12nth Pass Jobskerala government jobUncategorized
Trending

കേരള ടൂറിസം റിക്രൂട്ട്‌മെന്റ് 2022 – കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റിലെ ഒഴിവുകൾക്കായി വാക്ക് ഇന്റർവ്യൂ

കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റ് റിക്രൂട്ട്‌മെന്റ് 2022: കേരള ടൂറിസം വകുപ്പ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിരിക്കുന്ന തീയതികളിൽ അഭിമുഖത്തിനു വേണ്ടി ഹാജരാകാം.  C

കേരള ടൂറിസം റിക്രൂട്ട്മെന്റ് 2022

• വിഭാഗം : ടൂറിസം വകുപ്പ്, കേരള സർക്കാർ

• ജോലി തരം : കേരള ഗവ. ജോലി

• ആകെ ഒഴിവുകൾ : 17

• ജോലിസ്ഥലം : കേരളം

• തെരഞ്ഞെടുപ്പ്: ഇന്റർവ്യൂ

• ഇന്റർവ്യൂ തീയതി : 2022 ഒക്ടോബർ 18, 19 തീയതികളിൽ

• ഔദ്യോഗിക വെബ്സൈറ്റ് : https://www.keralatourism.gov.in/

ഒഴിവുകളുടെ വിശദാംശങ്ങൾ

വിവിധ തസ്തികകളിലായി ആകെ 17 ഒഴിവുകളിലേക്കാണ് കേരള ടൂറിസം വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

› ഫുഡ് & ബിവറേജ് സ്റ്റാഫ്: 07

› ഹൗസ് കീപ്പിംഗ് സ്റ്റാഫ് : 06

› കുക്ക് : 03

› അസിസ്റ്റന്റ് കുക്ക് : 01

പ്രായപരിധി

മേൽപ്പറഞ്ഞ തസ്തികകളിലേക്ക് 18 വയസ്സിനും 40 വയസ്സിനും ഇടയിലാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

ഫുഡ് & ബിവറേജ് സ്റ്റാഫ്

◉ പ്രീ-ഡിഗ്രി/10+2 പാസായിരിക്കണം

◉ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരുവർഷത്തെ ഫുഡ് ആൻഡ് ബിവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നും ഫുഡ് ആൻഡ് ബീവറേജ് സർവീസിൽ ഒരു വർഷത്തെ ഡിപ്ലോമ

◉ വെയിറ്റർ/ ക്യാപ്റ്റൻ/ ബട്ലർ ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം.

ഹൗസ് കീപ്പിംഗ് സ്റ്റാഫ്

◉ എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

◉ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിരിക്കണം. അല്ലെങ്കിൽ

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി യിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പിജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.

◉ 6 മാസത്തെ പ്രവർത്തിപരിചയം

അസിസ്റ്റന്റ് കുക്ക്

◉ എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

◉ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്

◉ 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിനുമുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.

കുക്ക്

◉ എസ്എസ്എൽസി അല്ലെങ്കിൽ തുല്യത

◉ കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്നോ ഒരുവർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയിൽ നിന്ന് കുക്കറി/ ഫുഡ്‌ പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ.

◉ 2 വർഷത്തെ പ്രവൃത്തിപരിചയം

തിരഞ്ഞെടുപ്പ് നടപടിക്രമം

• ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

• ഇന്റർവ്യൂ അടിസ്ഥാനമാക്കി ആയിരിക്കും തിരഞ്ഞെടുപ്പ്

എങ്ങനെ അപേക്ഷിക്കാം?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഒക്ടോബർ 18, 19 തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവുക. ഇന്റർവ്യൂ, സമയം തീയതി എന്നിവ താഴെ നൽകുന്നു.

18/10/2022: രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ. ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഫുഡ് ബിവറേജ് സർവീസ് സ്റ്റാഫ് പോസ്റ്റിലേക്ക്

19/10/2022: കുക്ക്, അസിസ്റ്റന്റ് കുക്ക് പോസ്റ്റിലേക്ക്

ഇന്റർവ്യൂവിന് ഹാജരാകേണ്ട വിലാസം: ഗവൺമെന്റ് ഗസ്റ്റ് ഹൗസ്, വിനോദ സഞ്ചാര വകുപ്പ്, വെസ്റ്റ് ഹിൽ, കോഴിക്കോട്-673005.

അറിയിപ്പ്

Related Articles

Back to top button
error: Content is protected !!
Close