Uncategorized

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ഒഴിവുകൾ-17/11/2020

തപാല്‍ വകുപ്പില്‍ ഇന്‍ഷൂറന്‍സ് ഏജന്റ്/ഫീല്‍ഡ് ഓഫീസര്‍ 

കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18നും 50നുമിടയില്‍ പ്രായമുളള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ചെയ്യുന്ന യൂവതീയൂവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും 65 വയസ്സില്‍ താഴെ പ്രായമുളള കേന്ദ്ര/സംസ്ഥാന സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ  ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കുന്നു.

ഏജന്‍സി അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായിരിക്കണം. അപേക്ഷകര്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയ ബയോ ഡാറ്റ വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം [email protected] എന്ന ഇ മെയിലിലേക്ക് അയക്കണം.

ഇന്റര്‍വ്യൂ തീയതി അപേക്ഷകരെ നേരിട്ടു അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍എസ്‌സി/കെവിപി ആയി 5,000 രൂപയുടെ സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടി വെക്കണം.  അവസാന തീയതി ഡിസംബര്‍ രണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 238616




സി.ഇ.ടിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിൽ 19ന് അഭിമുഖം നടക്കും. മെക്കാനിക്കൽ വിഷയത്തിൽ തുല്യമായ ബി.ടെക്/ എം.ടെക് ബിരുദമുള്ളവർ (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസ്സിലായിരിക്കണം പാസ്സാകേണ്ടത്) മെക്കാനിക്കൽ വിഭാഗത്തിൽ രാവിലെ പത്തിന് മുൻപ് അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

അറക്കുളം പി.എച്ച്.സി. യിലെ ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ (ഒരു ദിവസം 450 രൂപാ) ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25 ഉച്ചക്ക് രണ്ട് മണിക്ക് അറക്കുളം പി.എച്ച്.സി. യില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

യോഗ്യത: ബി.എസ് സി. എം.എല്‍.റ്റി. അല്ലെങ്കില്‍ ഡി.എം.എല്‍.റ്റി.

വിശദവിവരങ്ങള്‍ക്ക് :04862  253399 എന്ന നമ്പരില്‍ ബന്ധപ്പെടണം.
 

പ്രൊജക്ട് മാനേജർ: കരാർ നിയമനം

ജില്ലാ നിർമ്മിതികേന്ദ്രത്തിൽ പ്രൊജക്ട് മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എൻജിനീയറിംഗിൽ ബിരുദം. പ്രായം 56നും 65നും മധ്യേ. ശമ്പളം പ്രതിമാസം 65,000 രൂപ. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്. സംസ്ഥാന സർക്കാർ/ സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്നും എക്‌സിക്യൂട്ടീവ് എൻജിനീയറുടെ തസ്തികയിൽ 7 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

യോഗ്യതയുള്ളവരെ അഭിമുഖത്തിന് വിളിക്കും. വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, രണ്ടുപേരുടെ ശുപാർശ എന്നിവ സഹിതം നവംബർ 25ന് വൈകീട്ട് 5നു മുമ്പ് ആർ.ഡി.ഒ & സെക്രട്ടറി, നിർമ്മിതികേന്ദ്രം, അയ്യന്തോൾ, തൃശൂർ എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. അഭിമുഖം നടത്തുന്ന സമയവും തീയതിയും പിന്നീട് ഉദ്യോഗാർഥികളെ അറിയിക്കും.

ഇന്‍സ്ട്രക്ടര്‍ നിയമനം

മങ്കട ജി.ഐ.എഫ്.ഡിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടി.ജി.എം.ടി.സി.യെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത.

  • കെ.ജി.ടി.ഇ (ഹയര്‍) ഇന്‍ ടൈലറിങ്,
  • എംബ്രോയിഡറി ആന്‍ഡ് നീഡില്‍ വര്‍ക്ക്,
  • ഫോട്ടോഷോപ്പ്,
  • എം.എസ് വേഡ്,
  • എം.എസ് എക്‌സല്‍ എന്നിവയിലും അധ്യാപനത്തിനും പരിചയം വേണം.

