JOBRAILWAY JOB

കൊങ്കണ്‍ റെയില്‍വേയില്‍ ഒഴിവുകള്‍; ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം

കൊങ്കൺ റെയിൽവേ കോർപ്പറേഷനിൽ ട്രെയ്നി അപ്രന്റിസാവാൻ അവസരം.

ഡിപ്ലോമ, ബി.ഇ.ക്കാർക്ക് അപേക്ഷിക്കാം. മഹാരാഷ്ട്ര, കർണാടക, ഗോവ സംസ്ഥാനങ്ങളിലായി 135 ഒഴിവുണ്ട്.
ബി.ഇ. (സിവിൽ) 30, ബി.ഇ. (ഇലക്ട്രിക്കൽ) 30, ബി.ഇ. (ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്) 18, ബി.ഇ. (മെക്കാനിക്കൽ) 5, ഡിപ്ലോമ (സിവിൽ) 24, ഡിപ്ലോമ (ഇലക്ട്രിക്കൽ) 28 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത: 

ബന്ധപ്പെട്ട വിഷയത്തിൽ നാലുവർഷത്തെ ബാച്ചിലർ ബിരുദം/ഫുൾ ടൈം റെഗുലർ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം. 2016 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പാസായവർക്കാണ് അവസരം.

പ്രായം: 

21-25 വയസ്സ് (ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി., വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി. നോൺ ക്രീമിലെയറിന് മൂന്നുവർഷവും ഇളവ് ലഭിക്കും). 31.07.2019 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

ഫീസ്: 

വനിതകൾ, ന്യൂനപക്ഷ വിഭാഗക്കാർ, എസ്.സി./എസ്.ടി. വിഭാഗക്കാർ, ഇ.ഡബ്ല്യൂ.എസ്., ഭിന്നശേഷിക്കാർക്ക് എന്നിവർക്ക് ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപ. സ്റ്റൈപെൻഡ്: ബിരുദധാരികൾക്ക് 4984 രൂപയും ഡിപ്ലോമക്കാർക്ക് 3542 രൂപയും.

അപേക്ഷ:

ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങളും .

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ പകർപ്പും

Assistant Personnel Officer II, Konkan Railway Corporation Ltd, 4th Floor, Belapur Bhavan, CBD Belapur, Navi Mumbai 400 614

എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30

Notification

Related Articles

Check Also

Close
Back to top button
error: Content is protected !!
Close