COVID-19

കോവിഡ് – ഓണം നാളുകളോട് അനുബന്ധിച്ച് ഉണ്ടായേക്കാവുന്ന തിരക്കും വ്യാപനസാദ്ധ്യതയും കണക്കിലെടുത്ത് കോവിഡ് നിര്‍വ്യാപന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിയ്ക്കുന്നതിനുളള ക്രമീകരണങ്ങള്‍ – നിര്‍ദ്ദേശങ്ങള്‍

കോവിഡ് – ഓണം നാളുകളോട് അനുബന്ധിച്ച് ഉണ്ടായേക്കാവുന്ന തിരക്കും വ്യാപനസാദ്ധ്യതയും കണക്കിലെടുത്ത് കോവിഡ് നിര്‍വ്യാപന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിയ്ക്കുന്നതിനുളള ക്രമീകരണങ്ങള്‍ – നിര്‍ദ്ദേശങ്ങള്‍

ഓണാഘോഷം


1. ഈ വര്‍ഷത്തില്‍ മറ്റ് ആഘോഷങ്ങള്‍ക്ക് നിഷ്കര്‍ഷിച്ചതു പോലെ, ഓണാഘോഷത്തിനും പൊതുസ്ഥലങ്ങളില്‍ ആഘോഷ പരിപാടികളോ, ഓണസദ്യയോ അനുവദനീയമല്ല. 

വ്യാപാര സ്ഥാപനങ്ങള്‍


1. പ്രവര്‍ത്തനസമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ മാത്രമായി നിജപ്പെടുത്തിയിരിയ്ക്കുന്നു.
2. സ്ഥാപനത്തിനുള്ളില്‍ ഒരേ സമയം ഉള്‍ക്കൊള്ളാവുന്ന പരമാവധി ആളുകളുടെ എണ്ണം സ്ഥാപനത്തിനു പുറത്ത് പ്രത്യേകം പ്രദര്‍ശിപ്പിച്ചു കൊണ്ട്, ഇതിനനുസൃതമായി മാത്രം സ്ഥാപനത്തിനകത്തേയ്ക്ക് ആളുകള്‍ക്ക് പ്രവേശനം അനുവദിയ്ക്കാം.

  • നിയന്ത്രിതമായി ആളുകളെ പ്രവേശിപ്പിയ്ക്കുന്നതിനു വേണ്ടി സ്ഥാപനത്തിനു പുറത്ത് ക്യൂ/ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുകയും, ക്യൂവില്‍ ആളുകള്‍ നില്‍ക്കേണ്ട സ്ഥാനങ്ങള്‍ പ്രത്യേകമായി അടയാളപ്പെടുത്തുകയും വേണം.
  • ഇത്തരത്തില്‍ സ്ഥാപനത്തിന് അകത്തും പരിസരത്തും സാമൂഹിക അകലം പാലിയ്ക്കുവാനുളള സാഹചര്യം സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ / ചുമതലക്കാര്‍ ഉറപ്പു വരുത്തണം.
  • 3. 500 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ളതും 5 ജീവനക്കാരില്‍ കൂടതലുള്ളതുമായ എല്ലാ സ്ഥാപനങ്ങളിലും,
  • തുണിക്കടകള്‍,
  • സൂപ്പര്‍മാര്‍ക്കറ്റുകള്‍,
  • ഷോപ്പിംഗ് മാളുകള്‍,
  • ജ്വല്ലറികള്‍,
  • ബേക്കറികള്‍,
  • ഹോട്ടലുകള്‍,
  • ചെരുപ്പ് കടകള്‍,
  • മൊബൈല്‍ ഷോപ്പുകള്‍,
  • മത്സ്യ-മാംസ വില്‍പ്പന സ്റ്റാളുകള്‍ എന്നിവിടങ്ങളിലും തെര്‍മല്‍ സ്കാനിംഗ് സംവിധാനം നിര്‍ബന്ധമായും ഏര്‍പ്പെടുത്തിയിരിക്കണം.
  • ശരീര താപനില സാധാരണ നിലയിലുള്ള ജീവനക്കാരെയും ഉപഭോക്താക്കളെയും മാത്രമേ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാവൂ.

ഇപ്രകാരം പ്രവേശിയ്ക്കപ്പെടുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിയ്ക്കേണ്ടതും, കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്. ഇതിലേയ്ക്കായി സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ / ചുമതലക്കാര്‍ ഫുട്ട് ഓപ്പറേറ്റഡ് സാനിറ്റൈസര്‍ സ്ഥാപിയ്ക്കുകയോ, സാനിറ്റൈസര്‍ ഒഴിച്ച് നല്‍കുന്നതിന് ഒരാളെ നിയോഗിയ്ക്കുകയോ ചെയ്യണം.

ജീവനക്കാരും ഉപഭോക്താക്കളും മാസ്ക് ശരിയായ രീതിയില്‍ ധരിക്കുന്നുണ്ടെന്ന് സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ / ചുമതലക്കാര്‍ ഉറപ്പ് വരുത്തണം.

