KERALA JOBTEACHER

ഗസ്റ്റ്അധ്യാപക/നവോദയ അധ്യാപക/ ആർ.സി.സിയിൽ /അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകള്‍

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ സർക്കാർ എൻജിനിയറിങ് കോളേജിൽ

  • മെക്കാനിക്കൽ എൻജിനിയറിങ്,
  • സിവിൽ എൻജിനിയറിങ്,
  • ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്,
  • ഇല്ക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്,
  • ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്.

അതാതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക്ക് ബിരുദവും എം.ഇ/എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ്സ് യോഗ്യതയുളളവർ 19നകം  http://www.gecbh.ac.in  ൽ രജിസ്റ്റർ ചെയ്യണം.

നവോദയ വിദ്യാലയങ്ങളില്‍  അധ്യാപക ഒഴിവുകള്‍

കേരളത്തിലെ ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 2020- 2021 അധ്യയനവര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

  • പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, 
  • ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, 
  • ഫാക്കല്‍ട്ടി കം സിസ്റ്റം അഡ്മിനിസ്‌റ്റ്രേറ്റര്‍ എന്നീ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷിക്കാം.
  • അവസാന തിയ്യതി സെപ്റ്റംബര്‍ 17. വിശദ വിവരങ്ങള്‍ www.navodaya.gov.in/nvs/ro/Hyderabad/en/home ല്‍ ലഭ്യമാണ്.

ഫോൺ:0471-2300484.

ആർ.സി.സിയിൽ കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു.

  • അനസ്‌തേഷ്യോളജി 2,
  • റേഡിയോ ഡയഗ്നോസിസ് 2,
  • ന്യൂക്ലിയർ മെഡിസിൻ 1,
  • സർജിക്കൽ ഓങ്കോളജി (ഇ.എൻ.ടി) 1,
  • മൈക്രോബയോളജി 1,
  • മെഡിക്കൽ ഓങ്കോളജി 1,
  • റേഡിയേഷൻ ഓങ്കോളജി 3,
  • പാലിയേറ്റീവ് മെഡിസിൻ 1 എന്നീ വിഭാഗത്തിലാണ് ഒഴിവുകൾ.
  • 30 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in 

ഓവര്‍സിയര്‍, അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍  ഒഴിവ്

കാറഡുക്ക ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍ (യോഗ്യത സിവല്‍ എഞ്ചിനീയറിങ് ഡിപ്ലോമ), അക്കൗണ്ട് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ( ബികോം, പിജിഡിസിഎ) തസ്തികകളില്‍ ഒഴിവുണ്ട്.

കൂടിക്കാഴ്ച സെപ്റ്റംബര്‍ 17 ന് രീവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍ 04994 260 049


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
Close