Police JobTEACHER

തമിഴ്നാട് പോലീസില്‍ വിമുക്തഭടന്മാരെ നിയമിക്കുന്നു & അതിഥി അധ്യാപക നിയമനം

തമിഴ്നാട് പോലീസില്‍ ബി.ഡി.ഡി യൂണിറ്റ്സ് ഇന്‍ ആര്‍മി/എന്‍.എസ.്ജി & സി.എം.ഇ പൂനെ എന്നീ സ്ഥാപനങ്ങളില്‍ നിന്നും ബി.ഡി&ഡി കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുളള ഇന്‍ഡ്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാരെ നിയമിക്കുന്നു. 

നിര്‍ദ്ദിഷ്ട യോഗ്യതയുളള 10-ാം ക്ലാസ് പാസ്സായ 55 വയസ്സില്‍ താഴെയുളള വിമുക്തഭടന്മാര്‍ക്കാണ് അവസരം.

കൂടുതല്‍ വിവരങ്ങള്‍ ജൈനിമേടിലുളള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0491-2971633.

മലപ്പുറം:

തവനൂര്‍ ഗവണ്‍മെന്റ് ആട്സ്&സയന്‍സ് കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക്  വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും കോഴിക്കോട് വിദ്യഭ്യാസ ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമാകണം.

നെറ്റ് യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും.

ജൂണ്‍ 22ന്

  • ജൂണ്‍ 22ന് രാവിലെ 9.30 ന് മലയാളം
  • 10.30ന് ഹിന്ദി
  • 11.30ന് അറബിക്

ജൂണ്‍ 23ന്

  • രാവിലെ 9.30 ന് ഹിസ്റ്ററി,
  • 11ന് പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയില്‍ അഭിമുഖം നടക്കും.
  • ഫോണ്‍-9745113732, 9400415644.

Related Articles

Back to top button
error: Content is protected !!
Close