KERALA JOB

കെഎസ്ആർടിസി നോട്ടിഫിക്കേഷൻ – ഇന്റേണൽ ഓഡിറ്റർ, കോസ്റ്റ് അക്കൗണ്ടന്റ്, മറ്റ് ഒഴിവുകൾ എന്നിവയിലേക്ക് ഓൺലൈനായി അപേക്ഷിക്കുക

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) വീണ്ടും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മെയ് 6 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള വിവരങ്ങൾ പരിശോധിക്കുക.

ജോലിയുടെ വിശദാംശങ്ങൾ

  • ബോർഡ്: കെ.എസ്.ആർ.ടി.സി
  • ജോലി തരം: Kerala Govt
  • വിജ്ഞാപന നമ്പർ:
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: —
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 25
  • അവസാന തീയതി: 2022 മെയ് 6

ഒഴിവ് വിശദാംശങ്ങൾ

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൃത്യമായ ഒഴിവ് വിവരങ്ങൾ കെഎസ്ആർടിസി പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.

› ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ

› കോസ്റ്റ് അക്കൗണ്ടന്റ്

› ഇന്റെണൽ ഓഡിറ്റർ

› എഞ്ചിനീയർ (IT, മീഡിയ & പുതിയ മീഡിയ)

പ്രായപരിധി

› ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ: 45 വയസ്സ് വരെ

› കോസ്റ്റ് അക്കൗണ്ടന്റ്: 45 വയസ്സ് വരെ

› ഇന്റെണൽ ഓഡിറ്റർ: 40 വയസ്സ് വരെ

› എഞ്ചിനീയർ (IT, മീഡിയ & പുതിയ മീഡിയ): 30 വയസ്സ് വരെ

വിദ്യാഭ്യാസ യോഗ്യതകൾ

1. ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ

• ഏതെങ്കിലും വിഭാഗത്തിൽ ഡിഗ്രി

• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്മാരുടെ അസോസിയേറ്റ് അംഗം

• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ്മാരുടെ അസോസിയേറ്റ് അംഗം

• ഫിനാൻസ്/ അക്കൗണ്ട്സ് മേഖലയിൽ കുറഞ്ഞത് ഏഴ് വർഷത്തെ പരിചയം

2. കോസ്റ്റ് അക്കൗണ്ടന്റ്

• ഏതെങ്കിലും വിഭാഗത്തിൽ ഡിഗ്രി

• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ്മാരുടെ അസോസിയേറ്റ് അംഗമായിരിക്കണം

• കോസ്റ്റ് & അക്കൗണ്ടിംഗ് മാനേജ്മെന്റിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം

3. ഇന്റെണൽ ഓഡിറ്റർ

• ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി

• CA ഇന്റർ

• കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം

4. എഞ്ചിനീയർ (IT, മീഡിയ & പുതിയ മീഡിയ)

• ബിടെക് ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത

• കമ്മ്യൂണിക്കേഷൻ/ ഡിജിറ്റൽ മീഡിയ/ ഡിജിറ്റൽ എഡിറ്റിംഗ് എന്നിവയിലേതെങ്കിലും വിഭാഗത്തിൽ ഡിപ്ലോമ

• ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

ശമ്പള വിശദാംശങ്ങൾ

› ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ: 75,000/-

› കോസ്റ്റ് അക്കൗണ്ടന്റ്: 65,000/-

› ഇന്റെണൽ ഓഡിറ്റർ: 50,000/-

› എഞ്ചിനീയർ (IT, മീഡിയ & പുതിയ മീഡിയ): 35,000/-

അപേക്ഷിക്കേണ്ടവിധം?

› താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള Apply Now എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

› വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

› നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 മെയ് 6 വൈകുന്നേരം 5 മണിക്ക് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

› ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

Notification Click here
Apply Now Click here
Official Website Click here

Related Articles

Back to top button
error: Content is protected !!
Close