താത്പര്യമുള്ളവര്‍ നവംബര്‍ 18ന് രാവിലെ 10ന്പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്കില്‍ നടത്തുന്ന  അഭിമുഖത്തിന്  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം ഹാജരാകണം.

ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഒല്ലൂര്‍ ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമതധര്‍മ്മ വിശ്വാസികളായ തദ്ദേശ വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 20 ന് വൈകീട്ട് അഞ്ച് മണിക്കകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

 ഫോണ്‍ : 0495 2374547.

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കൂവ്വാട്ട് മഹാവിഷ്ണുക്ഷേത്രം, മണിയൂര്‍ വാപ്രത്ത് കഴകം പരദേവതാക്ഷേത്രം, തിരുമന മഹാവിഷ്ണു  ക്ഷേത്രം, പൈങ്ങോട്ടായി പരദേവതാ ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 27 ന്  വൈകീട്ട്  അഞ്ചിനകം  തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം www.malabardevaswom.kerala.gov.in ലഭിക്കും.

This image has an empty alt attribute; its file name is cscsivasakthi.gif

കേരള പി‌എസ്‌സി:അപെക്സ് സൊസൈറ്റീസ് റിക്രൂട്ട്മെന്റ് 2020 – ജൂനിയർ ക്ലർക്ക് ഒഴിവുകൾ

കേരള പി‌എസ്‌സി:സപ്ലൈക്കോ റിക്രൂട്ട്മെന്റ് 2020 – ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്മെന്റ്) ഒഴിവുകൾ

എസ്‌ബി‌ഐ 2000 പ്രൊബേഷണറി ഓഫീസർ റിക്രൂട്ട്മെന്റ് 2020

കേരള പി‌എസ്‌സി: പോലീസ് റിക്രൂട്ട്മെന്റ് 2020 – ഫിംഗർ പ്രിന്റ് സെർച്ചർ ഒഴിവുകൾ

കെസിസിപിഎൽ റിക്രൂട്ട്മെന്റ് 2020 – ഓൺലൈനിൽ അപേക്ഷിക്കുക

കേരള പി‌എസ്‌സി ഡ്രൈവർ വിജ്ഞാപനം 2020: ഓൺലൈനിൽ അപേക്ഷിക്കുക

SSC CHSL(10+2) 2020: റിക്രൂട്ട്മെന്റ് 2020 – 6000 പോസ്റ്റൽ പിഎ, എസ്എ, ഡിഇഒ, എൽഡിസി ഒഴിവുകൾ

കേരള പി‌എസ്‌സി: കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ് 2020

കേരള പി‌എസ്‌സി പ്യൂൺ റിക്രൂട്ട്‌മെന്റ് 2020 : ഓൺലൈനിൽ അപേക്ഷിക്കുക

സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിൽ 386 ഒഴിവുകൾ-2020

IBPS SO 2020: 645 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചു: പരീക്ഷാ രീതി, സിലബസ്, ഒഴിവ് പരിശോധിക്കുക

കരസേനാ റിക്രൂട്ട്മെൻ്റ് റാലി:ARO തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് റാലിയിലേക്ക് അപേക്ഷ ക്ഷണിച്ചു

യുപി‌എസ്‌സി റിക്രൂട്ട്‌മെന്റ് 2020 – 345 കംബൈൻഡ് ഡിഫൻസ് സർവ്വിസ് പരീക്ഷ I (സിഡിഎസ് -1)

ഐ‌ഒ‌സി‌എൽ റിക്രൂട്ട്മെന്റ് 2020: 482 അപ്രന്റീസ് / ജെ‌ഇ‌എ, മറ്റ് ഒഴിവുകൾ

Related Articles

Back to top button
error: Content is protected !!
Close