സന്ദര്‍ശകരുടെ പേര്, ഫോണ്‍ നമ്പര്‍, സ്ഥാപനത്തിന് അകത്തേയ്ക്ക് പ്രവേശിച്ച സമയം, സ്ഥാപനത്തിന് പുറത്തേയ്ക്ക് തിരിച്ചിറങ്ങിയ സമയം എന്നീ വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തി സൂക്ഷിയ്ക്കണം.

ഇതിലേയ്ക്കായി covid19jagratha പോര്‍ട്ടലിലെ Visitor Register Service എന്ന സൗകര്യമോ, സ്ഥാപനത്തില്‍ പ്രത്യേകം സൂക്ഷിയ്ക്കുന്ന റജിസ്റ്ററോ ഉപയോഗിയ്ക്കാം. രേഖപ്പെടുത്തലുകള്‍ വരുത്തുന്നതിലേയ്ക്കായി ഒരു ജീവനക്കാരനെ പ്രത്യേകം നിയോഗിയ്ക്കണം. യാതൊരു കാരണവശാലും സന്ദര്‍ശകരെക്കൊണ്ട് രേഖപ്പെടുത്തലുകള്‍ വരുത്തരുത്.

ജീവനക്കാര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആയത് രേഖപ്പെടുത്തുന്നതിനായി എല്ലാ കടകളിലും Daily Symptoms Register സൂക്ഷിയ്ക്കുകയും, രോഗലക്ഷണങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ജീവനക്കാരെ ജോലിയില്‍ നിന്നും ഉടനടി മാറ്റി നിര്‍ത്തുകയും വേണം.

  • സ്ഥാപനങ്ങളില്‍ എയര്‍ കണ്ടീഷണറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതും എല്ലാ ദിവസങ്ങളിലും സ്ഥാപനവും പരിസരവും അണു വിമുക്തമാക്കേണ്ടതുമാണ്.
  • ഓര്‍ഡറുകളും പണവും സ്വീകരിയ്ക്കുന്നതിനായി ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ സജ്ജീകരിച്ചും ഹോം ഡെലിവറി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും സാമൂഹ്യ ഇടപെടലുകള്‍ പരമാവധി ഒഴിവാക്കുന്നതിനുളള സംവിധാനങ്ങള്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ / ചുമതലക്കാര്‍ ഏര്‍പ്പെടുത്തണം.
  • വ്യാപാര സ്ഥപനങ്ങളിലേയ്ക്കുളള ലോഡുകള്‍ സാധ്യമെങ്കില്‍ പ്രവര്‍ത്തന സമയത്തിന് മുന്‍പായി ഇറക്കുവാനും, ലോ‍ഡുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുന്ന സ്ഥലം സജ്ജീകരിയ്ക്കുവാനും സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ / ചുമതലക്കാര്‍ ക്രമീകരണങ്ങള്‍ ചെയ്യണം

തുണിക്കടകളില്‍ വസ്ത്രങ്ങള്‍ കൈകൊണ്ട് തൊട്ട് പരിശോധിക്കുവാനോ, ധരിച്ച് നോക്കുവാനോ, വസ്ത്രങ്ങള്‍ വിറ്റത് തിരികെ വാങ്ങുവാനോ പാടില്ല. ഈ വിവരം കടകളുടെ ഉള്ളിലും പുറത്തും എഴുതി പ്രദര്‍ശിപ്പിയ്ക്കണം.

ഭക്ഷണശാലകള്‍


1. ഭക്ഷണശാലകളില്‍ പരിസ്ഥിതി സൌഹൃദമായ ഡിസ്പോസിബിള്‍ ഗ്ലാസ്സുകളും, പാത്രങ്ങളും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ.
2. ഭക്ഷണശാലകളില്‍ ഇരുന്നു ഭക്ഷണം കഴിയ്ക്കുന്നവര്‍ക്കുളള ഇരിപ്പിടങ്ങള്‍ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ക്രമീകരിയ്ക്കണം. ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം രാത്രി ഒന്‍പതു മണി വരെയാകാം.
3. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ഭക്ഷണശാലകള്‍ക്കും ബാധകമാണ്.

4. സാമൂഹിക അകലം പാലിയ്ക്കല്‍ ഉള്‍പ്പെടെയുളള ഏറ്റവും കാര്യക്ഷമമായ നിര്‍വ്യാപന രീതികള്‍ പാടേ വിസ്മരിയ്ക്കപ്പെടാന്‍ ഇടയുളള വഴിയോര കച്ചവട സ്ഥാനങ്ങളെ പ്രത്യേകം നിരീക്ഷിയ്ക്കുന്നതിനും, ആവശ്യമെങ്കില്‍ സൌകര്യപ്രദമായ ഗ്രൌണ്ടുകളോ മൈതാനങ്ങളോ കണ്ടെത്തി കച്ചവടക്കാര്‍ക്ക് താല്‍ക്കാലികമായി അനുവദിച്ച് നല്‍കിക്കൊണ്ട് ഇവ നിയന്ത്രണവിധേയമായി നടത്തുന്നതിനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപെടുത്തിയിരിക്കുന്നു.

