സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ 328 ഒഴിവുകള്‍ | മിനിമം ഏഴാം ക്ലാസ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അവസരം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഔഷധി, കേരള ഇപ്പോള്‍ മെഷീന്‍ ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍ , അപ്രന്റിസ്, ടെക്നീഷ്യന്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മെഷീന്‍ ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍ , അപ്രന്റിസ്, ടെക്നീഷ്യന്‍ and ഇലക്ട്രീഷ്യന്‍ പോസ്റ്റുകളിലായി മൊത്തം 328 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ജനുവരി 18 മുതല്‍ 2023 ജനുവരി 31 വരെ അപേക്ഷിക്കാം. ഈ തസ്തികയില്‍ മുമ്പ് വന്ന Notification പ്രകാരം അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
മെഷീൻ ഓപ്പറേറ്റർ
- ഒഴിവുകൾ 310
- യോഗ്യത : +2, ITI/ITC
- പ്രായം : 18-41 വയസ്സ്
- സാലറി : 12950 രൂപ
- പുരുഷന്മാർക്ക് അവസരം
- ഒഴിവുകൾ തിരുവനന്തപുരം തൃശൂർ
അപ്രന്റീസ്
- ഒഴിവുകൾ : 15
- യോഗ്യത : ഏഴാം ക്ലാസ്
- പ്രായം : 18-41 വയസ്സ്
- സാലറി : 12550 രൂപ
- ഒഴിവ് തിരുവനന്തപുരം മുട്ടത്തറ
ടെക്നീഷ്യൻ
- ഒഴിവുകൾ : 02
- യോഗ്യത : ഡിപ്ലോമ/ ITI
- പ്രായം : 20-41 വയസ്സ്
- സാലറി : 12550 രൂപ
- ഒഴിവ് തിരുവനന്തപുരം മുട്ടത്തറ
ഇലക്ട്രീഷ്യൻ
- ഒഴിവുകൾ : 01
- യോഗ്യത : ITI
- പ്രായം : 21-41 വയസ്സ്
- സാലറി : 14750 രൂപ
- പ്രവർത്തിപരിചയം : 3 വർഷം
- ഒഴിവ് തിരുവനന്തപുരം മുട്ടത്തറ
പ്രായ പരിധി
ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Age Limit |
---|---|
മെഷീന്‍ ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍ | 18-41 |
അപ്രന്റിസ് | 18-41 |
ടെക്നീഷ്യന്‍ | 20-41 |
ഇലക്ട്രീഷ്യന്‍ | 21-41 |
വിദ്യാഭ്യാസ യോഗ്യത.
ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Qualification |
---|---|
മെഷീന്‍ ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍ | ഐ.ടി.ഐ./ഐ.ടി.സി./പ്ലസ് ടു പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാം |
അപ്രന്റിസ് | ഏഴാം ക്ലാസ് |
ടെക്നീഷ്യന്‍ | ഡിപ്ലോമ/ഐ.ടി.ഐ. (ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍), രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം |
ഇലക്ട്രീഷ്യന്‍ | ഐ.ടി.ഐ. ഇലക്ട്രീഷ്യന്‍, ഹൈടെന്‍ഷന്‍ ഉപഭോക്താവായ ഫാക്ടറിയില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്ത മൂന്നുവര്‍ഷത്തെ പരിചയം |
അപേക്ഷിക്കേണ്ട വിധം
അര്‍ഹരായ വിഭാഗക്കാര്‍ക്ക് വയസ്സില്‍ ഇളവ് ലഭിക്കും. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധി, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, കുട്ടനെല്ലൂര്‍, തൃശ്ശൂര്‍ – 680014 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയില്‍ തസ്തിക, ഫോണ്‍ നമ്പര്‍, ഏത് സ്ഥലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
ഫോണ്‍: 0487-2459800. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |