10nth Pass Jobs12nth Pass JobsB.TechBank JobsDegree JobsDiploma Jobs

കൊച്ചിയിലെ ലുലു മാളിലും മറ്റു 30 കമ്പനികളിലേക്കും വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ

സ്വന്തം നാട്ടിൽ തന്നെ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് നിരവധി അവസരവുമായി ദിശ 2022 തൊഴിൽമേള നടക്കുന്നു..  കേരളത്തിലെ 14 ജില്ലകളിലും ജോലി ഒഴിവുകൾ ഉണ്ട്  താല്പര്യമുള്ളവർക്ക് നേരിട്ട് നടക്കുന്ന  അഭിമുഖത്തിൽ പങ്കെടുക്കാം

BPO, IT, ബാങ്കിങ്, നോൺ-ബാങ്കിങ് ,ഓട്ടോമൊബൈൽസ് ടെക്നിക്കൽ – നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ 2000 ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. +2,ITI, ITC, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.

“ദിശ 2022” തൊഴിൽ മേള ഏറ്റുമാനൂരപ്പൻ കോളേജിൽ

  • ലുലു മാൾ
  • ഇസാഫ് ബാങ്ക്
  • ഭീമ ജ്വല്ലേഴ്സ്
  • ഏഷ്യാനെറ്റ്
  • അങ്കിൾ ജോൺ കമ്പനി
  • നിപ്പോൺ ടൊയോട്ട
  • എച്ച്ഡിഎഫ്സി ബാങ്ക്
  • പോപ്പുലർ ഹുണ്ടായി
  • ഓക്സിജൻ ഡിജിറ്റ
  • മലബാർ ഗോൾഡ്
  • മണപ്പുറം ഹോം
  • IDFC ബാങ്ക്
  •  മഹാലക്ഷ്മി സിൽക്സ്
  • മുത്തൂറ്റ് ഫിനാൻസ്
  • കല്ലിയത് ഗ്രൂപ്പ്
  • ഹോണ്ട

കൊച്ചി ലുലു മാൾ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഷോപ്പിംഗ് മാൾ കമ്പനികളിൽ ഒന്നാണ് ലുലു മാൾ. ബഹുമാനപ്പെട്ട M.A യൂസഫ് അലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ലുലു മാൾ. നവംബർ അഞ്ചിനാണ് ഇന്റർവ്യൂ നടക്കുന്നത്. ഒരോ പോസ്റ്റും അതുപോലെ അതിലേക്ക് വരുന്ന യോഗ്യത, ശമ്പളം തുടങ്ങിയ മുഴുവൻ വിവരങ്ങളും താഴെ നൽകിയിട്ടുണ്ട് അത് വായിച്ച് മനസ്സിലാക്കിയശേഷം അഭിമുഖത്തിന് പോവുക.

1. ഓപ്പറേഷൻ എക്സിക്യൂട്ടീവ്

പരമാവധി 35 വയസ്സ് വരെയാണ് ഇതിലേക്കുള്ള പ്രായപരിധി. MBA പ്രവർത്തി പരിചയം ഉള്ളവർക്കാണ് അവസരം. മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്നു.

2. സീനിയർ HR എക്സിക്യൂട്ടീവ്

MBA(HR), MHRM യോഗ്യതയും നാലു മുതൽ 5 വർഷം വരെ പ്രവർത്തിപരിചയവുമാണ് യോഗ്യത. 30 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാരായിരിക്കണം.

3. അസിസ്റ്റന്റ് മാനേജർ

ഏതെങ്കിലും ഡിഗ്രി അല്ലെങ്കിൽ പിജി പഠിച്ചിരിക്കണം. 5+ വർഷത്തെ പരിചയം. 35 വയസ്സിൽ താഴെ പ്രായമുള്ള പുരുഷന്മാർക്കാണ് അവസരം.

4. HR എക്സിക്യൂട്ടീവ്

എംബിഎ യോഗ്യതയുള്ള ഫ്രഷേഴ്സിന് അപേക്ഷിക്കാം. 30 വയസ്സിന് താഴെയുള്ള പുരുഷന്മാരായിരിക്കണം.

5. ഓഡിറ്റ് എക്സിക്യൂട്ടീവ്

CA-ഇന്ററും, രണ്ട് വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. 30 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

6. മാനേജ്മെന്റ് ട്രെയിനി

എംബിഎ യോഗ്യതയുള്ള ഫ്രഷേഴ്സിന് അപേക്ഷിക്കാം. 30 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.

7. IT സപ്പോർട്ടർ

MCA/ ബിടെക് യോഗ്യതയും, 1-2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. 31 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.

8. അക്കൗണ്ട്സ് എക്സിക്യൂട്ടീവ്

ബികോം/ എം.കോം, 0-2 വർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. 30 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

9. ബില്ലിംഗ് എക്സിക്യൂട്ടീവ്

ഏതെങ്കിലും ഡിഗ്രിയും, രണ്ടുവർഷത്തെ പ്രവർത്തിപരിചയവും 30 വയസ്സ് വരെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

10. സെയിൽസ് എക്സിക്യൂട്ടീവ്

പ്ലസ് ടു അല്ലെങ്കിൽ ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം. പ്രവർത്തി പരിചയം ആവശ്യമില്ല എങ്കിലും രണ്ട് വർഷത്തെ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 30 വയസ്സ് വരെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.

11. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്

BBA/MBA, പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. 30 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

Commi-1, Commi-2, Commi-3

ഹോട്ടൽ മാനേജ്മെന്റ് യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവർക്കാണ് അവസരം. 35 വയസ്സ് വരെയാണ് പ്രായപരിധി.

അപേക്ഷിക്കേണ്ട വിധം?

രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.

✔️ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഈ ജോബ് ഫെയറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.

എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക്‌ 5 കമ്പനികളുടെയും, രജിസ്റ്റർ ചെയ്യാത്തവർക്ക് 2 കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്, ആയതിനാൽ 5/2 റെസ്യൂമേ സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് കോപ്പി എന്നിവ കയ്യിൽ കരുതേണ്ടതാണ്.

ഇൻറർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

✔️ജോബ് ഫെസ്റ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾ

രജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് Registration Form, Requirement Sheet കൈപ്പറ്റിയതിനുശേഷം യോഗ്യതയ്ക്ക് അനുയോജ്യമായ 5/2 കമ്പനികളുടെ പേര് രജിസ്ട്രേഷൻ ഫോമിൽ എഴുതുക ശേഷം

ഫോമിലുള്ള സീരിയൽനമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇൻറർവ്യൂവിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുക.

✔️സഹായത്തിന് ഹെൽപ്പ് ഡെസ്കിന്റെ സേവനം ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങൾക്ക്

O481-2563451/2565452

താല്പര്യമുള്ളവർ നവംബർ അഞ്ചിന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിൽ എത്തിച്ചേരേണ്ടതാണ്. അവിടെവച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

 

ഓരോ സ്ഥാപനങ്ങളിലെയും  ഒഴിവുകൾ സംബന്ധിച്ച പൂർണമായി വിവരങ്ങൾ അറിയുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു  PDF വായിക്കുക

Click Here PDF

Related Articles

Back to top button
error: Content is protected !!
Close