TEACHER

ഗവ.ലോ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍/ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ തൊഴിലവസരം

?ഗവ.ലോ കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ കൂടിക്കാഴ്ച 29ന്

കോഴിക്കോട്: ഗവ. ലോ കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററായി സേവനം ചെയ്യാനാഗ്രഹിക്കുന്ന കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

?ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത.

?നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും.

?യു.ജി സി റെഗുലേഷന്‍ ആക്ട് അനുസരിച്ചാണ് നിയമനം നടത്തുന്നത്. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരോ പകര്‍പ്പും സഹിതം സെപ്തംബര്‍ 29 ന് രാവിലെ 10.30 ന്്  കോഴിക്കോട് ഗവ. ലോ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം.

?ഇന്റര്‍വ്യൂവിന് ഹാജരാകുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ അവരുടെ പേര് രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ഹാജരാക്കണം

?ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ തൊഴിലവസരം?

??വനിതാ ശിശു വികസന വകുപ്പ് കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ശരണബാല്യം റസ്‌ക്യൂ ഓഫീസര്‍,

??ഒആര്‍സി പദ്ധതിയില്‍ ഒആര്‍സി പ്രൊജക്ട് അസിസ്റ്റന്റ് തസ്തികകളിലക്ക് അപേക്ഷ ക്ഷണിച്ചു.  

?‍♀️ശരണബാല്യം റസ്‌ക്യൂ ഓഫീസര്‍ യോഗ്യത –  എം. എസ് ഡബ്ല്യു, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന.  പ്രതിമാസം 18,000  രൂപ ഹോണറേറിയം, പ്രായം 30 വയസ്സ് കവിയരുത്.  

?‍♀️ ഒആര്‍സി പദ്ധതി പ്രൊജക്ട് അസിസ്റ്റന്റ് യോഗ്യത- എംഎസ് ഡബ്ല്യു/ അംഗീകൃത ബി എഡ് ബിരുദം അല്ലെങ്കില്‍ ബിരുദവും ഒആര്‍സിയ്ക്ക് സമാനമായ പരിപാടികളില്‍ മൂന്ന് വര്‍ഷത്തെ നേതൃപരമായ പരിചയവും. അപേക്ഷകര്‍ കോഴിക്കോട് ജില്ലയിലെ താമസക്കാരവണം.  പ്രതിമാസം 21,850  രൂപ ഹോണറേറിയം.  പ്രായം 40 വയസ്സ് കവിയരുത്.

 ?താല്‍പര്യമുള്ളവര്‍ വിദ്യാഭ്യസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ബയോഡാറ്റ സഹിതം   സെപ്റ്റംബര്‍ 24 ന് വൈകീട്ട് അഞ്ചിനകം  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവില്‍സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.

?ഫോണ്‍ : 0495 2378920.

കുക്ക് താല്‍കാലിക ഒഴിവ്

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തില്‍ സംവരണം ചെയ്ത കുക്ക് തസ്തികയില്‍  താല്‍കാലിക ഒഴിവുണ്ട്.

 കപ്പലിലോ കര/വ്യോമസേന ക്യാമ്പുകളിലോ തുറമുഖ വകുപ്പിലോ കുക്കായി ജോലി ചെയ്ത പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.  

എഴുത്തും വായനയും അറിഞ്ഞിരിക്കണം.   ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിലുള്ളവര്‍ക്ക് എല്ലാത്തരത്തിലുള്ള ഭക്ഷണവും പാകം ചെയ്തു നല്‍കണം.  ശമ്പള നിരക്ക്: 16,500 – 43,800 രൂപ.  

പ്രായപരിധി 2018 ജനുവരി ഒന്നിന് 18-41 വയസ്സ്.  ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 20 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Related Articles

Back to top button
error: Content is protected !!
Close