TEACHER

അധ്യാപകരുടെ 17 ഒഴിവുകള്‍/ലാബ് അസിസ്റ്റന്റ് ഒഴിവുകള്‍

സമഗ്ര ശിക്ഷ കേരളയില്‍  അധ്യാപകരുടെ ഒഴിവുകള്‍ 

ആലപ്പുഴ:  ജില്ലയിലെ സമഗ്ര ശിക്ഷ കേരളയുടെ ബി.ആര്‍.സികളില്‍ സ്‌പെഷ്യലിസ്റ്റ് (കല/കായികം/പ്രവൃത്തി പരിചയം) അധ്യാപകരുടെ 17 ഒഴിവുകള്‍ ഉണ്ട്. (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ 14,വര്‍ക്ക് എക്‌സ്പീരിയന്‍സ്-ഒന്ന്, ആര്‍ട് എഡ്യൂക്കേഷന്‍- രണ്ട്).

മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡേറ്റ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ സഹിതം സെപ്റ്റംബര്‍ നാലിന് വൈകിട്ട് അഞ്ചിനകം [email protected]  എന്ന വിലാസത്തില്‍ ഇ-യെില്‍ ചെയ്യണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ എസ്.എസ്.കെയുടെ ബ്ലോഗ് സന്ദര്‍ശിക്കുക. ssaalappuzha.blogspot.com) ഫോണ്‍: 0477 2239655.

ലാബ് അസിസ്റ്റന്റ് നിയമനം

ജില്ലാ ആശുപത്രിയില്‍ ലാബ് അസിസ്റ്റന്റ് ഒഴിവിലേക്ക് ആശുപത്രി മാനേജ്‌മെന്റ് സമിതി മുഖേന താത്ക്കാലിക നിയമനം നടത്തുന്നു.

അപേക്ഷകര്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും വി.എച്ച്.എസ്.ഇ, എം.എല്‍.ടി കോഴ്‌സ് പൂര്‍ത്തിയാക്കിയവരാകണം.

പ്രായപരിധി 18-40 വയസ്സ്. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം  (ഓഗസ്റ്റ് 25) വൈകിട്ട് അഞ്ചിനകം [email protected] ല്‍ അപേക്ഷിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

ഫോണ്‍: 0491-2533327

Related Articles

Back to top button
error: Content is protected !!
Close