COVID-19

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ;നാട്ടിലെത്താന്‍ ട്രെയിന്‍ അനുവദിക്കും

പ്രത്യേക ട്രെയിന്‍ സര്‍വീസിന് മാര്‍ഗരേഖ പുറത്തിറക്കി റെയില്‍വേ; അതിഥി തൊഴിലാളികളുടെ ഭക്ഷണവും കുടിവെളളവും സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് ആശ്വാസം. ഇവര്‍ക്ക് ഉടന്‍ തന്നെ സ്വന്തം നാടുകളിലേക്ക് മടങ്ങാം.ഇവരെ തിരിച്ചെത്തിക്കാന്‍ ട്രെയിന്‍ സൗകര്യം അനുവദിച്ചുകൊണ്ട് ആഭ്യന്തരം മന്ത്രാലയം ഉത്തരവിറക്കി.സംസ്ഥാനങ്ങളുടെ ഏകോപന ചുമതലയ്ക്കായി റെയിൽവേ നോഡൽ ഓഫീസറെ നിയമിക്കും.

രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക് 25 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതി തീവ്ര ബാധിത ജില്ലകളുടെ എണ്ണം 130 ആയി കുറയുകയും ചെയ്തു.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് ട്രെയിനുകൾ അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചത്. തുടർന്നു മാർഗ്ഗരേഖയിൽ ഇളവ് വരുത്തി കേന്ദ്രം പുതിയ ഉത്തരവ് ഇറക്കിയത്. എന്നാൽ യാത്രാച്ചിലവ് വ്യക്തികൾ വഹിക്കണം. സംസ്ഥാനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു റയിൽവേ യാത്രകൾ ഒരുക്കും.ഇതിനായി റയിൽവേ നോഡൽ ഓഫീസരെ നിയമിക്കും.

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ അവരുടെ നാടുകളില്‍ എത്തിക്കുന്നതിന് പ്രത്യേക ട്രെയിന്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ, മാര്‍ഗരേഖ പുറത്തിറക്കി റെയില്‍വേ. തൊഴിലാളികള്‍ക്കുളള ഭക്ഷണത്തിന്റെയും കുടിവെളളത്തിന്റെയും ചെലവ് പുറപ്പെടുന്ന സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ വഹിക്കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടു.

അതായത് തൊഴിലാളികള്‍ക്ക് ഭക്ഷണവും വെളളവും ലഭ്യമാക്കിയിട്ടുണ്ട് എന്ന് അതത് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം.

ദീര്‍ഘദൂര യാത്രകളാണ് യാത്രക്കാര്‍ക്ക് ട്രെയിനില്‍ തന്നെ ഭക്ഷണം നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. തൊഴിലാളികള്‍ നാട്ടിലെത്തിയാല്‍ അവരെ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട നടപടി സ്വീകരിക്കണം.

പരിശോധന, ക്വാറന്റൈന്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നും റെയില്‍വേ ആവശ്യപ്പെട്ടു.

ബസില്‍ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത് പ്രായോഗികമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

പരീക്ഷണാടിസ്ഥാനത്തില്‍ തെലങ്കാനയില്‍ നിന്ന് ഝാര്‍ഖണ്ഡിലേക്ക് ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. 1200 കുടിയേറ്റ തൊഴിലാളികളുമായി ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കാന്‍ അനുമതി നല്‍കിയത്. ഇരുസംസ്ഥാനങ്ങളുടെയും അനുമതിയോടെ ഒരു പ്രദേശത്ത് നിന്ന് മറ്റൊരു പോയന്റിലേക്ക് മാത്രമായാണ് സര്‍വീസ് നടത്തുക. അതായത് വേറെ എവിടെയും ട്രെയിന്‍ നിര്‍ത്തില്ല. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടപടി സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Related Articles

2 Comments

  1. സർ ഞാൻ മാർച്ച്‌ 20 നു കർണാടകയിലെ koppal ജില്ലയിൽ നിന്ന് ട്രെയിൻ മാർഗം കേരളത്തിലെത്തുകയും തിരിച്ചു പോകാൻ കഴിയാതെ കൊറന്റൈനിൽ പ്രവേശിക്കുകയും 32ദിവസത്തിന് ശേഷം കൊറന്റൈൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് മലപ്പുറം ജില്ലയിലെ തവനൂർ PHC യിൽ നിന്ന് ലഭിക്കുകയും ചെയ്തു, ഞാൻ കർണാടക സ്റ്റേറ്റിൽ സ്ഥിര താമസക്കാരനും അവിടുത്തെ aadhar, വോട്ടർ ID , pAN, bank passbook എന്നിവ എല്ലാം ഉണ്ട്, എന്റെ baryayum, രണ്ടുകുട്ടികളും അതിൽ ഒരാൾ ജന്മനാ ബുദ്ധിവികാസം ഇല്ലാത്തവനും പ്രായം ചെന്ന അച്ഛനും (78) ammayum(67) ആണ് അവിടെ ഉള്ളത് ആയതിനാൽ എനിക്ക് അവിടെ എത്തിച്ചേരാൻ ഒരു വഴി പറഞ്ഞു തരുമോ

Back to top button
error: Content is protected !!
Close