കേരള പോലീസ് IRB കമാൻഡോ വിംഗ് പോലീസ് കോണ്‍സ്റ്റബിള്‍ ജൂലൈ 09/07/2022(ബക്രീദ്) 28/07/2022 (കർക്കിടക വാവ്) എന്‍ഡ്യൂറന്‍സ് ടെസ്റ്റ് മാറ്റി


പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് മാറ്റി
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്.ബി-കമാന്‍ഡോ വിംഗ്) (കാറ്റഗറി നം. 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ 09, 28 തിയ്യതികളിലെ നിശ്ചയിച്ചിരുന്നത് ബക്രീദ് പ്രമാണിച്ച് പുതുക്കി നിശ്ചയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പുതുക്കിയ തീയതി ഉള്‍പ്പെടുത്തിയ അഡ്മിഷന് ടിക്കറ്റ് അനുവദിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ ജൂലൈ ഒന്‍പതിലെ അഡ്മിഷന് ടിക്കറ്റുമായി നിര്‍ദ്ദേശിച്ച സ്ഥലത്തും സമയത്തും ഹാജരാകണമെന്ന് പിഎസ്സി ഓഫീസര്‍ അറിയിച്ചു.
പൊലീസ് വകുപ്പിലെ പോലീസ് കോൺസ്റ്റബിൾ (IRB കമാൻഡോ വിങ്) ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള എന്റുറൻസ് ടെസ്റ്റിനുള്ള തീയതി കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്റുറൻസ് ടെസ്റ്റ് രാവിലെ 5 മണി മുതൽ നടക്കുന്നതാണ്. സ്പെഷ്യൽ സെലക്ഷൻ ബോർഡാണ് എന്റുറൻസ് ടെസ്റ്റ് നടത്തുന്നത്.
എന്താണ് IRB ഫോഴ്സ്
2008-ൽ താജ് ഹോട്ടലിൽ നടന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രവും ഓരോസംസ്ഥാനങ്ങളിലും ഒരു ലൈറ്റ് ഫോഴ്സ് വേണമെന്ന തീരുമാനത്തിൽ എത്തുകയും അതിന്റെ പരിണിതഫലമായി രൂപം കൊണ്ടതാണ് ഇന്ത്യ റിസർവ് ബറ്റാലിയൻ (IRB). ഇതിലേക്ക് ഏകദേശം ഒന്നര വർഷത്തെ ട്രെയിനിങ് ആണ് ഉള്ളത്.
IRB റിക്രൂട്ട്മെന്റ് അറിയിപ്പ്
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന ഈ വർഷം 2022 മെയ് മൂന്നാം തീയതി ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിങ്ങിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാർഥികൾക്ക് 2022 മെയ് 25 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം കേരള പി എസ് സി നൽകിയിരുന്നു. 18 വയസ്സ് മുതൽ 22 വയസ്സ് വരെയുള്ളവർക്ക് ആയിരുന്നു അപേക്ഷിക്കാൻ സാധിച്ചത്. ഈ ഒഴിവിലേക്കാണ് ഒന്നര മാസത്തിനകം കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫിസിക്കൽ പരീക്ഷ നടത്തുന്നത്.
IRB ഫിസിക്കൽ എങ്ങനെ?
25 മിനുട്ട് സമയം കൊണ്ട് 5 കിലോമീറ്റർ ദൂരം ഉദ്യോഗാർത്ഥികൾ ഓടി പൂർത്തിയാക്കേണ്ടതുണ്ട്. ഉദ്യോഗാർത്ഥികൾക്ക് എന്റുറൻസ് ടെസ്റ്റിൽ പങ്കെടുക്കാനുള്ള അഡ്മിഷൻ ടിക്കറ്റുകൾ 2022 ജൂൺ 20 മുതൽ പ്രൊഫൈലിൽ ലഭിക്കുന്നതാണ്.
എന്റുറൻസ് ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ
ഉദ്യോഗാർത്ഥികൾ താങ്കളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള 09/07/2022, 28/07/2022 ലെ അഡ്മിഷൻ ടിക്കറ്റ്, ഒറിജിനൽ ഐഡി പ്രൂഫ്, ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ 5 മണിക്ക് മുമ്പായി തന്നെ അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. നിശ്ചിത സമയത്തിന് ശേഷം അതായത് രാവിലെ 5 മണിക്ക് ശേഷം എത്തുന്ന ഉദ്യോഗാർത്ഥികളെ യാതൊരു കാരണവശാലും എന്റുറൻസ് ടെസ്റ്റിൽ പങ്കെടുപ്പിക്കുന്നതല്ല. പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റം/ സമയം മാറ്റം എന്നിവ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. IRB റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുവാൻ ആവശ്യപ്പെടുന്നു. ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മാതൃക താഴെ⇓
DOWNLOAD PHYSICAL FITNESS CERTIFICATE