COVID-19

നാട്ടിലേക്ക് അത്യാവശ്യമായി മടങ്ങേണ്ട പ്രവാസികള്‍ക്ക് നോര്‍ക്കാ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു.?

പ്രവാസികൾക്ക് നാട്ടിൽ വരുന്നവർക്ക് വേണ്ടി 26/04/2020 മുതൽ റജിസ്സ്ട്രേഷൻ ആരംഭിക്കുന്ന സന്തോഷ വിവരം നോർക്ക ഡയറക്ടർ അറിയിക്കുന്നു.

നാട്ടിലേക്ക് അത്യാവശ്യമായി മടങ്ങേണ്ട പ്രവാസികള്‍ക്ക് നോര്‍ക്കാ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു. ഇന്ന് രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിക്കുമെന്ന് നോര്‍ക്ക ഡയറക്ടര്‍ ഒ.വി. മുസ്തഫ അറിയിച്ചു. www.norkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്.

തിരികെയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കിൽ നോർക്ക സൈറ്റിൽ നെഗറ്റീവാണെങ്കിൽ നോർക്ക സൈറ്റിൽ റജിസ്റ്റർ ചെയ്യണം

പ്രവാസികൾ യാത്ര തിരിക്കുന്നതിനു മുൻപ് എത്ര ദിവസത്തിനുള്ളിൽ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കും. ടെസ്റ്റ് നടത്താനുള്ള സൗകര്യം പ്രവാസി സംഘടനകള്‍ ഒരുക്കണം

മാർഗനിർദേശങ്ങൾ നടപ്പിലാക്കാന്‍ ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു. വിമാനത്താവളങ്ങളിലെ പരിശോധനയിൽ രോഗലക്ഷണങ്ങളുള്ളവർ ഉണ്ടെങ്കിൽ അവരെ ക്വാറന്റീൻ സെന്ററിലോ കോവിഡ് വിമാനത്താവളങ്ങളിലെ പരിശോധനയിൽ രോഗലക്ഷണങ്ങളുള്ളവർ ഉണ്ടെങ്കിൽ അവരെ ക്വാറന്റീൻ സെന്ററിലോ കോവിഡ് ആശുപത്രികളിലോ അയയ്ക്കും. യാത്രക്കാരുടെ ലഗേജ് ഉൾപ്പെടെ ഈ സെന്ററുകളിൽ സൂക്ഷിക്കും.

രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവർ 14 ദിവസം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിലെത്താൻ ബന്ധുക്കൾക്ക് അനുവാദമുണ്ടാകില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ആവശ്യമുള്ളവർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും ക്വാറന്റീൻ ചെയ്യാം.

വിദേശത്തു നിന്നുള്ള മടക്കയാത്രാ രജിസ്ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ ആരംഭിക്കും : നോർക്ക

വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടി കേന്ദ്ര ഗവൺമെൻ്റിൻ്റെ അനുവാദത്തിന് വിധേയമായി നോർക്ക ആരംഭിക്കും. ക്വാറൻ്റയിൻ അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ബാധകമല്ല.

കേരളത്തിലെ വിമാനത്താവളത്തിൽ മടങ്ങിയെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറൻ്റയിൻകേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം ഏർപ്പെടുത്തും.
കേന്ദ്രത്തിൻ്റെ അനുകൂല തീരുമാനം ലഭിക്കുന്ന മുറയ്ക്ക് ഓൺലൈൻ രജിസ്ടേഷൻ ആരംഭിക്കുമെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു.

Application Link : Click Here

ആദ്യം റജിസ്റ്റർ ചെയ്തവർക്ക്‌ മുൻ ഗണന എന്നൊന്നും ഇല്ലാത്തതിനാൽ എല്ലാവരും ഒന്നിച്ച്‌ ഉടൻ തന്നെ നോർക്ക സൈറ്റിൽ കയറി ബ്ലോക്ക്‌ ആക്കരുത്‌.

യോധകർ, ഗർഭിണികൾ, വിസിറ്റ്‌ വിസയിൽ ഉള്ളവർ കൊച്ചു കുട്ടികൾ മുതലായവർ കഴിഞ്ഞേ സാധരണക്കാരെ പരിഗണിക്കുകയുള്ളൂവെന്നു സർക്കാർ മുൻപ്‌ തന്നെ വ്യക്തമാക്കിയതാണ്.

വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബേ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയുമായി ഇക്കാര്യത്തിൽ പ്രാഥമിക ആശയവിനിമയം നടത്തി. വിദേശത്ത് നിന്നും തിരികെ വരുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രത്യേക വിമാനങ്ങൾ ആശുപത്രി കിടക്കകൾ വിദേശ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ കേന്ദ്രം ഒരുങ്ങുന്നു

കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കും. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നു.

പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോൺഫറൻസിങ് വഴി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങൾ ചർച്ച ചെയ്തിരുന്നു. പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുക. എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാൻ ഇന്ത്യ പ്രത്യേക വിമാനങ്ങൾ

അയച്ചേക്കുമെന്നു റിപ്പോർട്ടുണ്ട്. അടുത്ത മാസം മുൻഗണനാ ക്രമത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനാണു നീക്കം

മാർച്ച് 22 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയതിനാൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർ എത്തിക്കുന്നതിനായി അടുത്തമാസം ആദ്യം നിരവധി പ്രത്യേക വിമാനങ്ങൾ സർവീസ് നടത്താനുള്ള ശ്രമം കേന്ദ്രം ആരംഭിച്ചു

കേരള സർക്കാരിൻറെ കണക്കനുസരിച്ച് ഒരു ലക്ഷം പ്രവാസികൾ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു

ദില്ലി, മഹാരാഷ്ട്ര പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട് എന്നിവയാണ് വിദേശത്ത് വൻതോതിൽ പൗരന്മാരുടെ വരവ് പ്രതീക്ഷിക്കുന്നത്.

നോര്‍ക്ക ഡയറക്ടര്‍ ഒ.വി. മുസ്തഫ റെജിസ്ട്രേഷൻ വിവരിക്കുന്ന വീഡിയോ

പ്രവാസികൾ തെറ്റിദ്ധാരണയിൽ പെട്ട് പോകരുത്….
കെ വരദരാജൻ
നോർക്ക റൂട്ട്സ് വൈ:ചെയർമാൻ

വോയിസ് മെസ്സേജ് താഴെ ക്ലിക്ക് ചെയ്യുക

നോർക്ക റൂട്സ് വെബ്‌സൈറ്റ് കാണുന്നത്

കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് വരാൻ ആഗ്രഹിക്കുന്നവർക്ക് വിവരശേഖരണം തയ്യാറാക്കുന്നുണ്ട് അതിന്റെ ഭാഗമായി *ഫോം 2* അപേക്ഷ ഇതോടുകൂടി ചേർക്കുന്നു . വിദേശത്ത് നിന്ന് വരാൻ താല്പര്യമുള്ള സഹോദരന്മാർ അതാത് പഞ്ചായത്ത് മെമ്പർമാർക്ക് വിവരം നൽകുക.

കൂടാതെ നിങ്ങളുടെ വീടുകളിൽ ആശാവർക്കർമാർ ഈ ഫോംമുമായി വന്ന് വിവരശേഖരണം നടത്തുന്നുണ്ട് എന്ന് കൂടി അറിയിക്കുന്നു

പ്രവാസികൾക്ക് നാട്ടിലെ ഡോക്ടർമാരുടെ സേവനം ഫോണിൽ

വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാരുമായി എല്ലാ ദിവസവും രോഗവിവരം പങ്കുവയ്ക്കുകയും നിർദ്ദേശങ്ങൾ തേടുകയും ചെയ്യാം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണ് ഫോണിൽ സേവനം ലഭ്യമാകുന്നത്.രോഗവിവരം സംക്ഷിപ്തമായും വ്യക്തമായും പറയാൻ ശ്രദ്ധിക്കണം. ഡോക്ടർമാരുടെ പേരുവിവരം:

1) General Medicine and Diabetology

Dr. Harikrishnan R, Additional Professor Medicine, Trivandrum Medical College :
– 0091 9447220191/0091 9400055588, Dr. V Abdul Jaleel (0091 7025390438)

2) General Surgeon

Dr. K V Viswanathan, Prof. Surgery, TMC / Dr. Sreekanth, Senior Surgeon, GH, Trivandrum :
– (0091 9387805634/0091 9447020540), Dr. Harris Mohammed Paravengal (0091 9605333666), Dr. Abid Ali (0091 9562150001),
Dr. Sadath Pareed (0091 9544402255), Dr. Mujeeb Rahman MD (0091 9895037324, Dr. N Muhammedali (0091 9447676916)

3) Gynaecology

Dr. Anupama R- Consultant Gynaecologist, Trvandrum
– 0091 9495957953/0091 8547927982

4) Paediatrics

Dr. Riyas I, Additional Professor Paediatrics, SAT Hospital :
– (0091 9447150183), Dr. Anzar (0091 9946217676)

5) Orthopaedics

Dr. S Benoy, Additional Professor Orthopaedics, TMC :
– 0091 9447207536/0091 9446206619, Dr. Muhsin C H (0091 9400786001), Dr. fawaz Mohammed Manu (0091 7511115777), Dr. Dilshad Bin Mohamed (0091 9895161565)

6) ENT

Dr. John Panicker, ENT Consultant, Trivandrum :
– (0091 9388233606 / 0091 9895343471), Dr. Mohammed Riyas K T (0091 9449039365), Dr. Sandeep (0091 9447337793), Dr Abdulla Anchukandan (0091 9496344638)

7) Opthalmology

Dr. Devin Prabhakar, Consultant Eye Specialist 0091 9746545544 / 0091 9349442050

8) Critical Care Physician

Dr. Mohammed Shihab N (0091 9745527733)

9) Cardiothoracic and Vascular Surgeon

Dr. Abdula Riyas Poolamanna (0091 9746604204)

കൂടുതൽ വിവരങ്ങൾ അപ്പപ്പോൾ അറിയുന്നതിന് എപ്പോഴുംസന്ദർശിക്കുക: www.cscsivasakthi.com

Related Articles

One Comment

Back to top button
error: Content is protected !!
Close