കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-20/10/2020

അങ്കണവാടി വര്‍ക്കര്‍ / ഹെല്‍പ്പര്‍ ഒഴിവ്
പാലക്കാട്: കുഴല്‍മന്ദം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ കുഴല്‍മന്ദം, മാത്തൂര്‍, കോട്ടായി, പെരുങ്ങോട്ടുകുറിശ്ശി, കുത്തനൂര്‍, കണ്ണാടി, തേങ്കുറിശ്ശി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍ / ഹെല്‍പ്പര്‍മാരുടെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
വര്‍ക്കര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസ്സായവരും, ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.
എസ്.സി / എസ്.ടി വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ വയസ്സിളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 11 വൈകീട്ട് അഞ്ച് വരെ.
അപേക്ഷയുടെ മാതൃക കുഴല്‍മന്ദം ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയത്തിലോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം –
ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, കുഴല്‍മന്ദം പി.ഒ, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കുഴല്‍മന്ദം-678702,
ഫോണ്‍- 0492 2295232
അനലിറ്റിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
പാലക്കാട്: ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴില്‍ മീനാക്ഷിപുരം ചെക്പോസ്റ്റിലെ പാല്‍ഗുണനിയന്ത്രണ ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനലിറ്റിക്കല്‍ അസിസ്റ്റന്റ് (ട്രയിനി) ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ 3 ഷിഫ്റ്റുകളിലും ജോലി ചെയ്യാന്‍ അപേക്ഷകര്‍ സന്നദ്ധരാകണം. നിലവില്‍ രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസ വേതനം 17,500/- രൂപ,
യോഗ്യത – MSC Chemistry / Biochemistry / Biotechnology, പ്രായം 18 നും 35 നും ഇടയില്‍. ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എ്ന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ 28 ന് വൈകീട്ട് അഞ്ചിന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ഡെപ്യുട്ടി ഡയറക്ടര്‍, ക്ഷീരവികസന വകുപ്പ്, സിവില്സ്റ്റേഷന്, പാലക്കാട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
കൂടിക്കാഴ്ചക്ക് യോഗ്യത നേടിയവരുടെ ലിസ്റ്റ് ഒക്ടോബര്‍ 30 ന് രാവിലെ പതിനൊന്നിന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. അഭിമുഖം നവംബര്‍ മൂന്നിന് രാവിലെ 11 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.
തൊഴിലവസരം
മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു.
- ഓഫീസ് സ്റ്റാഫ്,
- സൈറ്റ് എഞ്ചിനീയര്‍ എന്നീ തസ്തികകളിലാണ് നിയമനം.
പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ(സിവില്‍), ബി.ടെക്(സിവില്‍) യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 23നകം മലപ്പുറം എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം.
ഫോണ്‍ : 04832 734 737.
നഴ്സിംഗ് അസിസ്റ്റന്റ് നിയമനം
വയനാട്: സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന് മുഖേന നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 23 ന് രാവിലെ 10.30 ന് നടക്കും.
പ്രായം 40 വയസില്‍ കൂടരുത്. യോഗ്യത – എസ്.എസ്.എല്‍.സി. അംഗീകൃത സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ മരുന്ന് കൈകാര്യം ചെയ്ത് 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് (ജില്ലാ ലേബര്‍ ഓഫീസര്‍/ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മേലൊപ്പ് വച്ചത്),
ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖ/ആധാര്‍കാര്‍ഡ് എന്നിവയുമായി ഹാജരാകണം.
ഫോണ്‍ 04936 205949.

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് – സത്യവും മിഥ്യയും
മോമാ സ്കോളർഷിപ്പുകൾ – ഓൺലൈൻ അപേക്ഷ, ന്യൂനപക്ഷ സ്കോളർഷിപ്പുകൾ
LATEST JOB lINKS

ഐ.ഐ.എസ്.സി റിക്രൂട്ട്മെന്റ് 2020; 85 അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കുക
മസഗൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ്: ഡ്രൈവർ ഒഴിവുകൾ
നവോദയ വിദ്യാലയ സമിതി റിക്രൂട്ട്മെന്റ് 2020- ടീച്ചർ, ലൈബ്രേറിയൻ & സ്റ്റാഫ് നഴ്സ് ഒഴിവുകൾ
എന്തെങ്കിലും ഇപിഎഫ് അന്വേഷണം ഉണ്ടോ? EPFO വാട്ട്സ്ആപ്പ് സേവനം ആരംഭിച്ചു. ഹെൽപ്പ്ലൈൻ നമ്പറുകൾ ഇവിടെ
കേരള മഹിള സമാഖ്യ സൊസൈറ്റി റിക്രൂട്ട്മെന്റ് 2020: വിവിധ തസ്തികളിൽ ഒഴിവുകൾ
ഇന്ത്യൻ സൈന്യം നിയമിക്കുന്നു! വിവിധ പോസ്റ്റുകൾക്കായി പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ്
സ്കോള്‍-കേരള: ഏതു പ്രായക്കാര്‍ക്കും പ്ലസ് വണ്ണിന് ചേരാം
ആർമി പബ്ലിക് സ്കൂൾ റിക്രൂട്ട്മെന്റ് 2020-8000 അധ്യാപക ഒഴിവുകൾ
BECIL റിക്രൂട്ട്മെന്റ് 2020, 1500 ഇലക്ട്രീഷ്യൻ, ലൈൻമാൻ, മറ്റ് ഒഴിവുകൾ
എസ് എസ് സി സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് 2020 | രീക്ഷ തിയ്യതി, സിലബസ്, യോഗ്യത
ഓവർസിയർ ഗ്രേഡ് I / ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I റിക്രൂട്ട്മെന്റ് : കേരള പിഎസ്സി വിജ്ഞാപനം-2020
കേരള പോലീസ് ഓഫീസർ ആകാം: പി.എസ്.സി റിക്രൂട്ട്മെന്റ് 2020
അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിലേക്ക് കേരള പിഎസ്സി വിജ്ഞാപനം-2020
ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി):കേരള പിഎസ്സി വിജ്ഞാപനം-2020
SSC ജൂനിയർ എഞ്ചിനീയർ വിജ്ഞാപനം 2020 – യോഗ്യതാ വിശദാംശങ്ങൾ
അസിസ്റ്റന്റ് എഞ്ചിനീയർ റിക്രൂട്ട്മെന്റ് : കേരള പിഎസ്സി വിജ്ഞാപനം-2020