JOB
Trending

കേരളത്തിൽനിന്ന് 500 വനിതാസംരംഭകരെ പ്രതീക്ഷിക്കുന്നതായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ- മിഷൻ ‘വിങ്’

തുടക്കം കേരളത്തിൽനിന്ന്

രാജ്യത്തെ മൊത്തം സംരംഭകരുടെ പട്ടികയിൽ വനിതാപ്രാതിനിധ്യം വെറും 13 ശതമാനം മാത്രമാണ്. ഇതിനുപരിഹാരമായി വനിതകൾക്ക് സംരംഭകത്വമേഖലയിൽ വളരാനുള്ള അവസരങ്ങളൊരുക്കുകയാണ് സ്റ്റാർട്ടപ്പ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന ‘വിങ്’ പദ്ധതിയിലൂടെ ചെയ്യുന്നത്. വനിതാ സംരംഭകത്വവികസനമാണ് ലക്ഷ്യം.

അടുത്ത ഒരുവർഷത്തിനകം 7500 വനിതാസംരംഭകരിലേക്ക് ഇതിന്റെ ഗുണഫലങ്ങൾ എത്തിക്കാനാകുമെന്ന് കരുതുന്നു. വിദ്യാർഥികൾക്കും തുടക്കക്കാർക്കും നിലവിൽ സംരംഭം നടത്തുന്നവർക്കും പദ്ധതിയുടെ ഭാഗമാകാം.

13-10-2019 വരെ രജിസ്റ്റർ ചെയ്യാം.

കേരളത്തിൽനിന്ന് 500 വനിതാസംരംഭകരെ പ്രതീക്ഷിക്കുന്നതായി സ്റ്റാർട്ടപ്പ് മിഷൻ പ്രോജക്ട് ഡയറക്ടർ ടോം തോമസ് പറഞ്ഞു. ആശയങ്ങൾ ഉള്ളവർക്ക് തുടർവളർച്ചയ്ക്കാവശ്യമായ പിന്തുണയും ലഭ്യമാക്കും. മേഖലയിലെ അവസരങ്ങളും സാധ്യതകളുമെല്ലാം വിശദീകരിക്കും. നിക്ഷേപം നേടുന്നതിനുള്ള അവസരങ്ങൾ, സർക്കാരിൽനിന്നുള്ള ആനുകൂല്യങ്ങൾ തുടങ്ങി സർക്കാർവകുപ്പുകളുമായും കോർപ്പറേറ്റുകളുമായുമുള്ള ബിസിനസ് സാധ്യതകളും പരിചയപ്പെടുത്തും.

ആദ്യം ശില്പശാലകളിലൂടെ സംരംഭകത്വമേഖലയിലെ അവസരങ്ങൾ പരിചപ്പെടുത്തും. തുടർന്ന് സംരംഭകർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും.
ശില്പശാലയ്ക്ക് കേരളത്തിൽനിന്നാണ് തുടക്കം. ഒക്ടോബർ 18, 19 തീയതികളിൽ തൃശ്ശൂരിലെ സഹൃദയ കോളേജിലാണ് ആദ്യ ശില്പശാല. തുടർന്ന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കും. അപേക്ഷകരുടെ എണ്ണമനുസരിച്ച് കൂടുതൽ ശില്പശാലകൾ സംഘടിപ്പിക്കും.

ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കേരള സ്റ്റാർട്ടപ്പ് മിഷനാണ്. കേരളത്തിനുപുറമേ തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളും സ്റ്റാർട്ടപ്പ് മിഷനുകീഴിൽ വരും.

രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും

Related Articles

Back to top button
error: Content is protected !!
Close