BANK JOBDegree JobsKerala Jobs

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് റിക്രൂട്ട്‌മെന്റ് 2023: കേരള ബാങ്കില്‍ സ്ഥിര ജോലി

കേരള ബാങ്ക് അസിസ്റ്റന്റ്‌ മാനേജര്‍ റിക്രൂട്ട്മെന്റ് 2023: കേരള ബാങ്കില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ലിമിറ്റെഡ് ഇപ്പോള്‍ Assistant Manager തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി , MBA യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ്‌ മാനേജര്‍ തസ്തികയില്‍ മൊത്തം 150 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 30 മുതല്‍ 2023 നവംബര്‍ 29 വരെ അപേക്ഷിക്കാം

താഴെപ്പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. “വൺ ടൈം രജിസ്ട്രേഷനു” ശേഷം കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മാത്രമേ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവൂ. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം. ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ഐഡി പ്രൂഫായി ആധാർ ചേർക്കേണ്ടതാണ് ഇനിപ്പറയുന്ന പ്രധാന വിശദാംശങ്ങൾ

വകുപ്പ്കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
പോസ്റ്റിന്റെ പേര്അസിസ്റ്റന്റ് മാനേജർ
കാറ്റഗറി നം433/2023
ശമ്പള സ്കെയിൽ24060-69610/-
ഒഴിവുകൾ150
മോഡ് പ്രയോഗിക്കുകഓൺലൈൻ
സ്ഥാനംകേരളം മുഴുവൻ
ഈ ചിത്രത്തിന് ഒരു ശൂന്യമായ ആട്രിബ്യൂട്ട് ഉണ്ട്;  അതിന്റെ ഫയലിന്റെ പേര് WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg എന്നാണ്.

വിദ്യാഭ്യാസ യോഗ്യത പ്രായപരിധി മറ്റ് വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു, അത് പൂർണ്ണമായും വായിച്ച് അപേക്ഷിക്കുക

പ്രായപരിധി:

18 – 28. 02/01/1995 നും 01/01/2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. മറ്റ് പിന്നാക്ക സമുദായങ്ങൾ, എസ്‌സി/എസ്‌ടി, ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾ എന്നിവർക്ക് സാധാരണ പ്രായത്തിൽ ഇളവിന് അർഹതയുണ്ട്.

വിദ്യഭ്യാസ യോഗ്യത

(i) യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നോ കേന്ദ്ര ഗവൺമെന്റ് സ്ഥാപിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ കേരള സർക്കാർ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മൊത്തത്തിൽ 60% മാർക്കിൽ കുറയാത്ത ബിരുദം.

(ii) MBA (ഫിനാൻസ്/ബാങ്കിംഗ്)/ACA/ACMA/ACS/B.SC.(കേരള അഗ്രികൾച്ചറലിന്റെ സഹകരണവും ബാങ്കിംഗും

യൂണിവേഴ്സിറ്റി) ഒരു പെർഫറൻഷ്യൽ യോഗ്യതയായിരിക്കും

അപേക്ഷ ആരംഭിക്കുക30/10/2023
അപേക്ഷിക്കേണ്ട അവസാന തിയതി29/11/2023

പരീക്ഷയ്ക്ക് മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ലിമിറ്റെഡ് ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.

നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ് . സ്ഥിരീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെകുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാകലണ്ടറിൽ പ്രസിദ്ധപ്പെടുത്തുന്നതാണ് . ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലും നൽകുന്നതാണ്

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ് .

  • Upload ചെയ്യുന്ന ഫോട്ടോ 31 / 12 / 2013 – ന് ശേഷം എടുത്തതായിരിക്കണം . 01.01.2022 മുതൽ പുതുതായി പ്രൊഫൈൽ ആരംഭിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ് . ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം .
  • നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും . ഫോട്ടോ സംബന്ധിച്ച് മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല .
  • അപേക്ഷാ ഫീസ് നൽകേണ്ടതില്ല .
  • Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാർത്ഥിയുടെ ചുമതലയാണ് .
  • ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്‍റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ് .
  • കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User Id പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ് . കമ്മീഷൻ മുമ്പാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ് .
  • അപേക്ഷാസമർപ്പണത്തിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ വിവരങ്ങൾ ഒഴിവാക്കുവാനോ കഴിയുകയില്ല .
  • ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ soft copy / print out എടുത്ത് സൂക്ഷിക്കേണ്ടതാണ് . ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിലെ ‘ My applications’ എന്ന Link- ൽ click ചെയ്ത് അപേക്ഷയുടെ print out എടുക്കാവുന്നതാണ് . അപേക്ഷ സംബന്ധമായി കമ്മിഷനുമായി നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ print out കൂടി സമർപ്പിക്കേണ്ടതാണ്
  • തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കുന്നതാണ് .
  • വിദ്യാഭ്യാസ യോഗ്യത , പരിചയം , ജാതി , വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസൽ പ്രമാണങ്ങൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും
Official NotificationClick Here
Apply NowClick Here
Official WebsiteClick Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍Click Here
Join WhatsApp ChannelClick Here

കുറിപ്പ് :– ഇത് കേരള സർക്കാരിന്റെ ജോബ് പോർട്ടൽ ആയ പി.എസ്.സി വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ പി.എസ്.സി യിൽ വൺ ടൈം രജിസ്റ്റർ ചെയ്യണം അതിനുശേഷം ലഭിക്കുന്ന യൂസർ നെയിമും പാസ്സ്,വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാം

Related Articles

Back to top button
error: Content is protected !!
Close