COVID-19

രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു, ആദ്യഘട്ടത്തില്‍ ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍

കോവിഡ് -19 പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്കഡൗൺ പ്രഖ്യാപിച്ചതോടെ നിർത്തിവച്ച ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു

രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മെയ് 12 മുതലാണ് സര്‍വീസ് തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ 15 പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കുക.

എല്ലാ സര്‍വീസുകളും ദല്‍ഹിയില്‍ നിന്നായിരിക്കും. ആദ്യ ഘട്ടത്തില്‍ ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസുണ്ട്. തിരുവനന്തപുരത്തിനു പുറമേ അഗർത്തല ദിബ്രുഗഡ് ഹൗറ പാറ്റ്ന ബിലാസ്പൂർ റാഞ്ചി സെക്കന്ദരാബാദ് ബാംഗ്ലൂർ ചെന്നൈ മുംബൈ സെൻട്രൽ അഹമ്മദാബാദ് ജമ്മു തവി എന്നിവിടങ്ങളിലേക്കാണ് സർവീസ്

മെയ് 12 മുതൽ രാജ്യത്ത് ആരംഭിക്കുന്ന പാസഞ്ചർ ട്രെയിനുകളിൽ AC കോച്ചുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നിശ്ചിത സ്ഥലങ്ങളിൽ മാത്രം സ്റ്റോപ്പുകൾ ഉള്ള ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് രാജധാനിക്ക് തുല്യമായിരിക്കും.

ന്യുഡൽഹിയിൽ നിന്നും
തിരുവനന്തപുരം ഉൾപ്പടെ ബാംഗ്ലൂർ, ചെന്നൈ, ബോംബെ, ഭുവനേശ്വർ തുടങ്ങി 15 നഗരങ്ങളിലേക്ക് ട്രെയിൻ സർവ്വീസ് ഉണ്ടാകും.

ഓണ്‍ലൈന്‍ വഴിമാത്രമാണ് ടിക്കറ്റ് ബുക്കിംഗ്. 11/05/2020 വൈകീട്ട് 4 മണി മുതല്‍ ബുക്കിംഗ് ആരംഭിക്കും. കൊവിഡ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്.

മൈ പന്ത്രണ്ടാം തീയതി മുതൽ l8 മായാണ് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത്

ഐആർസിടിസി വെബ്സൈറ്റിലൂടെയാണ് ടിക്കറ്റ് വിതരണം

Related Articles

Back to top button
error: Content is protected !!
Close