Uncategorized

പ്രൊജക്ട് അസിസ്റ്റൻറ് അപേക്ഷ ക്ഷണിച്ചു: ശമ്പളം 25,000 രൂപ

പീച്ചി ഗവ. ഫിഷ് സീഡ് ഹാച്ചറിയിലും പീച്ചി ഹാച്ചറി ലൈവ് യൂണിറ്റിലും പ്രൊജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

രണ്ടു ഒഴിവുകൾ.

കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 25,000 രൂപ പ്രതിമാസ ശമ്പളം.

യോഗ്യത:

ഫിഷറീസ് സയൻസ് വിഷയങ്ങളിലോ, ഫിഷറീസ് അനുബന്ധ വിഷയങ്ങളിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ വേണം.

ഫിഷ് ഹാച്ചറിയിലോ ലൈവ് ഫിഷ് ഫീഡ് യൂണിറ്റിലോ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

പ്രായം:18-35.

ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുംടെ പകർപ്പ് എന്നിവ തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് [email protected] ഇ-മെയിലിലോ രജിസ്റ്റേർഡ് തപാലിലോ ജൂലൈ 10 വൈകീട്ട് അഞ്ചിന് മുമ്പ് അയക്കണം.

ഫോൺ: 0487 241132.

Related Articles

Back to top button
error: Content is protected !!
Close