 81 സെന്റീമീറ്റർ (കുറഞ്ഞത് അഞ്ച് സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം)

ശ്രദ്ധിക്കുക: SC/ST വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 സെന്റീമീറ്റർ ഉയരവും 76-81 സെന്റീമീറ്റർ നെഞ്ചളവും ഉണ്ടായിരുന്നാൽ മതിയാകും.

കാഴ്ച ശക്തി

› ഓരോ കണ്ണിനും പൂർണമായ കാഴ്ച ശക്തി ഉണ്ടായിരിക്കണം.
› വർണാന്ധത, സ്ക്വിന്റ് അല്ലെങ്കിൽ കണ്ണിന്റെയോ കൺപോളയുടെയോ മോർബിട് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്.
› മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കോമ്പല്ല് (മുൻപല്ല്) ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ അയോഗ്യതയായി കണക്കാക്കും.

തിരഞ്ഞെടുപ്പ് നടപടിക്രമം

› OMR പരീക്ഷ
› മെഡിക്കൽ
› സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

എങ്ങനെ അപേക്ഷിക്കാം?

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.
⭗ അതിനായി ‘നോട്ടിഫിക്കേഷൻ’ എന്ന ക്ലിക്ക് ചെയ്ത് ‘128/2023’ എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
⭗ അപ്ലൈ നൗ എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.
⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.
⭗ അപേക്ഷ സമർപ്പിച്ച ശേഷം ‘എന്റെ അപേക്ഷകൾ’ എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

കേരളത്തിലെ പോലീസ് (മോട്ടോർ ട്രാൻസ്‌പോർട്ട് വിംഗ്) കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) വഴിയാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്. ഒരു മെക്കാനിക്കായി പോലീസ് സേനയിൽ ചേരാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ പ്രക്രിയ, പ്രധാനപ്പെട്ട തീയതികൾ എന്നിവയെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുക. ഈ അവസരം നഷ്ടപ്പെടുത്തരുത്!

Related Articles

Back to top button
error: Content is protected !!
Close