5. വഴിയോരങ്ങള്‍, മാര്‍ക്കറ്റുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍, വ്യാപാര/വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ കോവി‍ഡ് നിര്‍വ്യാപന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനും മൈക്ക് അനൗണ്‍സ്മെന്റ് ഉള്‍പ്പെടെയുളള IEC മാര്‍ഗ്ഗങ്ങളും, സന്നദ്ധസേവകരുടെ പ്രവര്‍ത്തനങ്ങളും പ്രയോജനപ്പെടുത്തണം. ഇതിനുളള ക്രമീകരണങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഏര്‍പ്പെടുത്തണം.

6. കോവിഡ് 19 നിര്‍വ്യാപന പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക സ്ക്വാ‍ഡുകളെ നിയോഗിയ്ക്കുണം. പ‍ഞ്ചായത്തുകളില്‍ ഏറ്റവും കുറഞ്ഞത് രണ്ടും, മുനിസിപ്പാലിറ്റികളില്‍ മൂന്നും, കോര്‍പ്പറേഷനില്‍ അഞ്ചും സ്ക്വാഡുകള്‍ രൂപീകരിച്ച്, വിവരം https://tinyurl.com/onamsquadekm എന്ന ലിങ്ക് മുഖേന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. വഴിയോര കച്ചവടക്കാരും, വാണിജ്യ സ്ഥാപനങ്ങളും, ഉള്‍പ്പെടെ പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേരള എപി‍‍‍ഡെമിക് ഡിസീസസ്‍ ഓര്‍ഡിനന്‍സ് – 2020 പ്രകാരവും “Shops and Commercial Establishment Act of 1960” പ്രകാരവും നടപടി സ്വീകരിച്ച്, വിവരം https://tinyurl.com/violationsekm എന്ന ലിങ്ക് മുഖേന അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യണം. ഈ സ്ക്വാഡുകളിലേയ്ക്ക് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ജില്ലാ പോലീസ് മേധാവി മുഖേന ഉറപ്പാക്കണം. ഓരോ ദിവസവും കൈക്കൊണ്ട നടപടികളുടെ റിപ്പോര്‍ട്ട് ദൈനംദിന അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഫോം വഴി (https://tinyurl.com/dailyreportonam) ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് ലഭ്യമാക്കണം. ഈ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നു.

7. വ്യാപാര/വാണിജ്യ സ്ഥാപനങ്ങളിലും, വഴിയോര കച്ചവടസ്ഥാനങ്ങളിലും ആളുകള്‍ കൂട്ടം കൂടുന്നില്ലെന്നും സാമൂഹിക അകല പാലനം ഉള്‍പ്പെടെയുള്ള കോവിഡ് 19 നിര്‍വ്യാപന പ്രോട്ടോക്കോള്‍ ലംഘിക്കപ്പെടുന്നില്ലായെന്നും പോലീസ് ഉറപ്പു വരുത്തേണ്ടതും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കേരള എപിഡെമിക് ഡിസീസസ്‍ ഓര്‍ഡിനന്‍സ് – 2020 പ്രകാരം നടപടി സ്വീകരിക്കേണ്ടതുമാണ്. സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ദൈനംദിന അടിസ്ഥാനത്തില്‍ ഗൂഗിള്‍ ഫോം (https://tinyurl.com/dailyreportonam) മുഖേന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് ലഭ്യമാക്കുന്നതിനും, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ രൂപീകരിയ്ക്കുന്ന സ്ക്വാഡുകളിലേയ്ക്ക് ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥന്മാരെ വിട്ടു നല്‍കുന്നതിനുമുളള ക്രമീകരണങ്ങള്‍ ജില്ലാ പൊലീസ് മേധാവി ഏര്‍പ്പെടുത്തണം.

8. ഉപഭോക്താവിന്റെ ആരോഗ്യപരമായ സുരക്ഷയെ മുന്‍നിര്‍ത്തിയുളള പരിശോധനകള്‍ കോവിഡ് 19 നിര്‍വ്യാപന പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് കര്‍ശനമായി നടപ്പാക്കണം.  ഉത്പന്നങ്ങളില്‍ വിലകള്‍ പ്രദര്‍ശിപ്പിയ്ക്കുന്നതും,  നിശ്ചിത വിവരങ്ങളടങ്ങുന്ന പാക്കേജിങ് ലേബലുകള്‍ ഉറപ്പാക്കുന്നതും ഉള്‍പ്പെടെയുളള അളുവു-തൂക്ക വകുപ്പിന്റെ പരിശോധനകളും, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകളും വ്യാപകമായി നടപ്പാക്കേണ്ടതാണ്.

9. കോവിഡ് 19 നിര്‍വ്യാപന പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍ എന്ന നിലയില്‍ നിരീക്ഷിയ്ക്കുന്നതിനും, താലൂക്കിന്റെ ചുമതലയുളള ഡെ. കളക്ടര്‍മാര്‍ക്ക് ദൈനം ദിനാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനും തഹസില്‍ദാര്‍മാരെ ചുമതലപെടുത്തിയിരിക്കുന്നു.

Related Articles

Back to top button
error: Content is protected !!
Close