ഫാര്‍മസിസ്റ്റ് , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് നിയമനം
ഊര്‍ങ്ങാട്ടിരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഗവ.അംഗീകൃത സ്ഥാപനത്തിലെ ഡി. ഫാം അല്ലെങ്കില്‍ ബി.ഫാം ആണ് യോഗ്യത.
യോഗ്യരായ അപേക്ഷകര്‍ സ്വയം തയ്യാറാക്കിയ ബയോഡാറ്റ മെയ് 18ന് രാവിലെ 10നകം ഊര്‍ങ്ങാട്ടിരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് നേരിട്ടോ [email protected] എന്ന ഇ-മെയില്‍ വഴിയോ എത്തിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0483-2759888 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ കീഴാറ്റൂര്‍, ആലിപ്പറമ്പ്, ചുങ്കത്തറ, അമരമ്പലം, മക്കരപ്പറമ്പ് എന്നിവിടങ്ങളില്‍ അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.
പ്ലസ്ടുവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സിലെ ഡിപ്ലോമയുമാണ് യോഗ്യത.
താത്പര്യമുള്ളവര്‍ ബയോഡാറ്റ(മൊബൈല്‍ നമ്പര്‍ സഹിതം) വയസ്, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ മെയ് 18ന് വൈകീട്ട് അഞ്ചിനകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0483 – 2737857, 0483-2736241.